വായ്പുണ്ണ് അകറ്റാൻ സഹായിക്കുന്ന വീട്ടുവൈദ്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ്, അവ എന്താണ് എന്നതിനെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം. അടിസ്ഥാനപരമായി, വായ്പുണ്ണ് എന്നത് നിങ്ങളുടെ വായയ്ക്കകത്തോ മോണയുടെ അടിയിലോ പ്രത്യക്ഷപ്പെടുന്ന വേദന ഉളവാക്കുന്ന വ്രണങ്ങളാണ്. ചില അവസരങ്ങളിൽ ഇവ കവിൾ, ചുണ്ടുകൾ, നാവുകൾ എന്നിവയിലും കാണാവുന്നതാണ്. ഇവ സാധാരണയായി, വെള്ള, മഞ്ഞ, ചുവപ്പ് അല്ലെങ്കിൽ ചാരനിറത്തിലുള്ളവയാണ്. വായ്പുണ്ണ് മാരകമായ അവസ്ഥയല്ലെങ്കിലും ഇവ അങ്ങേയറ്റം വേദനാജനകമാണ്. ചില സന്ദർഭങ്ങളിൽ, ഒന്നിലധികം വ്രണങ്ങൾ ഉണ്ടാകാം, ഇത് വേദന ഇരട്ടിയാക്കുന്നു. ഈ വേദനാജനകമായ കുരുക്കൾ തീർച്ചയായും ഭക്ഷണം കഴിക്കുകയോ ചവയ്ക്കുകയോ ചെയ്യുന്നതിനെ ഒരു അഗ്നിപരീക്ഷയാക്കി മാറ്റുന്നു.
ഒറ്റമൂലിക്ക് ആവശ്യമായവ
മണി തക്കാളി ഇല - ഒരു കൈ പിടി അളവ്
ചുവന്നുള്ളി - 4 എണ്ണം ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി - മൂന്നോ നാലോ അല്ലി
കുരുമുളക്- 5 എണ്ണം
ജീരകംചതച്ചത് - ഒരു നുള്ള്
തേങ്ങാപ്പാല്‍ - 100 മില്ലി
വെള്ളം - 200 മില്ലി
വെള്ളം അടുപ്പില്‍ വെച്ച് അതില്‍ തേങ്ങാപ്പാല്‍ ഒഴികെ ഉള്ള ചേരുവകള്‍ ചേര്‍ക്കുക. വെള്ളം തിളച്ചു ഇല വെന്തു വരുന്നത് വരെ പാകം ചെയ്യുക.
ഇല വെന്തതും അരിച്ചെടുത്ത് അതില്‍ തേങ്ങാപ്പാല്‍ ഒഴിക്കുക. കുടിക്കുന്ന സമയം ഈ സൂപ്പിന്റെ ചൂട് അധികം ആകരുത് .
മുതിര്‍ന്നവര്‍ക്ക് - 100 മുതല്‍ 150 മില്ലി വരെ കുടിക്കാം രാവിലെ കുടിക്കുന്നത് നല്ലത്. വായ്പുണ്ണ്‍ കുടല്‍ പുണ്ണ് അസുഖം ഉള്ളവര്‍ തുടര്‍ച്ചയായി അസുഖം മാറുന്നത് വരെ കുടിക്കണം.
കുട്ടികള്‍ക്ക് - 50 മില്ലി കൊടുത്താല്‍ മതി. സാധരണ സൂപ്പ് പോലെ കുടിക്കാം.