അഗ്രിവോൾടെക്സ് : ഉത്പാദനത്തിനപ്പുറം ഒരുപാട് നേട്ടങ്ങൾ... | Agrivoltaics farming


കൃഷിയിൽ വലിയ അളവിൽ നമ്മുടെ വിഭവങ്ങൾ ഉപയോഗിക്കപ്പെടുന്നു. നമ്മുടെ എല്ലാ ഭക്ഷണ വസ്തുക്കളും വളർന്നു വരാൻ ധാരാളം വെള്ളവും ഊർജവും ആവശ്യമാണ്! ആഗോള ജല ഉപഭോഗത്തിന്റെ 85% ജലസേചനത്തിനാണ് ഉപയോഗിക്കുന്നത്, കൂടാതെ ഹരിതഗൃഹ വാതകങ്ങളിൽ മൂന്നിലൊന്ന് കൃഷികൊണ്ട് ഉണ്ടാകുന്നതാണ്.

അതേസമയം, ഭക്ഷണത്തിനായുള്ള നമ്മുടെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആഗോള ജനസംഖ്യ, ഇപ്പോൾ 7.5 ബില്യൺ ആണ്, 2050 ആകുമ്പോഴേക്കും 9.8 ബില്യൺ ആളുകൾ ആകുമെന്ന് കണക്കാക്കപ്പെടുന്നു. അവരുടെയൊക്കെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് നമ്മുടെ നിലവിലെ ഭക്ഷ്യോത്പാദനം ഏകദേശം ഇരട്ടിയാക്കേണ്ടതുണ്ട്. ഭക്ഷണം ലഭിക്കാനുള്ള വഴികൾ മെച്ചപ്പെടുത്തുക, ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുക, ഭക്ഷ്യ മരുഭൂമികളുമായി ബന്ധപ്പെട്ട അസമത്വങ്ങൾ പരിഹരിക്കുക എന്നിവയും നമുക്ക് ആവശ്യമാണ്. ഭക്ഷണം സങ്കീർണ്ണവും, ചലനാത്മകവും സുസ്ഥിരവുമായ ഭക്ഷണ സംവിധാനത്തിലേക്കുള്ള സമീപനം ബഹുമുഖവുമാണ്. അതിനാൽ ഇവിടെ, ഭാവി ഉൽപ്പാദനത്തിലും റിസോഴ്സ് മാനേജ്മെന്റിലും ശ്രദ്ധ കേന്ദ്രീകരിച്ചു ഒരു പഠനം നടത്താം...

ജലപ്രശ്നം മാത്രം നോക്കുമ്പോൾ, നിലവിലെ കാർഷിക രീതികൾ ഉപയോഗിച്ച്, 2050-ഓടെ നിലവിലെ ഭക്ഷ്യോൽപ്പാദനം പോലും വളർത്താൻ ആവശ്യമായ വെള്ളം അടുത്തെങ്ങും ഉണ്ടാകില്ല. നമ്മുടെ പരിസ്ഥിതിയിൽ ഫോസിൽ ഇന്ധനങ്ങളുടെ ഉയർന്ന വിലയെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാം. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ, സാമൂഹിക അശാന്തിക്കും സാമ്പത്തിക തകർച്ചയ്ക്കും കാരണമായേക്കാവുന്ന ഭക്ഷ്യക്ഷാമം നാം നേരിടേണ്ടി വരും.

മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ കൃഷി എല്ലായ്പ്പോഴും പൊരുത്തപ്പെട്ടു പോന്നിട്ടുണ്ട്. സാങ്കേതികവിദ്യയിലെ നൂതനാശയങ്ങൾ കാലക്രമേണ അവിശ്വസനീയമായ പുരോഗതിക്ക് കാരണമായി - ട്രാക്ടറുകളും കീടനിയന്ത്രണവും മുതൽ ബ്രീഡിംഗ്, ജീനോമിക്സ് വരെ. ഇന്ന്, ഭൂരിഭാഗം കർഷകരും കാർഷിക മേഖലയിലെ ഉയർന്നുവരുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള പുതിയ രീതികൾ പര്യവേക്ഷണം ചെയ്യാൻ ശീലിച്ചിരിക്കുന്നു. അതുപോലെ അവർ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ മൂലം ഉണ്ടാകുന്ന അപകടസാധ്യതകൾ ലഘൂകരിക്കാനുള്ള വഴികൾ തേടുന്നതും തുടരുന്നു.

