ക്ഷീണിക്കുന്ന ക്ഷീരമേഖല... | Dairy farming


അതെ കേരളത്തിലെ ക്ഷീര പരിപാലന മേഖല ഓരോ ദിവസംതോറും ക്ഷീണിച്ചു വരികയാണ്. ഇപ്പോൾ ജനറൽ ആശുപത്രിയിലെ വാർഡിലാണ് എന്ന് കണക്കാക്കാം നാളെയത് ICU വിലേക്കും പിന്നീട് വെന്റിലേറ്ററിലേക്കും മാറ്റപ്പെട്ട് ഇല്ലാതെയാവാൻ വലിയ താമസമില്ല. ഈ സമയത്ത് നന്നായി പരിപാലിച്ചാൽ രക്ഷപെടുത്തിയെടുത്തേക്കാം. ഇല്ലായെങ്കിൽ മലയാളി ഇന്ന് അന്യ നാട്ടിൽ നിന്ന് വരുന്ന പച്ചക്കറികൾ വിഷമടിച്ചതാണ് എന്ന് വിലപിക്കുന്നതു പോലെ നാളെ വിഷപ്പാലു വരുന്നേ എന്നു വിലപിക്കേണ്ടിവരും . അതിനിടവരുത്താതിരിക്കാൻ സർക്കാരും . അധികൃതരും ജനങ്ങളും ഒത്തു ശ്രമിക്കണം.
30 - 40 കൊല്ലം മുൻപ് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും പച്ചക്കറികളും പഴങ്ങളും മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു ആ അവസ്ഥയിൽ നിന്ന് ഇന്ന് അന്യ നാട്ടിൽ നിന്ന് വണ്ടി വന്നില്ലായൊങ്കിൽ മലയാളിക്ക് ഭക്ഷണം ഉണ്ടാക്കുവാനുള്ള സാധനങ്ങൾ ലഭ്യമല്ലാത്ത അവസ്ഥയായി ഇതുപോലെയാവും പാലിന്റെയും അവസ്ഥയും. പാലിന്റെ ആവശ്യകത ഓരോ ദിവസവും കേരളത്തിൽ കൂടി വരികയാണ് (ഏതാണ്ട് 35 ലക്ഷം ലിറ്റർ പാൽ ഒരു ദിവസം മലയാളി ഉപയോഗിക്കുന്നു) അതേ സമയം ഓരോ ദിവസവും ക്ഷീരമേഖലയിൽ നിന്ന് ആളുകൾ കുറഞ്ഞു കൊണ്ടേ ഇരിക്കുന്നു. 2020 - 2021 കാലഘട്ടത്തിൽ ഒരു സൊസൈറ്റിയിൽ ഉണ്ടായിരിന്ന കർഷകരിൽ 3- 5 കർഷകർ 2022 അവസാനമായപ്പോൾ ആയപ്പോൾ വിട പറഞ്ഞിട്ടുണ്ട്.ഈ കണക്കിൽ നിന്ന് തന്നെ അനുമാനിക്കാം കേരളത്തിലെ ക്ഷീരമേഖല ICU വിലാകാൻ വലിയ താമസമില്ല എന്ന്. കൊറോണ പാൻഡമിക് സമയത്ത് ക്ഷീര പരിപാലനം തുടങ്ങിയ ഏതാണ്ട് 90% ആളുകളും ആ മേഖലയോട് വിട പറഞ്ഞു കഴിഞ്ഞു.

രാസവളങ്ങളുടെ അശാസ്ത്രിയമായ ഉപയോഗം കൃഷിയെ എങ്ങനെ തകർത്തുവോ അങ്ങനെ തന്നെയാണ് അശാസ്ത്രിയമായ തീറ്റകൃമം ക്ഷീരമേഖലയെ തകർത്തു കൊണ്ടിരിക്കുന്നത്. പ്രതികരണ ശേഷിയുള്ള മനുഷ്യൻ കഴിക്കുന്ന ഭക്ഷണത്തിൽ മായം കണ്ടെത്തുന്ന കാലഘട്ടത്തിൽ ഈ മിണ്ടാപ്രാണിക്കു കൊടുക്കുന്ന തീറ്റയിൽ എന്തൊക്കെ ഉണ്ടാകുമെന്ന് തമ്പുരാനു പോലും കണ്ടെത്താൻ കഴിയില്ല.

