മുളക് തൈ ശോഷിച്ച് നിൽക്കുകയാണോ? ഇങ്ങനെ ചെയ്താൽ വീട്ടിൽ കുലകുലയായി പച്ചമുളകുണ്ടാകും
വീട്ടിൽ വളരെ കഷ്ടപ്പെട്ടാണ് പലരും മുളക് തൈ വച്ചുപിടിപ്പിക്കുന്നത്. ചെടി വളരാൻ തുടങ്ങിയാലും അടുക്കള ആവശ്യത്തിനുള്ള മുളക് അതിൽ നിന്നും കിട്ടണമെന്നില്ല. വീട്ടിലെ മുളക് തൈ വളരാനും നല്ലപോലെ കായ്‌ക്കാനും ചില ടിപ്‌സ് ഇതാ..
ദിവസവും കറിയ്‌ക്കും ഉപ്പേരിക്കുമെല്ലാം വേണ്ടി ചുവന്നുള്ളിയും സവാളയും ഉപയോഗിക്കുന്നവരാണ് നാം. ഇതിന്റെ തൊലി കളയാതെ സൂക്ഷിച്ച് വെക്കാം. ഇവ അൽപം ഉണങ്ങിയതിന് ശേഷം മുളക് തൈയ്യിന് ചുറ്റും ഇട്ടുകൊടുത്താൽ നല്ലപോലെ മുളക് ഉണ്ടാകുന്നതാണ്.
മഴക്കാലമാണെങ്കിൽ മുളക് ചെടിയുടെ ചുറ്റുമുള്ള മണ്ണ് ഇളക്കി കടയ്‌ക്കിലോട്ട് കൂട്ടിയിടുക. ഗ്രോ ബാഗിനുള്ളിൽ വച്ച തൈ ആണെങ്കിലും ഇടക്കിടെ ചുറ്റുമുള്ള മണ്ണ് നന്നായി ഇളക്കികൊടുക്കണം.
മുളക് നന്നായി വളരാനും കീടങ്ങളും പുഴുക്കളും നശിക്കാനും ഒരു ലായനി തയ്യാറാക്കി തളിച്ചുകൊടുക്കാം. ഇതിനായി ഒരു ലിറ്റർ വെള്ളമെടുക്കുക. അതിലേക്ക് ഒരു കപ്പ് പുളിപ്പിച്ച കഞ്ഞിവെള്ളം ഒഴിക്കുക. ഒരു ചെറുനാരങ്ങ മുഴുവൻ പിഴിയുക. ശേഷം മിശ്രിതം നല്ലതുപോയെ മിക്‌സ് ചെയ്ത് മുളക് തൈയ്യിന് താഴെയും ഇലകളിലുമെല്ലാം തളിക്കുക.