വെള്ളക്കടലയുടെ ആരോഗ്യ ഗുണങ്ങൾ | Chickpeas

  
മലയാളികളുടെ അടുക്കളയിൽ മിക്കപ്പോഴും ഉണ്ടാകുന്ന ഒന്നാണ് കടല. ഇതിൽ തന്നെ ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള വെള്ളക്കടല. ശരീരഭാരം കുറയ്ക്കാനും മലബന്ധത്തിൽ നിന്ന് മുക്തി നേടാനും പ്രമേഹത്തെ അകറ്റി നിർത്താനും വെള്ളക്കടല സഹായിക്കും



ചന ബട്ടൂര കഴിച്ചിട്ടുണ്ടോ? ബട്ടൂരയോടൊപ്പം കഴിക്കുന്ന ചന മസാല ഉണ്ടാക്കുന്നത് മാത്രമല്ല വെള്ളക്കട കൊണ്ടുള്ള ഉപയോഗം. കാരണം, അവയുടെ ഈ 6 ആരോഗ്യ ഗുണങ്ങൾ നിങ്ങളുടെ ആരോഗ്യത്തെ തന്നെ ഗുണകരമായി പരിവർത്തനം ചെയ്യും

ചന എന്ന പേരിലും അറിയപ്പെടുന്ന വെള്ളക്കടല പയർവർഗ്ഗ കുടുംബത്തിൽ പെട്ടവയാണ്. അവ നമ്മളിൽ പലരുടെയും പ്രിയപ്പെട്ട ഭക്ഷ്യ വിഭവം കൂടിയാണ് ഇന്ത്യയിലെ എല്ലാ അടുക്കളയിലും കാണപ്പെടുന്ന ഇവ, ചൂടുള്ള ബട്ടൂരയോടൊപ്പം കൂട്ടിക്കഴിക്കുന്ന ചന മസാല തയ്യാറാക്കുവാനാണ് പ്രധാനമായും ഉപയോഗിക്കുന്നത് എന്ന കാര്യം നമുക്കെല്ലാവർക്കും അറിയാം. എന്നാൽ വായിൽ വെള്ളമൂറുന്ന ഈ ഭക്ഷ്യ വിഭവം കൂടുതൽ പോഷകഗുണമുള്ളവയാണ് എന്ന കാര്യം നിങ്ങൾക്കറിയാമോ?

പടിഞ്ഞാറൻ രാജ്യങ്ങളിൽ ഗാർബൻസോ ബീൻസ് എന്നും അറിയപ്പെടുന്ന വെള്ളക്കടല, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ്. കൂടാതെ അതിൽ മഗ്നീഷ്യം, ഫൈബർ, പൊട്ടാസ്യം, കാൽസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങളെല്ലാം നിങ്ങളുടെ രക്തത്തിലെ കൊളസ്ട്രോൾ നില നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും പ്രതിരോധശേഷി ശക്തിപ്പെടുത്താനും വീക്കം തടയാനും സഹായിക്കുന്നു.

ഇത് മാത്രമല്ല വെള്ളക്കടല കൊണ്ട് നിങ്ങൾക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ. നിങ്ങൾ അറിഞ്ഞിരിക്കേണ്ട വെള്ളക്കടലയുടെ ആരോഗ്യപരമായ എല്ലാ ഗുണങ്ങളും ഇതാ:


1. ശരീരഭാരം കുറയ്ക്കാൻ അവ സഹായിക്കും.

വെള്ളക്കടലയിൽ പ്രോട്ടീനും ഫൈബറും കൂടുതലാണ്, കൂടാതെ ഗ്ലൈസെമിക് സൂചികയും ഇതിന് കുറവാണ്. ഈ കാരണങ്ങൾ കൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാൻ ഇത് മികച്ച ഭക്ഷണമാകുന്നു. കാരണം, അവ കഴിക്കുമ്പോൾ വേഗത്തിൽ പൂർണ്ണത അനുഭവപ്പെടുന്നു. വെള്ളക്കടല നിങ്ങളുടെ വിശപ്പ് കുറയ്ക്കുകയും അതിനാൽ ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങൾ കൈവരിക്കാൻ എളുപ്പത്തിൽ സഹായിക്കുകയും ചെയ്യും

2. വെള്ളക്കടല നല്ല ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു.

