കാർഷിക കർമ്മസേന, അഗ്രോ സർവ്വീസ് സെന്ററുകൾ, പുതുതായി ആരംഭിക്കുന്ന കൃഷിശ്രീ സെന്ററുകൾ എന്നിവയിലെ അംഗങ്ങൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി 'കാർഷികോദയം' എന്ന പേരിൽ പേഴ്സണൽ ആക്സിഡന്റ് പോളിസിയായി നടപ്പിലാക്കുന്നതിന് സംസ്ഥാന ഇൻഷുറൻസ് വകുപ്പും, കാർഷിക വികസന കർഷക ക്ഷേമ വകുപ്പും ധാരണയിലെത്തിയിട്ടുണ്ട്.
സാധാരണ മരണത്തിനും അപകടമരണത്തിനും കാർഷികോദയം ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. അപകടം മൂലമുണ്ടാകുന്ന സ്ഥിരമായ അംഗവൈകല്യങ്ങൾക്ക് പോളിസി പ്രൊപ്പോസലിൽ ഉൾപ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങൾക്ക് വിധേയമായി പരിരക്ഷ നൽകുന്നതാണ്.
കാർഷിക കർമ്മസേനയിൽ അംഗമായ 18-നും 60-നും ഇടയിൽ പ്രായമുള്ളവർക്ക് പദ്ധതിയിൽ അംഗങ്ങളാകാവുന്നതാണ്. പ്രസ്തുത പദ്ധതിയിൽ അംഗങ്ങളാകുന്നവർ കൃഷി വകുപ്പിൽ നിന്നുള്ള കർമ്മസേന അംഗങ്ങളുടെ അംഗീകൃത പട്ടികയും ഏതെങ്കിലും തിരിച്ചറിയൽ രേഖയും ഹാജരാക്കേണ്ടതാണ്.
ക്ലെയിം ലഭിക്കുന്നതിന് നിശ്ചിത പ്രൊഫോർമയിൽ അപേക്ഷിക്കുക. (ഉദാഹരണം-അപകട മരണമാണെങ്കിൽ മരണ സർട്ടിഫിക്കറ്റ്, പോസ്റ്റ്മോർട്ടം റിപ്പോർട്ട് മുതലായവ സഹിതം) അപകടം സംഭവിച്ച ഉടനടി അറിയിക്കണം.
കൂടുതൽ വിവരങ്ങൾക്ക് കൃഷി വകുപ്പിന്റെ സർക്കുലർ പരിശോധിക്കാം... 👇👇
Click here to download the circular