മത്തങ്ങ കൊണ്ട് പാലപ്പം ഉണ്ടാക്കാം | Palappam with pumkin

കഴിഞ്ഞ ലേഖനത്തിൽ മത്തങ്ങയുടെ ഔഷധഗുണങ്ങളെ പറ്റി പറഞ്ഞിരുന്നു. കൂടാതെ മത്തങ്ങ കൊണ്ട് ഉണ്ടാക്കാൻ പറ്റിയ ഒരു വിഭവത്തെ കുറിച്ചും സംസാരിച്ചു. ഈ ഭാഗത്തിൽ നമുക്ക് മത്തങ്ങയുടെ മറ്റൊരു വിഭവത്തെ പരിചയപ്പെടാം...

മത്തങ്ങ പാലപ്പം:

1. വൃത്തിയാക്കി തൊലി കളഞ്ഞ് പുഴുങ്ങിയെടുത്ത മത്തങ്ങ: 150 ഗ്രാം

2. വറുത്ത പാലപ്പപ്പൊടി: 300 ഗ്രാം

3. തേങ്ങ വെള്ളം

4. കട്ടിയുള്ള തേങ്ങപ്പാൽ: ഒരു ഗ്ലാസ്




പുഴുങ്ങിയെടുത്ത മത്തങ്ങ നന്നായി പേസ്റ്റ് രൂപത്തിൽ ഉടച്ചെടുക്കുക. പാലപ്പ പൊടിയിൽ നിന്നു മൂന്നു ടേബിൾ സ്പൂണെടുത്ത് 150 മില്ലി വെള്ളം ചേർത്ത് കുറുക്കി മാറ്റി വയ്ക്കുക. അതു തണുക്കുമ്പോൾ അതിലേക്ക് തേങ്ങാ വെള്ളവും പേസ്റ്റാക്കിയ മത്തങ്ങയും ബാക്കി പാലപ്പപ്പൊടിയും തേങ്ങപ്പാലും ചേർത്ത് നന്നായി കുഴയ്ക്കുക. കുഴയ്ക്കുമ്പോൾ ഒരേ രീതിയിൽ മാത്രമേ കുഴയ്ക്കാവൂ. കട്ടകളില്ലാതെ നന്നായി കുഴച്ചു കഴിയുമ്പോൾ പാലപ്പം മാവിനു പാകത്തിൽ ആയിട്ടില്ലെങ്കിൽ കുറേശേ ചെറു ചൂടു പാൽ ഒഴിച്ചു കൊടുത്ത് പാലപ്പം മാവിന്‍റെ പാകമാക്കുക. എട്ടു മണിക്കൂറിനു ശേഷം നന്നായി പൊങ്ങി വരും. അപ്പോൾ പാകത്തിന് ഉപ്പു ചേർത്ത് ഈ മഞ്ഞ പാലപ്പം ചുട്ടെടുക്കാം. ഇഷ്ടപ്പെട്ട കറി കൂട്ടി കഴിക്കാം.






Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section