നിലവിലെ തീറ്റച്ചിലവ്

ക്ഷീര കർഷകർക്കിടയിൽ ഞങ്ങൾ നടത്തിയ പഠനത്തിൽ നിന്ന് എനിക്ക് മനസ്സിലായ ഒരു കണക്ക് അവതരിപ്പിക്കാം. 15 മുതൽ 18 ലിറ്റർ കറവയുള്ള പശുവിന് 8 മുതൽ 10 കിലോ പെല്ലറ്റ് തീറ്റ (28 രൂപ), 10 മുതൽ 15 കിലോ വരെ പച്ചപ്പുല്ല് (5 രൂപ), 5 മുതൽ 10 കിലോവരെ ഉണക്ക വൈക്കോൽ (5 രൂപ) പിന്നെ മറ്റു തവിടുകൾ ( 25 രൂപ) സപ്ലിമെന്റുകൾ (20 രൂപ) എല്ലാം കൂടെയാണ് ഒരു ദിവസത്തെ ഭക്ഷണക്രമം ഇതിന്റെ ചിലവ് കണക്കാക്കിയാൽ 280 + 75+ 50+ 50 + 20 എല്ലാം കൂടെ 450 നും 475 നും ഇടയിൽ വരും ഒരു ലിറ്റർ പാലിന് 45 രൂപ കണക്കാക്കിയാൽ 18 ലിറ്റർ കറവയുള്ള പശുവിന് 810 രൂപ പാലിന്റെ വിലയായി ലഭിക്കും ചിലവ് 475 കുറച്ചാൽ 335 / - . ഇത് കാണുംമ്പോൾ ലാഭമായിട്ട് തോന്നും എങ്കിലും ഒരു വർഷത്തെ കണക്കെടുക്കുംമ്പോൾ നഷ്ടമാണ്. കാരണം പ്രസവ കാലത്തെ 3 മാസം കറവ ഉണ്ടാവില്ല ചിലവിൽ വലിയ കുറവും വരില്ല അതുപോലെ നാലാം മാസം മുതൽ പാലും കുറഞ്ഞു തുടങ്ങും. ഇതു കൂടാതെ 5 പശു ഉള്ള ഒരു വീട്ടിൽ 2 പശുക്കൾ പ്രസവത്തോടടുത്ത് കറവയില്ലാത്തതാവും മിക്കവാറും 2 കിടാരികളും കാണും . 335 രൂപ വെച്ച് 3 പശുക്കളിൽ നിന്ന് ഒരു ദിവസം ലഭിച്ചാൽ മെത്തം ലഭ്യമാവുന്നതുക 1005 രൂപ. ഇതിൽ നിന്ന് മറ്റുരണ്ട് പശുക്കളുടെയും കിടാരികളുടേയും തീറ്റച്ചിലവു കുറച്ചാൽ ഒരു ദിവസം 500 രൂപ തികച്ച് മിച്ചം പിടിക്കാൻ കഴിയില്ല എന്നതാണ് വാസ്തവം. ക്ഷീര കർഷകർ എടുക്കുന്ന അദ്ധ്വാനം പറയുകയും വേണ്ട. പശുവിനെ കയറിൽ കെട്ടുംമ്പോൾ കയറില്ലാതെ പശു ആ വീട്ടിലുള്ളവരെ കെട്ടുന്നു എന്നാണ് പറയുന്നത് അത് അക്ഷരാർദ്ധത്തിൽ ശരിയാണ് .

തീറ്റച്ചിലവ്

തീറ്റച്ചില് കുറക്കാൻ സാധിച്ചാൽ മാത്രമേ ഇതിൽ ഒരു മാറ്റം വരുത്തുവാൻ സാധിക്കുകയുള്ളു . പാലിന് വർഷാ വർഷം വിലവർദ്ധിപ്പിക്കുന്നുണ്ട് അതിനനുസരിച്ച് പെല്ലറ്റ് കമ്പനിക്കാരും വില വർദ്ധിപ്പിക്കും അപ്പോൾ ആ പണം നേരെ അവരുടെ കയ്യിലെത്തും. പെല്ലറ്റിതര തീറ്റകളിലൂടെ തീറ്റച്ചിലവ് നിയന്ത്രിക്കാൻ കർഷകർ തന്നെ മുന്നിട്ടിറങ്ങണം എങ്കിലെ ഇപ്പോൾ ഈ മേഖലയിലുള്ളവർക്ക് പിടിച്ചു നിൽക്കാൻ കഴിയു.