എന്താണ് അഗ്രിവോൾട്ടെക്സ്?

ജലം, ഊർജം, കൃഷി എന്നിവയാണ് ആധുനിക നാഗരികതയുടെ അടിത്തറ. പല സാങ്കേതികവിദ്യകളും ഈ ഘടകങ്ങളെ വെവ്വേറെ വികസിപ്പിച്ചിട്ടുണ്ടെങ്കിലും, മൂന്ന് ഘടകങ്ങളെയും ഒരേസമയം അഭിസംബോധന ചെയ്യാൻ ചിലർ ലക്ഷ്യമിടുന്നു. അവ തമ്മിലുള്ള ബന്ധം പുനർവിചിന്തനം ചെയ്യാനുള്ള സമയമായിരിക്കുന്നു.

അഗ്രിവോൾട്ടൈക്സ് എന്ന ഈ പുതിയ സാങ്കേതികവിദ്യ ഭക്ഷ്യ ഉൽപ്പാദനം മെച്ചപ്പെടുത്താനും ജല ഉപഭോഗം കുറയ്ക്കാനും വാഗ്ദാനം ചെയ്യുന്നു, അതേസമയം ഊർജ്ജവും അധിക വരുമാനവും സൃഷ്ടിക്കുകയും ചെയ്യുന്നു. അടിസ്ഥാനപരമായി, വിളകൾ വളരുന്ന അതേ ഭൂമിയിൽ സോളാർ പാനലുകൾ സ്ഥാപിക്കുകയാണ് ഇത്. ഇതിലൂടെ കർഷകർക്ക് രണ്ട് തവണ സൗരോർജം കൊയ്യാൻ കഴിയുന്നു.

ഈ സോളാർ പാനലുകൾ കുറച്ച് വെള്ളം ഉപയോഗിച്ച് സസ്യങ്ങളെ കൂടുതൽ കാര്യക്ഷമമായി വളരാൻ സഹായിക്കുന്നു.

ഇതിൽ വിളകൾ വളർത്താൻ സോളാർ പാനലുകൾക്ക് താഴെയുള്ള ഷേഡുള്ള ഇടം ഉപയോഗിക്കുന്നു. ഇത് ഭൂവിനിയോഗ കാര്യക്ഷമത വർദ്ധിപ്പിക്കുന്നു, കാരണം സോളാർ ഫാമുകളും കൃഷിയും പരസ്പരം മത്സരിക്കുന്നതിന് പകരം ഭൂമി രണ്ടിനുമായി പങ്കിടാൻ അനുവദിക്കപ്പെടുന്നു. ചില സമീപകാല പഠനങ്ങൾ അനുസരിച്ച്, അത്തരം പരിതസ്ഥിതികളിൽ ചില വിളകൾ തഴച്ചുവളരുന്നതായി കാണപ്പെടുന്നു.

സോളാർ പാനലുകൾ ചിലപ്പോൾ അവയ്ക്ക് താഴെ ചെടികൾ വളരാൻ അനുവദിക്കാൻ വേണ്ടി ഉയർത്തി സ്ഥാപിക്കേണ്ടി വരും. അതിന് ഹരിതഗൃഹങ്ങളുടെ മേൽക്കൂരയിൽ ഇടുക എന്നതാണ് മറ്റൊരു ഓപ്ഷൻ. ഇത് വിളകളിലേക്ക് ആവശ്യത്തിന് വെളിച്ചവും മഴവെള്ളവും എത്തുകയും കാർഷിക യന്ത്രങ്ങൾക്കുള്ള പ്രവേശനം നൽകുകയും ചെയ്യുന്നു.

അഗ്രിവോൾട്ടെയ്ക് ഫാമിംഗ് നിലവിൽ എവിടെയാണ് ഉപയോഗിക്കുന്നത്?

ദക്ഷിണ കൊറിയയിലെ ഗവേഷകർ ഫോട്ടോവോൾട്ടെയ്ക് പാനലുകൾക്ക് താഴെ ബ്രൊക്കോളി വളർത്തുന്നു. നിലത്തു നിന്ന് 2-3 മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പാനലുകൾ 30 ഡിഗ്രി കോണിൽ ഇരിക്കുകയും തണൽ നൽകുകയും വിളകൾക്ക് കാലാവസ്ഥയിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യുന്നു.

