പഠിക്കുന്ന കാലത്ത് ' മര ' ചേർത്ത് ചിലരെങ്കിലും രണ്ട് പേരുകൾ
കേട്ടിട്ടുണ്ടാകും. അത് പോലെ സ്വഭാവം കൊണ്ടാകാം ചിലപ്പോൾ ഈ വെണ്ടയ്ക്കക്ക് മരവെണ്ട എന്ന് പേര് വരാൻ കാരണം എന്ന് കരുതുന്നു .
വെണ്ടയ്ക്ക ഒരുപാട് ഇനങ്ങൾ ഉള്ളത് പോലെ മരവെണ്ടയ്ക്കയും രണ്ട് തരം ഉണ്ട്.
ഒന്ന് കുള്ളൻ മരവെണ്ടയ്ക്ക എന്ന് വിളിക്കുന്നത്. പാചകത്തിന് വേണ്ടി വിളയും മുമ്പ് പറിച്ച് എടുത്തില്ലെങ്കിൽ മുറ്റി പോകുന്നതിനാൽ ശ്രദ്ധിക്കാതെ പോയ മരവെണ്ടയ്ക്കയുടെ ഔഷധ ഗുണങ്ങൾ അറിഞ്ഞ് വീണ്ടും കൃഷി ചെയ്യാൻ തുടങ്ങിയവരുണ്ട്.
പ്രമേഹത്തിനും മലബന്ധം തടയാനും
ഏറ്റവും സഹായകമായ ഔഷധമായി മാത്രം ഉപയോഗിച്ചിരുന്നത്. കുള്ളൻ മരവെണ്ടയ്ക്ക കേരളത്തിൽ ഇപ്പോൾ അധികം കൃഷി ചെയ്യുന്നില്ല. ഔഷധ പ്രാധാന്യം കൊണ്ടാകാം അറബികളും അഫ്ഗാനിസ്ഥാനിലുള്ളവരും
ഇതിനെ പുണ്യാളന്റെ സ്ഥാനം കൊടുത്ത് പരിപാലിക്കുന്നത് . നമ്മൾ കടിച്ച് പിടിച്ച് തിന്നാൻ ഇല്ലാത്തതിനെ മാറ്റി നിർത്തിയപ്പോൾ, നമ്മുടെ കുള്ളൻ മരവെണ്ടയ്ക്കയേ ഈജിപ്തിൽ വെണ്ട എന്ന പേരിൽ പട്ടണങ്ങളിൽ പോലും കാണാൻ കഴിയും, പ്രത്യേകിച്ച് Gulf ൽ അവർ അതിനെ ആദരിച്ച് സംരക്ഷിക്കുന്നു. മര വെണ്ടയ്ക്കാ രണ്ടും വലിപ്പത്തിൽ മാത്രമാണ് വ്യത്യാസമുള്ളത്. പേരു പോലെ തന്നെ മരമായി വളരുന്ന വെണ്ടയ്ക്ക എന്ന നിലയിലും മരവെണ്ടയ്ക്ക എന്ന പേരിന് കാരണമായേക്കാം.
പൊക്കത്തില്‍ വളരുന്നതാണ് മരവെണ്ട. നാലുവര്‍ഷം വരെ ഒരു വെണ്ടയ്ക്ക നിന്നും കായ്കള്‍ ലഭിക്കുമെന്നതാണ് മരവെണ്ടയുടെ പ്രധാന പ്രത്യേകത. സാധാരണ വെണ്ടയ്ക്ക നടുന്ന പോലെ തന്നെയാണ് മരവെണ്ട നടേണ്ടത്. വിത്തുകള്‍ ശേഖരിച്ചു തൈയുണ്ടാക്കി നടാം. പരിചരണമെല്ലാം മറ്റു വെണ്ടയിനങ്ങള്‍ക്കുള്ള പോലെ തന്നെ. വേനല്‍ക്കാലത്ത് നല്ല പോലെ നനയ്ക്കണം. ജൈവവളങ്ങള്‍ മാത്രം നല്‍കിയാല്‍ തന്നെ മരവെണ്ട നല്ല പോലെ കായ്കള്‍ തരും. പച്ചച്ചാണകം വെള്ളത്തില്‍ നേര്‍പ്പിച്ച് ഒഴിച്ചു കൊടുക്കുന്നതും നല്ലതാണ്.
