മുള്ളാത്ത ഒരുപാട്ഇ രോഗങ്ങൾക്ക് ഫലപ്രദമാണ്. ഇലയുടെ നീര് പേൻ, മൂട്ട എന്നിവയെ നശിപ്പിക്കൻ ഉപയോഗിക്കുന്നു. ഇതിന്റെ പഴത്തിൽ പോഷകങ്ങളും നാരും ധാരാളമടങ്ങിയിരിക്കുന്നു.
അർബുദ(ക്യാൻസർ) രോഗത്തിന് മുള്ളാത്തയിൽ അടങ്ങിയിരിക്കുന്ന അസറ്റോജനിൻസ് എന്ന ഘടകം ഫലപ്രദമാണ്. കീമോതെറാപ്പി കൊണ്ടുണ്ടാകുന്ന പാര്‍ശ്വഫലങ്ങളെ ലഘൂകരിക്കുന്നതിനും ഫലവര്‍ഗത്തിനു കഴിയും. രോഗപ്രതിരോധശേഷി പകരുന്നതിനു പുറമെ നല്ല ഉറക്കം നല്‍കുന്നതിനും മാനസിക പിരിമുറുക്കം കുറച്ച് ഉണര്‍വ് പകരുന്നതിനുമെല്ലാം ഈ ഫലം നല്ലതാണ്.
മൈഗ്രേന്‍, വിളര്‍ച്ച, ദഹനക്കുറവ്, മൂത്രാശയ രോഗങ്ങള്‍, ശരീരവേദന എന്നിവയെല്ലാം മാറ്റുന്നതിനു ഇതിനു കഴിയും. ശരീരത്തിലെ ട്യൂമര്‍ വളര്‍ച്ചക്കെതിരേയും പ്രവര്‍ത്തിക്കുന്ന മുള്ളാത്ത മൊത്തത്തില്‍ ശരീരത്തിന് ആരോഗ്യവും ഉന്മേഷവും പകരുന്ന പഴവര്‍ഗമാണ്.
രോഗപ്രതിരോധശേഷി പകരുന്നതിനോടൊപ്പം പോഷകമേന്മയിലും മികച്ചതാണ് മുള്ളാത്ത. വൈറ്റമിന്‍ സി, ബി1, ബി2, ബി3, ബി5, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്‌ഫറസ്, സോഡിയം, കാര്‍ബഹൈഡ്രേറ്റ് എന്നിവയുടെ സമ്പന്നമായ ഒരു സ്രോതസ്സാണ് മുള്ളാത്ത.