അഗ്രിപ്പോയ്ന്റ് 

പച്ചക്കറി കർഷകരായ ഞങ്ങൾ ക്ഷീരമേഖലയിലേക്കിറങ്ങുന്നതിനു മുൻപായി നടത്തിയ പഠനത്തിൽ നിന്നാണ് ഈ മേഖലയുടെ പരിതാപകരമായ അവസ്ഥ മനസ്സിലാക്കിയത് അന്ന് മുതൽ ഈ പ്രസ്ഥാനത്തെ ലാഭകരമാക്കാനുള്ള പല രീതികളും പരീക്ഷിച്ച് ഗുണകരമാണെന്നു തോന്നിയ പല കാര്യങ്ങൾ കൂട്ടിച്ചേർത്ത് അത് പല കർഷകരിലൂടെ നടപ്പിലാക്കി കൃത്യമായി ചെയ്തവരെ വിജയിപ്പിക്കാൻ സാധിച്ചു. ആ പരിപാലന രീതി താൽപ്പര്യമുള്ള കർഷകരിലേക്കെത്തിക്കുവാനാണ് Agripoint G3 Technologies Pvt Ltd. എന്ന കമ്പനിക്ക് രൂപം നൽകിയത് . തീറ്റച്ചിലവു കുറച്ചുള്ള ക്ഷീര പരിപാലനത്തിനൊപ്പം ചാണകത്തെ ഏറ്റവും മികച്ച വളമാക്കി മാറ്റുന്നതിനും ചാണകത്തിന്റെ ഗന്ധം ഇല്ലാതാക്കാനുമുള്ള ഉത്പന്നവും അതിനുള്ള പരിശീലനവും കർഷകർക്ക് നൽകുന്നു. ചാണകമുപയോഗിച്ച് ഏറ്റവും മികച്ച വളങ്ങൾ ഉത്പാദിപ്പിക്കുവാനും അത് വിപണനം ചെയ്യുവാനുമുള്ള മാർക്കറ്റിംങ് സഹായം ലഭ്യമാക്കുന്നതിനുള്ള പണികൾ നടന്നുകൊണ്ടിരിക്കുന്നു. കൂടാതെ 5 പശുക്കൾക്കുള്ള പുല്ല് 5 സെന്റിൽ നിന്നും ചിലവു കുറഞ്ഞ രീതിയിൽ ഉത്പാദിപ്പിക്കുവാനുള്ള സാങ്കേതിക വിദ്യയുടെ പണികളും നടന്നുവരുന്നു. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ലാഭകരവും, ആയാസരഹിതവുമായി ക്ഷീരപരിപാലനം നടത്തുന്ന കർഷകരെ സൃഷ്ടിക്കുവാനും അവരിലൂടെ ബാക്കി കർഷകരെക്കൂടി ലാഭത്തിലെത്തിക്കുവാനുമാണ് ഞങ്ങൾ ലക്ഷ്യം വയ്ക്കുന്നത്. 

നമ്മുടെ നാട്ടിൽ സുലഭമായിക്കിട്ടുന്ന ചാണകത്തെ മികച്ച ജൈവ വളമാക്കി മാറ്റി അത് ഉപയോഗിച്ച് കൃഷി ചെയ്താൽ ഉത്പാദനച്ചിലവിൽ ഗണ്യമായ കുറവു വരുത്തുവാൻ നമ്മൾക്കു കഴിയും. അതിനാൽ ക്ഷീരമേഖലയെ നിലനിർത്തുക എന്നത് മറ്റു കർഷകരുടെ കൂടെ ആവശ്യമാണ് ....

കൂടുതൽ വിവരങ്ങൾക്ക്

അഗ്രിപ്പോയന്റ്
9142020067
090744 63513

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section