വേണ്ട ചേരുവകൾ
• തക്കാളി– രണ്ടെണ്ണം
• സബോള – രണ്ടെണ്ണം
• ചെറിയ ഉള്ളി – 10 എണ്ണം
• പച്ചമുളക് – മൂന്നെണ്ണം
• കറിവേപ്പില – കുറച്ച്
• ഉപ്പ് – പാകത്തിന്
• മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
• മുളകുപൊടി – ഒരു ടീസ്പൂൺ
• വെളിച്ചെണ്ണ – ഒരു ടീസ്പൂൺ
• കടുക് കാൽ – ടീസ്പൂൺ
• ഉലുവ കാൽ – ടീസ്പൂൺ
• റെഡ് ചില്ലി രണ്ട്
തയാറാക്കുന്ന വിധം
തക്കാളി, സവാള , ചെറിയ ഉള്ളി, പച്ചമുളക്, എന്നിവ കഴുകി വൃത്തിയാക്കി നുറുക്കി ഉപ്പ്, മഞ്ഞൾ പൊടി, മുളക് പൊടി, കറിവേപ്പില കുറച്ചു വെള്ളം ചേർത്ത് കുക്കറിൽ മൂന്നോ നാലോ വിസിലിൽ അടിച്ചെടുക്കുക.
എല്ലാം കൂടി മിക്സ് ആയ ഗ്രേവി ഒന്ന് തിളപ്പിച്ച ശേഷം വറുത്തെടുക. ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ ശേഷം അതിലേക്ക് കടുക്, ഉലുവ, കറിവേപ്പില, വറ്റൽമുളക് ഇടുക. വളരെ പെട്ടെന്ന് തയാറാക്കാൻ സാധിക്കുന്ന ഈ കുഞ്ഞു കറി ദോശയ്ക്കുംഇഡലിക്കും ചോറിനും വളരെ സ്വാദിഷ്ടമാണ്.