ആവശ്യമായവ
വെള്ളക്കയുടെ ചിരട്ട : 50 ഗ്രാം (അതായതു കരിക്ക് ആകുന്നതിനു മുന്‍പുള്ള പരുവം. ചില സ്ഥലങ്ങളില്‍ തൊണ്ണാന്‍ എന്നും പറയും. പൊട്ടിച്ചാല്‍ കാമ്പ് ഉണ്ടാകില്ല വഴുക പരുവത്തില്‍ ഇരിക്കും)
വാക പൂ : 50 ഗ്രാം അല്ലെങ്കില്‍ ആവാരം പൂ ആയാലും മതി .
ചെയ്യേണ്ട വിധം :
ഇളം ചിരട്ട ചെറുതായി നറുക്കി അതിനോടൊപ്പം വാകപൂ ചേര്‍ത്തു അങ്ങനെ തന്നെ രാവിലെ കഴിച്ചാല്‍ മതിയാകും. വാക പൂ /ആവാരം പൂ കിട്ടിയില്ല എങ്കില്‍ വിഷമിക്കണ്ട തൊണ്ണാന്‍ ചിരട്ട മാത്രം തിന്നാലും മതിയാകും . പല്ലില്ലാത്തവര്‍ ചിരട്ട അരച്ച് ഒരു നെല്ലിക്ക അളവ് കഴിക്കാം. തുടര്‍ച്ചയായി 21 ദിവസം കഴിച്ചതിനു ശേഷം ഷുഗര്‍ നിയന്ത്രണ വിധേയമായിരിക്കും. ഇത് കഴിച്ചതിനു ശേഷം ആട്ടിന്‍ പാല്‍ കൂടെ കുടിച്ചാല്‍ വളരെ വേഗം പ്രമേഹം കുറയും. കൈ കാല്‍ പുകച്ചില്‍ പെരുപ്പ് ഇവകള്‍ മാറും രക്ത ഓട്ടം കൂടും.
കുറിപ്പ് : നിയന്ത്രണ വിധേയം ആകുന്നതു വരെ നിലവില്‍ കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്.