മത്തൻ, പാവപെട്ടവന്റെ പച്ചക്കറി; മത്തൻ കൊണ്ട് ഒരുപാട് വിഭവങ്ങൾ ഉണ്ടാക്കാം | Pumpkin, vegitable of poor

നമ്മൾ മലയാളികൾക്ക് ചക്ക പോലെ വിശേഷപ്പെട്ട ഒരു ഭക്ഷണമാണ് ചൈനക്കാർക്ക് മത്തങ്ങ. യാതൊന്നും വെറുതെ കളയാനില്ലാത്ത അത്ഭുത വൃക്ഷമെന്ന നിലയ്ക്കാണ് നമ്മൾ തെങ്ങിനെ കൽപ്പവൃക്ഷമെന്നു വിളിക്കുന്നതെങ്കിൽ, ചൈനക്കാർക്ക് കൽപ്പവല്ലരിയാണ് മത്തൻ. കാരണം ഇത് സമൂലം ഔഷധമൂല്യമുള്ളതും ഭക്ഷണയോഗ്യവുമാണ്. മത്തനിലയും പൂവുമെല്ലാം കറി വയ്ക്കുന്നത് നമ്മൾ മലയാളികൾക്കു പണ്ടേ ശീലമാണല്ലോ, മത്തങ്ങയുടെ കാര്യം പറയുകയും വേണ്ട!



ശരീരത്തിനാവശ്യമായ ആന്‍റി ഓക്‌സിഡന്‍റുകളും വൈറ്റമിനുകളും ധാതുക്കളുമെല്ലാം മത്തങ്ങയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ആല്‍ഫാ കരോട്ടിന്‍ , ബീറ്റാ കരോട്ടിന്‍ , നാരുകള്‍, വൈറ്റമിന്‍ സി, ഇ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ കലവറയാണ് മത്തങ്ങ. അതു കൊണ്ടു തന്നെ ടൈപ്പ് 2 പ്രമേഹ രോഗികൾക്കും കാഴ്ച ശക്തി മെച്ചപ്പെടുത്താനുമെല്ലാം മത്തങ്ങ അത്യുത്തമമാണ്.




പാവപ്പെട്ടവന്‍റെ പച്ചക്കറി എന്നും ഇത് അറിയപ്പെടുന്നു. വലിയ പരിചരണമൊന്നും ആവശ്യമില്ലാതെ ഏതു മതിലിലും ഏതു മരത്തിലും കയറിപ്പടരുന്ന ഈ വള്ളിച്ചെടിയിൽ കളയാനായി ഒന്നുമില്ല. എങ്കിലും നമ്മൾ ഇന്ത്യക്കാർ മത്തങ്ങയെ ഒരു മുഖ്യഭക്ഷണമായി കരുതുന്നതിൽ പുറകോട്ടാണ്. ചില വിദേശ രാജ്യങ്ങളിൽ മത്തങ്ങ മുഖ്യ ഭക്ഷണം തന്നെയാണ്. ബൺ, ബ്രഡ്, കേക്ക് , പാൻ കേക്ക്, ഫ്ലാറ്റ് ബ്രഡ് എന്നിങ്ങനെ പോകുന്നു വൈദേശിക മത്തങ്ങ വിഭവങ്ങളുടെ നീണ്ട ലിസ്റ്റ്.

അവയിൽ ചിലത് നമുക്കും ഒന്നു പരീക്ഷിച്ചു നോക്കിയാലോ?

മത്തങ്ങ ഫ്രൈ

1. മത്തങ്ങ - 2‌50 ഗ്രാം.

2. കശ്മീരി മുളകു പൊടി - 2 ടേബിൾസ്പൂൺ

3. ഉപ്പ്, വിനാഗിരി - പാകത്തിന്

4. മഞ്ഞൾപ്പൊടി - അര ടീസ്പൂൺ

വൃത്തിയാക്കിയ മത്തങ്ങ ഒരിഞ്ചു കനത്തിൽ മീൻ കഷണങ്ങൾ പോലെ നീളത്തിൽ തൊലി കളഞ്ഞ് അരിഞ്ഞെടുക്കുക. അരിഞ്ഞതിനു ശേഷം കഴുകരുത്. പോഷകങ്ങൾ നഷ്ടമാകും. ഇതിലേക്ക് 2, 3, 4 ചേരുവകൾ ചേർത്ത് പുരട്ടി അര മണിക്കൂർ വയ്ക്കുക. ശേഷം മീൻ വറുക്കുന്നതു പോലെ മീഡിയം തീയിൽ വറുത്തെടുക്കുക. ചോറിനു കൂട്ടാനായും ഇട നേരത്ത് ചെറുകടിയായും ഇതുപയോഗിക്കാം.

മത്തങ്ങയുടെ കൂടുതൽ വിഭവങ്ങളെ പറ്റി വരും ലേഖനങ്ങളിൽ പറയാം...






Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section