തീറ്റയുടെ പ്രത്യേകതകൾ
കൂടുതൽ നേരം വെള്ളത്തിൽ പൊങ്ങിക്കിടക്കേണ്ടതില്ല.
മത്സ്യങ്ങളെ ആകർഷിക്കാനുള്ള ചേരുവകളും വേണ്ട.
മാംസ്യത്തിന്റെ അളവ് താരതമ്യേന കുറവ് മതി.
മിശ്രഭുക്ക് ആയതിനാൽ സസ്യജന്യ ചേരുവകൾക്ക് പ്രധാന്യം നൽകാം.
വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതും താഴേക്കു പോകുന്നതുമായ തീറ്റകൾ ഒരുപോലെ കഴിക്കും.
ഗിഫ്റ്റ് മത്സ്യങ്ങൾക്ക് ആവശ്യമായ മാംസ്യത്തിന്റെ തോതും മറ്റു പോഷകങ്ങളും
മത്സ്യത്തീറ്റ നിർമിക്കുന്നതിനാവശ്യമായ ചേരുവകൾ
തീറ്റ നിർമാണം
കൃത്യമായ ഫോർമുലേഷനാണ് മത്സ്യത്തീറ്റ നിർമാണത്തിലെ പ്രധാന ഘട്ടം. ഓരോ മത്സ്യത്തിനും അതിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ ലഭിച്ചിരിക്കേണ്ട പോഷകങ്ങൾ ഇതിലൂടെ ഉറപ്പാക്കണം.
ചേരുകൾ ഓരോന്നും നന്നായി ഉണങ്ങി പൊടിച്ചശേഷം ആവശ്യമായ ഫോർമുലേഷനിൽ വെള്ളം ചേർത്ത് സംയോജിപ്പിക്കണം. തുടർന്ന് പാകം ചെയ്തെടുക്കണം (ആവിയിൽ വേവിക്കുന്നത് നല്ലത്). ചൂട് മാറിയതിനുശേഷം വിറ്റാമിനുകളും ധാതുലവണങ്ങളും ചേർത്ത് ആവശ്യമായ രൂപത്തിലാക്കി നന്നായി ഉണങ്ങിയെടുക്കാം. ഇത്തരത്തിൽ ഒരു കിലോ തീറ്റ നിർമിക്കാൻ 40–45 രൂപയോളം മാത്രമേ ചെലവ് വരൂ.