കൊഴുക്കട്ട

 കൊഴുക്കട്ട


വേണ്ട സാധനങ്ങള്‍

• അരിപ്പൊടി - 2 കപ്പ്

• തേങ്ങ - 1 മുറി

• ഉപ്പ് - ആവശ്യത്തിന്

• ശര്‍ക്കര - 150 ഗ്രാം.

• ഏലക്ക - 5 എണ്ണം

• ജീരകം പൊടിച്ചത് - ഒരു നുള്ള്


തയ്യാറാക്കുന്ന വിധം

• ശര്‍ക്കര ചൂടാക്കി ഉരുക്കി അരിച്ചെടുത്ത പാനിയില്‍, തേങ്ങ ചിരകിയതും ഏലക്കപൊടിയും, ജീരകം പൊടിച്ചതും, ആവശ്യത്തിന് ഉപ്പും ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിച്ച് വയ്ക്കുക.

• അരിപ്പൊടി ആവശ്യമുള്ളത്ര നല്ല ചൂടുവെള്ളത്തില്‍ വെള്ളം ചേര്‍ത്തു നന്നായി കുഴച്ചുവയ്ക്കുക. നല്ല ചൂടുവെള്ളത്തില്‍ കുഴച്ചാല്‍ കൊഴുക്കട്ട ഉണ്ടാക്കുമ്പോള്‍ പൊട്ടിപ്പോകില്ല

• കുഴച്ച മാവ് ചെറിയ ചെറിയ ഉരുളകളാക്കി, കനംകുറച്ച് പരത്തി, നേരത്തേ തയ്യാറാക്കിയ മിശ്രിതം നിറച്ച്, വീണ്ടും ഉരുളകളാക്കുക,

• ഈ ഉരുളകള്‍ ആവിയില്‍ വേവിച്ചെടുക്കുക.

• രുചികരമായ കൊഴുക്കട്ട തയ്യാര്‍.



മലയാളികൾക്ക് വളരെ ഇഷ്ടപ്പെട്ട ഒരു വിഭവമാണ് കൊഴുക്കട്ട. ആവിയിൽ വേവിച്ചെടുക്കുന്ന, ഉള്ളിൽ തേങ്ങയും മധുരവും നിറച്ച തൂവെള്ള നിറത്തിലുള്ള കൊഴുക്കട്ടകൾ നല്ല സ്വാദുള്ള നാടൻ വിഭവമാണ്. പീഡാനുഭവ വാരത്തോടനുബന്ധിച്ചും ഇത് തയാറാക്കാറുണ്ട്. നോയമ്പിലെ നാല്പത്തിയൊന്നാം ദിവസം ഇത് തയാറാക്കുന്നു. ഈ ശനിയാഴ്ച കൊഴുക്കട്ട

ശനിയാഴ്ച എന്നാണ് അറിയപ്പെടുന്നത്. ശർക്കരയും പഞ്ചസാരയും വിളയിച്ച് രണ്ട് വ്യത്യസ്ത രുചിയിലാണ് കൊഴുക്കട്ട തയാറാക്കുന്നത്.


ചേരുവകൾ:

• വറുത്ത അരിപ്പൊടി - 2 കപ്പ്

• വെള്ളം - 3 കപ്പ് + 1/2 കപ്പ്

• വെളിച്ചെണ്ണ - 2 ടീസ്പൂൺ + കൈയിൽ പുരട്ടാൻ

• ഉപ്പ് - ആവശ്യത്തിന്

• തേങ്ങ ചിരവിയത്- 3 കപ്പ്

• ശർക്കര 125 ഗാം

• പഞ്ചസാര - 1/2 കപ്പ് -

• ഏലയ്ക്കാപ്പൊടി - 1/2 ടീസ്പൂൺ


തയാറാക്കുന്ന വിധം:

• വറുത്ത അരിപ്പൊടി തിളച്ച വെള്ളത്തിൽ 2 ടീസ്പൂൺ വെളിച്ചെണ്ണയും ഉപ്പും ചേർത്ത് യോജിപ്പിച്ചു വയ്ക്കുക.

• ശർക്കര പൊടിച്ചു 1/4 കപ്പ് വെള്ളത്തിൽ ഉരുക്കി അരിച്ചെടുക്കാം. ഇതിലേക്ക് 1 1/2 കപ്പ് തേങ്ങ ചിരകിയത് ചേർത്ത് വെള്ളം വറ്റിച്ചെടുക്കണം. 1/4 ടീസ്പൂൺ ഏലയ്ക്കാപ്പൊടിയും ചേർക്കാം.

• ഇനി പഞ്ചസാര 1/4 കപ്പ് വെള്ളം ചേർത്ത് ഉരുക്കി 1 1/2 കപ്പ് തേങ്ങ ചിരകിയത് ചേർത്ത് വെള്ളം വറ്റിച്ചെടുക്കാം. ഇതിലേക്കും 1/4 ടീസ്പൂൺ ഏലക്കാപ്പൊടി ചേർക്കണം.

• ചൂട് കുറഞ്ഞു തുടങ്ങിയ അരിപ്പൊടി മിശ്രിതം കുഴച്ചു മയപ്പെടുത്തി, ഓരോരോ ചെറിയ ഉരുളകൾ എടുത്തു കൊഴുക്കട്ടയുടെ ആകൃതി ഉണ്ടാക്കി ചൂടാറിയ ഫില്ലിങ് വച്ചു ഉരുട്ടിയെടുക്കാം. ഇനി 20 മിനിറ്റ് ആവിയിൽ വേവിക്കുക. ഒന്ന് ചൂടാറിയിട്ട് പ്ലേറ്റിലേക്ക് മാറ്റാൻ ശ്രദ്ധിക്കണം. ചൂടോടെ എടുത്താൽ പൊട്ടി പോകും.

• സ്വാദിഷ്ടമായ കൊഴുക്കട്ടകൾ തയാർ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section