ഞാവല്‍ കഴിക്കാൻ ഇഷ്ടമാണോ? എങ്കില്‍ നിങ്ങളറിയേണ്ടത്... | Java Plum

പലര്‍ക്കും കഴിക്കാൻ ഇഷ്ടമാണെന്നല്ലാതെ ഇതിന്‍റെ മറ്റ് ഗുണങ്ങളെ കുറിച്ചൊന്നും അറിയില്ല എന്നതാണ് സത്യം. ഞാവല്‍ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 



നമ്മുടെ നാട്ടിൻപുറങ്ങളിലെല്ലാം ഇഷ്ടം പോലെ കാണാവുന്നൊരു പഴമാണ് ഞാവല്‍. എന്നാല്‍ നഗരപ്രദേശങ്ങളില്‍ 'പൊന്നുംവില'യ്ക്കാണ് സീസണില്‍ ഞാവല്‍ ലഭ്യമാകുക. ഒരുപാട് പേര്‍ക്ക് ഏറെ ഇഷ്ടമുള്ളൊരു പഴം കൂടിയാണിത്. 
എന്നാല്‍ പലര്‍ക്കും കഴിക്കാൻ ഇഷ്ടമാണെന്നല്ലാതെ ഇതിന്‍റെ മറ്റ് ഗുണങ്ങളെ കുറിച്ചൊന്നും അറിയില്ല എന്നതാണ് സത്യം. ഞാവല്‍ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കാൻ സഹായിക്കുന്നൊരു പഴമാണ് ഞാവല്‍. ഫൈബറിനാലും ജലാംശത്തിനാലും സമ്പന്നമായതിനാലാണ് ഇതിന് ഈ ഗുണമുള്ളത്. എന്നാല്‍ ചിലയാളുകളില്‍ മാത്രം ഞാവല്‍ അസിഡിറ്റിക്ക് കാരണമായി വരാറുണ്ട്. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. 

രണ്ട്...

വായുടെ ആരോഗ്യത്തിന്‍റെ കാര്യത്തിലും ഞാവലിന് ചിലത് ചെയ്യാനാകും. മോണരോഗത്തില്‍ നിന്ന് ആശ്വാസം ലഭിക്കാനാണ് പ്രധാനമായും ഇത് സഹായകമാവുക. ഞാവലിന്‍റെ നീര് മൗത്ത്‍വാഷായി പോലും ഉപയോഗിക്കാവുന്നതാണ്. അതുപോലെ ഞാവലിന്‍റെ ഇലയ്ക്ക് ബാക്ടീരയകളോട് പൊരുതാനുള്ള കഴിവുണ്ട് എന്നതിനാല്‍ ഇതും ചിലര്‍ വായ വൃത്തിയാക്കുന്നതിനും മറ്റും ഉപയോഗിക്കാറുണ്ട്.


ഗ്രീൻ വില്ലേജിന്റെ പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം 

Click here



മൂന്ന്...

രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും ഞാവല്‍ ഏറെ സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ-സി, ആന്‍റി - ഓക്സിഡന്‍റ്സ് എന്നിവയെല്ലാം തന്നെ ഇതിന് സഹായകമായി വരുന്നത്. ആസ്ത്മയുള്ളവര്‍ക്കും പനി പോലുള്ള അവസ്ഥയിലുള്ളവര്‍ക്കുമെല്ലാം ഞാവല്‍ വളരെ നല്ലതാണ്. 

നാല്...

അയേണ്‍ കുറവ് നേരിടുന്നവരില്‍ സ്വാഭാവികമായും ഹീമോഗ്ലോബിൻ കുറവായിരിക്കും. ഇത്തരക്കാര്‍ക്കും ഞാവല്‍ ഉപകാരപ്പെടും. കാരണം ഇത് അയേണിന്‍റെ നല്ലൊരു ഉറവിടമാണ്. രക്തം ശുദ്ധീകരിക്കാനും വിഷാംശങ്ങള്‍ പുറന്തള്ളാനുമെല്ലാം ഞാവല്‍ ഉപകരിക്കുന്നു. ഇവയ്ക്ക് പുറമെ ബിപി നിയന്ത്രിക്കുന്നതിനും ഹൃദയാരോഗ്യത്തിനും കൂടി ഇത് പ്രയോജനപ്പെടുന്നു. 


ഗ്രീൻ വില്ലേജിന്റെ പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം 

Click here



അഞ്ച്...

കലോറി കുറവായതിനാലും ഫൈബറിനാല്‍ സമൃദ്ധമായതിനാലും ഞാവല്‍ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്കും യോജിച്ചൊരു ഫലമാണ്. അതുപോലെ തന്നെ വിശപ്പിനെ ശമിപ്പിക്കാനും ഇവയ്ക്ക് കഴിവുണ്ട്.

ആറ്...

നമ്മുടെ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഞാവല്‍ ഏറെ ഉപകാരപ്രദമാണ്. ഞാവലിലുള്ള വൈറ്റമിൻ-എ, വൈറ്റമിൻ -ബി, വൈറ്റമിൻ-സി, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിവയാണ് ഇതിന് സഹായിക്കുന്നത്. 

ഏഴ്...

ടൈപ്പ്-2 പ്രമേഹമുള്ളവര്‍ക്കും ഗുണമാണ് ഞാവല്‍. ഒന്നാമത് ഇതിന്‍റെ ഗ്ലൈസമിക് സൂചിക (മധുരത്തിന്‍റെ അളവ്) കുറവാണ്. രണ്ടാമത് പ്രമേഹരോഗികളില്‍ കാണുന്ന ഇടവിട്ടുള്ള ദാഹവും മൂത്രശങ്കയും കുറയ്ക്കാനും ഞാവല്‍ സഹായിക്കുന്നു.


ഗ്രീൻ വില്ലേജിന്റെ പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം 

Click here



Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section