നെല്ലിക്ക ഒരു അത്ഭുത ഫലം; നെല്ലിക്ക ഒരാഴ്ച തുടര്‍ച്ചയായി ഇങ്ങനെ കഴിച്ചാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് അറിയാതെ പോകരുത്..
ഇന്ത്യൻ ഗൂസ്ബറി എന്ന് വിളിപ്പേരുള്ള നെല്ലിക്ക ഒരു നല്ല ആരോഗ്യദായകമായ ഫലമാണ്. ദിവസവും ഒരു നെല്ലിക്ക കഴിക്കാൻ അധികം പണമോ സമയം കളയുകയോ വേണ്ട. ദിവസവും നെല്ലിക്ക കഴിക്കുന്നത് തടി കുറക്കാനുള്ള ഏറ്റവും നല്ല വഴിയാണ്. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ, ധാതുക്കൾ, കാൽസ്യം എന്നിവയാൽ സമ്പന്നമാണ് നെല്ലിക്ക. പതിവായി കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കും. ദിവസവും ഒരു നെല്ലിക്ക കഴിച്ചാൽ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്താണെന്ന് നോക്കാം.
ആമാശയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. കൂടാതെ കരൾ, തലച്ചോറ്, ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു. നെല്ലിക്കയിൽ വൈറ്റമിൻ സി ധാരാളമുണ്ട്.നെല്ലിക്ക നീരിൽ തേൻ ചേർത്ത് കഴിക്കുന്നത് കാഴ്ചശക്തി വർദ്ധിപ്പിക്കും. ആർത്തവ ക്രമക്കേടുകൾക്ക് പരിഹാരം കാണാൻ നെല്ലിക്ക പതിവായി കഴിക്കുക. പ്രമേഹം നിയന്ത്രിക്കാനും ഇൻസുലിൻ ഉൽപ്പാദനം വർധിപ്പിക്കാനും നെല്ലിക്ക പതിവായി കഴിക്കുക.
നെല്ലിക്കയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ദഹനവ്യവസ്ഥയെ സുഗമമാക്കുന്നു. നെല്ലിക്ക കഴിക്കുന്നത് ഹൃദയാരോഗ്യം വർധിപ്പിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. കൂടാതെ നെല്ലിക്ക സ്ഥിരമായി കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
നെല്ലിക്കയിലെ ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തെ പ്രായമാകാതെ സംരക്ഷിക്കുന്നു; നെല്ലിക്ക നീരിനൊപ്പം ഇഞ്ചി കഴിക്കുന്നത് തൊണ്ടയുടെ ആരോഗ്യം മെച്ചപ്പെടുത്തും. നെല്ലിക്ക സ്ഥിരമായി കഴിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും ബലം വർദ്ധിപ്പിക്കുന്നു.
ഓർമ്മക്കുറവുള്ളവർ പതിവായി നെല്ലിക്ക കഴിക്കുക, ഓർമ്മശക്തി വർദ്ധിക്കും. നെല്ലിക്ക സ്ഥിരമായി കഴിക്കുന്നത് ശരീരത്തിലെ നല്ല കൊളസ്‌ട്രോൾ വർദ്ധിപ്പിക്കാനും ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാക്കാനും സഹായിക്കുന്നു. വായിലെ അൾസർ മാറാൻ നെല്ലിക്ക നല്ലതാണ്. ദിവസവും രാവിലെ ഒരു ഗ്ലാസ് നെല്ലിക്ക നീര് കഴിച്ചാൽ വാതം മാറും. നെല്ലിക്ക കഴിക്കുന്നത് ശരീരത്തിലെ മാലിന്യങ്ങളെ പുറംതള്ളി ശരീരം ശുദ്ധീകരിക്കും.
ആസ്ത്മ, ബ്രോങ്കൈറ്റിസ് എന്നിവ മാറാൻ നെല്ലിക്ക പതിവായി കഴിക്കുക. സ്ഥിരമായി കഴിച്ചാൽ മലബന്ധവും പൈൽസും മാറും. രക്തം ശുദ്ധീകരിക്കാൻ നെല്ലിക്ക സ്ഥിരമായി കഴിക്കാം. അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്ന തകരാറുകൾ പരിഹരിച്ച് ശരീര താപനില നിയന്ത്രിക്കാൻ നെല്ലിക്ക കഴിക്കുന്നത് സഹായിക്കും. മുഖത്തിന് തിളക്കം വർധിപ്പിക്കാൻ നെല്ലിക്ക നീര് തേൻ ചേർത്ത് പതിവായി കഴിക്കുക.
ചുവന്ന രക്താണുക്കൾ വർദ്ധിപ്പിക്കാൻ നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്. വിളർച്ച ഭേദമാക്കാൻ ഇത് സഹായിക്കുന്നു. മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും മുടികൊഴിച്ചിൽ തടയാനും നെല്ലിക്ക പതിവായി കഴിക്കുക. കണ്ണിന്റെ തെളിച്ചം വർധിപ്പിച്ച് കാഴ്ചശക്തി വർദ്ധിപ്പിക്കാൻ നെല്ലിക്ക പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രെദ്ധിക്കുക. മാനസികാരോഗ്യം മെച്ചപ്പെടുത്താൻ നെല്ലിക്ക നാല്ലതാണെന്നു പഴമക്കാർ പറയുന്നു.
വിഡിയോ കാണാം 👇