പച്ചക്കറികളിൽ നിന്ന് പത്തിരട്ടി വിളവ് നേടാൻ കള കമ്പോസ്റ്റ് | Composting


വിവിധതരത്തിലുള്ള കമ്പോസ്റ്റ് നിർമ്മാണ രീതികൾ ഉണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കള കമ്പോസ്റ്റ്. പാർത്തീനിയം, സിനോഡൺ സൈപെറസ് എന്നീ ഇനത്തിൽപ്പെട്ട കളകൾ ആണ് സാധാരണ കമ്പോസ്റ്റ് നിർമ്മാണത്തിന് വേണ്ടി ഉപയോഗപ്പെടുത്തുന്നത്.

കമ്പോസ്റ്റ് നിർമാണം എങ്ങനെ ചെയ്യാം

250 ഗ്രാം ട്രൈക്കോഡർമ വിരിഡേ, പ്ലൂറോട്ടസ് സാജർ കാജു അഞ്ച് കിലോഗ്രാം യൂറിയ എന്നിവയാണ് ഒരുടൺ പച്ച കള സസ്യത്തെ കമ്പോസ്റ്റ് ആക്കാൻ വേണ്ടി വരുന്നത്. ഇതിനായി ഉയർന്നതും തണൽ ഉള്ളതുമായ ഒരു സ്ഥലം തിരഞ്ഞെടുക്കുക. അല്ലെങ്കിൽ മേൽക്കൂരയുള്ള ഒരു ഷെഡ് ഉണ്ടാക്കുക.

അതിനുശേഷം അഞ്ചു മീറ്റർ ഒന്നര മീറ്റർ അളവിൽ സ്ഥലം തെരഞ്ഞെടുക്കുക. ഏകദേശം 100 കിലോഗ്രാം മുറിച്ചു കൂട്ടിയ കളകൾ ഈ സ്ഥലത്ത് പരത്തുക. 50 കിലോഗ്രാം സൂക്ഷ്മജീവി കൂട്ട് അതിനു മുകളിൽ വിതറുക. ഇതിനുമുകളിൽ 100 കിലോ ഗ്രാം കള അടുത്തടുത്തായി പരത്തുക. ഒരു കിലോഗ്രാം യൂറിയ അതിനുമുകളിൽ ഓരോ അളവിൽ വരത്തക്കവിധം വിതറുക. ഈ രീതിയിൽ കൂന ഒരു മീറ്റർ ഉയരം ആകുന്നത് വരെ ഉയർത്തുക. 

50 മുതൽ 60 ശതമാനം ഈർപ്പം നിലനിർത്താൻ ആവശ്യമായ വെള്ളം ഇതിൽ തെളിച്ചു കൊടുക്കുക. അതിനുശേഷം വളരെ കനം കുറച്ച് ഒരടുക്ക് മണ്ണുകൊണ്ട് കൂന പൊതിയുക. 21 ദിവസം ഇത് നല്ലവണ്ണം ഇളക്കി കൊടുക്കണം. 40 ദിവസങ്ങൾക്കുശേഷം കമ്പോസ്റ്റ് ഉപയോഗപ്രദം ആക്കാം.

ഇത്തരത്തിൽ മറ്റു മറ്റൊരു പ്രധാനപ്പെട്ട കമ്പോസ്റ്റിംഗ് രീതിയാണ് ബയോ ഡൈനാമിക് കമ്പോസ്റ്റിംഗ്. മാലിന്യം ജൈവ മണ്ണ് പോലെ വളം ആക്കുന്ന സമാനതകളില്ലാത്ത ഒരു രീതിയാണ് ഇത്. ഈ രീതിയിൽ ബയോ ഡൈനാമിക് മിശ്രിതങ്ങൾ ആണ് ഉപയോഗിക്കുന്നത്. അഴുകൽ പ്രക്രിയ മൂന്നു മുതൽ നാലു മാസം വരെ നീണ്ടു നിൽക്കുന്നു.

കമ്പോസ്റ്റിന്റെ ഗുണമേന്മ വർദ്ധിപ്പിക്കാൻ ഒരു പ്രയോഗം

അസറ്റോബാക്ടർ അസോസ്പൈറില്ലം എന്നീ നൈട്രജൻ സ്ഥിരീകരിക്കാൻ കഴിയുന്ന ബാക്ടീരിയകളെ ചേർത്തുകൊണ്ടാണ് ഇതിന് ഗുണമേന്മ വർധിപ്പിക്കേണ്ടത്. ഇതിന് ദ്രവരൂപത്തിലുള്ള ബാക്ടീരിയകൾ ജൈവ വളത്തിൽ തെളിച്ചു കൊടുത്താൽ മതി. ഇത് കമ്പോസ്റ്റിലെ നൈട്രജൻ അളവ് രണ്ടുശതമാനം വർദ്ധിപ്പിക്കുന്നു. 

ഫോസ്ഫെ കമ്പോസ്റ്റ് വളരെ നല്ല ഒരു സമ്പുഷ്ടീകരണം വസ്തുവാണ്. ഫാം മാലിന്യങ്ങൾ, ചെടികളുടെ കളകൾ, വിളയുടെ അവശിഷ്ടങ്ങൾ എന്നിവ ഇതുവഴി മികച്ച രീതിയിൽ കമ്പോസ്റ്റ് ആക്കാം. ഈ മിശ്രിതം ആവശ്യത്തിന് വെള്ളം ചേർത്ത് കുഴമ്പുരൂപത്തിലാക്കി വിഘടനത്തിന് സഹായിക്കുന്ന കുമിൾ അല്ലെങ്കിൽ ബാക്ടീരിയ ചേർത്ത് നല്ലവണ്ണം ഇളക്കണം

ഇത് ഒരു കമ്പോസ്റ്റ് കുഴിയിൽ 60 മുതൽ 90 ദിവസം വരെ വച്ച് അഴുകാൻ അനുവദിക്കണം. മുഴുവൻ സമയവും 60% ഈർപ്പം നിലനിർത്താൻ ശ്രദ്ധിക്കണം. 60 മുതൽ 90 ദിവസം ആകുമ്പോൾ കമ്പോസ്റ്റിംഗ് പ്രക്രിയ പൂർണമാകും. ഒരു നല്ല ഫോസ്ഫേറ്റ് വളം എന്നതിലുപരി വളക്കൂറുള്ള മണ്ണിൽ നല്ല ജൈവ സമ്പുഷ്ടീകരണ വസ്തു കൂടിയാണ് ഇത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section