പ്രകൃത്യാ തന്നെയുള്ളതും എന്നാൽ പാഴായി പോകുന്നതുമായ ഒരു പ്രകൃതി വിഭവമാണ് കമുകിൻ പാള. യന്ത്ര സഹായത്തോടെ ചില രൂപാന്തരങ്ങൾ വരുത്തിയാൽ പാളയിൽ നിന്നും നിരവധി ഉല്പന്നങ്ങൾ പാകപ്പെടുത്താൻ സാധിക്കും.
ചിലവ് കുറഞ്ഞ പായ്ക്കിംഗ് മെറ്റീരിയലുകളായി പ്ലാസ്റ്റിക് നമ്മുടെ ജീവിതത്തിൽ വലിയ സ്ഥാനം നേടുകയുണ്ടായി. ഉപയോഗശേഷം വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു. അഴുകുകയും മണ്ണിൽ ലയിച്ചു ചേരുകയും ചെയ്യുന്ന ഉല്പന്നങ്ങളുടെ പ്രസക്തി ഇവിടെയാണ്.
സാബിറ ഉണ്ടാക്കിയ പാള കൊണ്ടുള്ള വ്യത്യസ്തമായ ഉൽപ്പന്നങ്ങൾ
നമ്മുടെ നാട്ടിലെ കമുകിൻ പാള ശേഖരിച്ച് അവയിൽ നിന്ന് നിർമ്മിക്കുന്ന പ്ലെയ്റ്റുകൾ വിവിധതരം കണ്ടെയ്‌നറുകൾ സോപ്പുപെട്ടി, സ്പൂൺ എന്നിവയ്ക്ക് സ്വദേശത്തും വിദേശത്തും നല്ല വിപണിയുണ്ട്. നാട്ടിൽ പരിസ്ഥിതി സംരക്ഷിത പ്ലാസ്റ്റിക് നിരോധിത മേഖലകൾ ഏറി വരികയാണ്. അതോടൊപ്പം ആരാധനാലയങ്ങളും ഉത്സവങ്ങളും അന്നദാനവും വിവാഹം പോലുള്ള കുടുബ ആഘോഷങ്ങളും പരിസ്ഥിതി സൗഹൃദങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.
സാദ്ധ്യതകൾ click here
മുൻപ് ഈ വ്യവസായത്തിന്റെ പ്രധാന പോരായ്മ അസംസ്‌കൃത വസ്തുവായ കമുകിൻ പാളയുടെ ലഭ്യത കുറവായിരുന്നു. ഇപ്പോൾ കമ്പം, സേലം സ്ഥലങ്ങളിൽ നിന്നും വൻതോതിൽ പാള ശേഖരിച്ച് ലോഡ് കണക്കിന് എത്തിച്ച് തരുന്ന ഏജൻസികൾ നിലവിലുണ്ട്. വിവിധ ആ കൃ തിയിലുള്ള ഡൈകൾ സെറ്റു ചെയ്ത മിഷ്യനിൽ പ്രെസ്സ് ചെയ്ത് പുറത്തെടുക്കുകയാണ് നിർമാണരീതി.
നിർമ്മാണരീതി click here
പാളയിൽ നിന്നുള്ള പ്രധാന ഭാഗങ്ങൾ പ്ലെയ്റ്റുകളും കണ്ടയ്നറുകളും നിർമ്മിക്കാൻ ഉപയോഗിക്കുമ്പോൾ പാർശ്വഭാഗങ്ങൾ ഉപയോഗിച്ച് സോപ്പ് പെട്ടികൾ, സ്പൂണുകൾ എന്നിവ നിർമ്മിക്കുന്നു. ഒരു പാള യിൽ നിന്നും ഏകദേശം 2 ബിരിയാണി പ്ലെയ്റ്റുകളും 3 സോപ്പ് പെട്ടികളും 1 ട്രേയും നിർമ്മിക്കാൻ സാധിക്കും.