ക്യാരറ്റിനോട് സാമ്യമുള്ള ഒരു ശീതകാല കിഴങ്ങ് വർഗ്ഗ പച്ചക്കറി വിളയാണ് റാഡിഷ് എന്ന മുള്ളങ്കി .മെഡിറ്ററേനിയൻ പ്രദേശത്ത് ജന്മം കൊണ്ട റാഡിഷ് ഇന്ന് ലോകത്ത് പല ഭാഗങ്ങളിലും കൃഷി ചെയ്തു് വരുന്നു.
ഗുണങ്ങൾ
നമ്മുടെ അടുക്കളയിൽ വലിയ പ്രധാന്യം കൊടുക്കാതിരിക്കുന്ന ഈ പച്ചക്കറിക്കു് ശരിരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിച്ച് രോഗങ്ങളെ അകറ്റി നിർത്താൻ കഴിയുന്ന വിറ്റാമിൻ ഇ ,എ, സി, ബി 6 എന്നിവക്ക് പുറമെ ഫോളിക് ആസിഡും സമൃദ്ധമായുണ്ട് ഹൃദയ സംബന്ധമായ രോഗങ്ങൾക്കും രക്തസമ്മർദ്ദമുള്ളവർക്കും റാഡിഷ് കഴിച്ച് പരിഹാരം കാണാം. നാരുകൾ കുടുതലു ള്ളതുകൊണ്ടു് ദഹന പ്രക്രിയ സുഗമമാക്കുന്നതിനും നല്ല കൊളസ് ട്രോളും ശരീരത്തിൻ്റെ ഓക്സിജൻ്റെ അളവും വർദ്ധിപ്പിക്കുന്നുണ്ടു് .മുള്ളങ്കിയുടെ ഇലയും കിഴങ്ങും മുത്ര ശുദ്ധിക്കും മഞ്ഞപിത്തതിനും ഉപയോഗിക്കാം. വിത്ത് 8 തരം ഇനങ്ങൾ ഉണ്ടെങ്കിലും കേരളത്തിൻ്റെ കാലാവസ്ഥക്ക് യോജിച്ചത് പൂസ ചെറ്റ്കി എന്ന ഇനമാണ് .