ഉയർന്ന കൊളസ്ട്രോൾ ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. 2006 ലെ അന്നൽസ് ഓഫ് ന്യൂട്രീഷ്യൻ & മെറ്റബോളിസത്തിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, വെള്ളക്കടലയുടെ ഉപഭോഗം മോശം കൊളസ്ട്രോൾ അല്ലെങ്കിൽ ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.

3. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇവ സഹായിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടതിനാൽ അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ പ്രമേഹ രോഗികൾക്ക് വെള്ളക്കടല കഴിക്കാമെന്ന് ശുപാർശ ചെയ്യുന്നു. ഈ പയർവർഗ്ഗം പ്രോട്ടീന്റെ ഒരു പ്രധാന ഉറവിടമാണ്, ഇത് പ്രമേഹരോഗികൾക്ക് അനുയോജ്യമായ ഭക്ഷണമായി ഇതിനെ മാറ്റുന്നു.

4. അവയ്ക്ക് കാൻസർ വിരുദ്ധ ഗുണങ്ങൾ ഉണ്ടെന്ന് പറയപ്പെടുന്നു.


വെള്ളക്കടലയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി, സെലിനിയം, ബീറ്റാ കരോട്ടിൻ എന്നിവ കാൻസറിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകൾക്കെതിരെ പോരാടുന്നു. വൻകുടൽ കാൻസറിനുള്ള സാധ്യത കുറയ്ക്കാൻ ഇതിൽ അടങ്ങിയിട്ടുള്ള ഫൈബർ സഹായിക്കുന്നു. വെള്ളക്കടലയിൽ ക്യാൻസറിനെ പ്രതിരോധിക്കുവാൻ സഹായിക്കുന്ന മറ്റ് സംയുക്തങ്ങളായ ലൈക്കോപീൻ, സാപ്പോണിനുകൾ, ബി വിറ്റാമിനുകൾ എന്നിവയും അടങ്ങിയിരിക്കുന്നു. ഇത് സ്തനാർബുദം, ശ്വാസകോശാർബുദം എന്നിവയിൽ നിന്ന് നിങ്ങൾക്ക് സംരക്ഷണം നൽകുന്നു.

5. വെള്ളക്കടല കഴിക്കുന്നത് നിങ്ങളുടെ ദഹന ആരോഗ്യം വർദ്ധിപ്പിക്കും.

വെള്ളക്കടലയിൽ അടങ്ങിയിട്ടുള്ള ഫൈബർ അഥവാ നാരുകൾ കുടലിന്റെ നല്ല ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും നിങ്ങളുടെ മലവിസർജ്ജനം കൂടുതൽ സ്ഥിരമാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

6. അവയ്ക്ക് നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ കഴിയും.




വെള്ളക്കടല കഴിക്കുന്നത് നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിച്ചേക്കാം. കാരണം, അതിൽ കോളിൻ അടങ്ങിയിട്ടുണ്ട്, ഇത് ഓർമ്മശക്തി, മാനസികാവസ്ഥ, പേശികൾ, മറ്റ് മസ്തിഷ്ക, നാഡീവ്യവസ്ഥയുടെ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ഗുണം ചെയ്യുന്ന രാസവസ്തുക്കൾ നിർമ്മിക്കാൻ നിങ്ങളുടെ ശരീരത്തെ സഹായിക്കുന്നു. സെലിനിയം വൈജ്ഞാനിക ആരോഗ്യവും ഓർമ്മശക്തിയും വർദ്ധിപ്പിക്കുന്നു

അതിനാൽ, വെള്ളക്കടല നിങ്ങളുടെ ഭക്ഷണക്രമത്തിൽ നിർബന്ധമായും ഉൾപ്പെടുത്തുക, മാത്രമല്ല അതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് മറക്കരുത്.



Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section