നാനോ യൂറിയയ്ക്കുശേഷം ഇഫ്കോ അവതരിപ്പിക്കുന്ന നാനോ വളമാണ് നാനോ ഡിഎപി (Di-ammonium Phosphate). ഇത് 2–4 മില്ലി വരെ ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ ലയിപ്പിച്ചാണ് സ്പ്രേ ചെയ്യേണ്ടത്. വെള്ളം അമ്ല, ക്ഷാരസ്വഭാവമുള്ളതാവരുത്. പരമാവധി വളർച്ചയിലേക്കെത്തുമ്പോൾ (ചെടിക്കു മൂലകങ്ങളുടെ ആവശ്യം കൂടുതലുള്ളപ്പോൾ) സ്പ്രേ നൽകുന്നത് ഉൽപാദനവർധനയെ സഹായിക്കും. വൃക്ഷവിളകൾക്ക്, ഓർക്കിഡ് പോലുള്ളവയ്ക്ക് ഒന്നിലധികം തവണ സ്പ്രേ നൽകാം. ഓർക്കിഡ്, പച്ചക്കറി തുടങ്ങിയവ യ്ക്ക് 2മില്ലി/ഒരു ലീറ്റർ എന്ന അളവു തന്നെ നല്ല ഫലം നൽകുന്നതായി അനുഭവം. ഇതോടൊപ്പം പുതുതലമുറ Nonionic Surfactant വിഭാഗത്തിൽ വരുന്ന വെറ്റിങ് ഏജന്റ് കൂടി ചേർക്കണം.
നാനോ ഡിഎപി വിത്തുപചാരത്തിനും കിഴങ്ങ് നടുന്നതിനു മുൻപ് വേര് മുക്കുന്നതിനും ഉപയോഗിക്കാം എന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. സ്പ്രേ രൂപത്തിൽ നൽകുമ്പോൾ 90 ശതമാനത്തിലേറെ കാര്യക്ഷമതയുണ്ടാകും.