ഇളം കായ്കള്‍ പറിച്ചെടുക്കുക
നന്നായി മൂത്താല്‍ കായ്കള്‍ക്ക് മറ്റുള്ള വെണ്ടകളേക്കാള്‍ ഉറപ്പുണ്ടാകും. അതിനാൽ ഇളം പ്രായത്തില്‍ തന്നെ കായ്കള്‍ പറിച്ചെടുക്കുന്നതാണ് നല്ലത്.
ചുവപ്പു കലര്‍ന്ന നിറമായിരിക്കും മരവെണ്ടയ്ക്ക്. ചെടിയുടെ വളര്‍ച്ച മുരടിക്കുമ്പോള്‍ ശിഖരങ്ങള്‍ വെട്ടിക്കൊടുത്താല്‍ പിന്നീട് നല്ല പോലെ വളര്‍ന്ന് കായ്ക്കും.
• മരവെണ്ടക്ക നാട്ടു വൈദ്യത്തിലും ഉപയോഗിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു .
• പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് ഒറ്റമൂലിയായി രണ്ടോ മൂന്നോ മരവെണ്ടയ്ക്ക എടുത്ത് വൃത്തിയാക്കി കഴുകി തലയും വാലും കളഞ്ഞു നാലായിട്ട് കീറി രാത്രി വെള്ളത്തില്‍ ഇട്ടു വെയ്ക്കുക. പിറ്റേന്ന് രാവിലെ വെറും വയറ്റില്‍ ആ വെള്ളം കുടിക്കുക എന്ന രീതിയിലാണ് പണ്ട് ഇത് ഉപയോഗിച്ചിരുന്നത്. പ്രമേഹത്തെ നിയന്ത്രിക്കാനും മലബന്ധം മാറ്റാനും ഈ രീതി സഹായിക്കും.
• വൈറ്റമിന്‍ എ, ബി, സി, ഇ, കെ എന്നിവ കൂടാതെ കാല്‍സ്യം, അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും മരവെണ്ടയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് മരവെണ്ടയ്ക്ക . വിറ്റാമിന്‍ ധാരാളം അടങ്ങിയിട്ടുള്ള വെണ്ടയ്ക്ക രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും .
നാരുകള്‍ ധാരാളം അടങ്ങിയ ഇവ
പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന
ഒരു പച്ചക്കറിയായി. ഭക്ഷണങ്ങളില്‍ നിന്ന് കാര്‍ബോഹൈഡ്രേറ്റ് എടുക്കുന്നതിനെ പരിമിതപ്പെടുത്താൻ മരവെണ്ടയ്ക്ക സഹായിക്കുന്നു. ഇതിലൂടെ ഗ്ലൂക്കോസ് നില നിയന്ത്രിച്ചു നിര്‍ത്താനുമാകുന്നു. മരവെണ്ടയ്ക്കയുടെ ഗ്ലൈസെമിക് ഇൻഡക്സും കുറവാണ്. അതിനാല്‍ ഇവ പ്രമേഹ രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. കൂടാതെ ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന മരവെണ്ടയ്ക്ക ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും അതു വഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ വണ്ണം കുറയ്ക്കാന്‍ ഇവ സഹായിക്കും. കൂടാതെ കാത്സ്യം, പൊട്ടാസ്യം, പ്രോട്ടീൻ, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിങ്ങനെ ശരീരത്തിന് അവശ്യം വേണ്ട പല ഘടകങ്ങളും വെണ്ടയ്ക്കയില്‍ അടങ്ങിയിരിക്കുന്നു. മരവെണ്ടയ്ക്കയിൽ നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇവ ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും നല്ലതാണ്. മരവെണ്ടയ്ക്ക പതിവായി കഴിക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും. മഗ്നീഷ്യം അടങ്ങിയ മരവെണ്ടയ്ക്ക എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. മരവെണ്ടയ്ക്ക പതിവായി ആഹാര ക്രമത്തിൽ ഉൾപ്പെടുത്തിയാൽ കാഴ്ചശക്തി വര്‍ധിപ്പിക്കാൻ സഹായിക്കും. അതു പോലെ ചർമ്മ സംരക്ഷണത്തിനും മരവെണ്ടയ്ക്ക കഴിക്കുന്നത് നല്ലതാണ്.
'ഫോളേറ്റ്' ധാരാളം അടങ്ങിയ മരവെണ്ടയ്ക്ക മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ്. ഫോളേറ്റ് എന്നത് സന്തോഷം ഉണ്ടാക്കുന്ന ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന 'ഡോപാമൈന്‍' ഉത്പാദിപ്പിക്കുന്നു. അങ്ങനെയാണ് മരവെണ്ടയ്ക്ക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നത്.
©️