ഈ പദ്ധതിയെക്കുറിച്ചുള്ള ഒരു പഠനത്തിൽ, ബ്രോക്കോളിയുടെ ഗുണനിലവാരം പരമ്പരാഗത രീതിയിൽ വളരുന്ന ബ്രോക്കോളിയേക്കാൾ കുറവല്ലെന്ന് കണ്ടെത്തി. അതിന്റെ രുചിയിലും കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല.

ചോനം നാഷണൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ, നല്ല പച്ചപ്പിന്റെ നിഴലിൽ ഉത്പാദിപ്പിക്കുന്ന ബ്രോക്കോളി നിരവധി ഉപഭോക്താക്കളെ കൂടുതൽ ആകർശിക്കുന്നു എന്ന് കണ്ടെത്തി.

മറ്റൊരിടത്ത്, കിഴക്കൻ ആഫ്രിക്കയിലെ അഗ്രിവോൾട്ടെയ്ക് സംവിധാനങ്ങൾ, മുമ്പ് പ്രായോഗികമല്ലെന്ന് കണ്ടിരുന്ന ഭൂമി നന്നായി ഉപയോഗിക്കാൻ കർഷകരെ അനുവദിച്ചു.

കെനിയയിലെ ഒരു അഗ്രിവോൾട്ടെയ്ക് ഫാമിംഗ് പ്രോജക്റ്റ് ഭൂമിയിൽ നിന്ന് നിരവധി മീറ്ററുകളിൽ സോളാർ പാനലുകൾ ഉപയോഗിക്കുന്നു, അവയ്ക്കിടയിൽ വിടവുകൾ ഉണ്ട്. പാനലുകളിൽ നിന്നുള്ള നിഴൽ ചൂട് സമ്മർദ്ദത്തിൽ നിന്നും ജലനഷ്ടത്തിൽ നിന്നും പച്ചക്കറികളെ സംരക്ഷിക്കുന്നു. ഇത് ഗ്രാമീണ കർഷകർക്ക് കൂടുതൽ മൂല്യമുള്ള വിളകൾ വളർത്താൻ സാധിച്ചു. ഈ പദ്ധതിയിലൂടെ രണ്ട് രീതിയിൽ സൂര്യന്റെ ഊർജ്ജം ഫലപ്രദമായി വിളവെടുക്കാനാവുന്നു, ഗവേഷകർ പറയുന്നു.

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ അഗ്രിവോൾട്ടെയ്ക് ഫാമിംഗ് എങ്ങനെ സഹായിക്കും?

ലോകത്തിന്റെ സൗരോർജ്ജ ശേഷി വർദ്ധിപ്പിക്കുന്നത് സുസ്ഥിരതാ സമവാക്യം നിലനിർത്തുന്നതിൽ വലിയ പങ്ക് വഹിക്കും.

അതേസമയം, അടുത്ത 30 വർഷത്തിനുള്ളിൽ ആഗോള ജനസംഖ്യ 2 ബില്യൺ ആളുകളായി ഉയരുമെന്ന് യുഎൻ കണക്കാക്കുന്നു. 

പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജത്തിന്റെ കൂടുതൽ സ്രോതസ്സുകൾ വികസിപ്പിച്ചെടുക്കുന്നതിനൊപ്പം കൂടുതൽ ഫുഡ്‌ ഉൽപ്പാദിപ്പിക്കുന്നതിനും ഒരേ പ്രദേശം ഉപയോഗിക്കുന്നതിനുള്ള ഒരു മാർഗമാണ് അഗ്രിവോൾട്ടെയ്ക്സ്. ഇന്റർനാഷണൽ എനർജി ഏജൻസി അംഗരാജ്യങ്ങളിൽ ദക്ഷിണ കൊറിയയുടെ പുനരുപയോഗ ഊർജ്ജ ഉപയോഗം ഏറ്റവും താഴ്ന്നതാണ്. രാജ്യത്തിന്റെ 70% വ്യാപിച്ചുകിടക്കുന്ന പർവതപ്രദേശങ്ങൾ കാരണം അവിടെ ഭൂമിയും കുറവാണ്, അതിനാൽ അവിടെ അഗ്രിവോൾട്ടെയ്ക് കൃഷി ഒരു ഗെയിം ചൈഞ്ചിങ് സൊല്യൂഷൻ ആവും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section