അപൂർവ രോഗം ബാധിച്ച് നാദാപുരം മണ്ഡലത്തിലെ പല ഭാഗങ്ങളിലും ഈന്തുകൾ കൂട്ടത്തോടെ ഉണങ്ങുന്നു. തുടക്കത്തിൽ പട്ടകൾ ഉണങ്ങുകയും ക്രമേണ മരം തന്നെ ഉണങ്ങി നശിക്കുകയുമാണ് ചെയ്യുന്നത്. ചെക്യാട്, തൂണേരി, തൃപ്പങ്ങോട്ടൂർ പഞ്ചായത്തുകളിലാണ് വ്യാപകമായി ഇത്തരം സംഭവം കാണപ്പെടുന്നത്. തനിയെ വളരുന്ന ഈന്തരം വംശനാശ ഭീഷണി നേരിടുന്ന സസ്യഗണത്തിൽ ഇടം പിടിച്ചവയാണ്. സാധാരണ ഗതിയിൽ ഈന്തോൽ പട്ടകൾ ഉണങ്ങിയ ശേഷം പുതിയവ കിളിർത്തു വരികയാണ് പതിവ്. എന്നാൽ ഇവിടങ്ങളിൽ മരം അടക്കം ഉണങ്ങി പോവുകയാണ് ചെയ്യുന്നത്. വിശദമായ പരിശോധനകൾക്ക് ശേഷമേ പ്രശ്നം എന്താണെന്ന് പറയാൻ പറ്റുകയുള്ളൂ എന്നാണ് കൃഷി വകുപ്പ് അധികൃതർ പറയുന്നത്.
നൂറോളം രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്ന ഈന്തുകളുടെ നാശം തടയാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ സെക്രട്ടറി നസീർ വളയം ആവശ്യപ്പെട്ടു. ഇത് സംബന്ധമായി ഇ.കെ.വി ജയൻ എം.എൽ.എക്ക് സ്വതന്ത്ര കർഷകസംഘം മണ്ഡലം Kozhikode Edition സെക്രട്ടറി അബ്ദുല്ല വല്ലൻ കണ്ടത്തിൽ, കുഞ്ഞബ്ദുല്ല പൂളോള്ളതിൽ, വി.വി.കെ ജാതിയേരി, ടി .എ.സലാം എന്നിവർ നിവേദനം നൽകി.