ആരോഗ്യത്തിനായി ജീരകം | Cumin for health | Healthcare management

 ഔഷധ ഗുണവും, പോഷക ഗുണവും ഏറെയുള്ള  ജീരകത്തിന്  നമ്മുടെ ഭക്ഷണത്തില്‍ ഏറെ പ്രാധാന്യമുണ്ട്‌.  ജീരകം, ശ്വേതജീരകം (വെളുത്തത്), കൃഷ്ണജീരകം (കറുത്തത്), സ്ഥൂലജീരകം (പെരുംജീരകം), പീതജീരകം (മഞ്ഞജീരകം) എന്നിങ്ങനെ 4 വിധത്തിലുണ്ട്. ജീരകത്തിന്  അനവധി ഗുണങ്ങളുണ്ട്. ആ​ന്റി ഓ​ക്സി​ഡ​ന്റി​ന്‍റെ ക​ല​വ​റ​യായ ജീ​ര​കം ആ​രോ​ഗ്യ​ദാ​യി​നി​യാ​ണ്. രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വര്‍​ദ്ധി​പ്പി​ക്കാ​നു​ള്ള ക​ഴി​വും ഉ​ണ്ട് ജീര​ക​ത്തി​ന്. ആ​ന്‍റിസെ​പ്‌​റ്റി​ക് ഗു​ണ​മു​ള്ളതിനാല്‍ ജ​ല​ദോ​ഷം അ​ക​റ്റു​ന്ന​തി​ന് സ​ഹാ​യി​ക്കും. സ​മൃ​ദ്ധ​മാ​യി ഇ​രു​മ്പ് അ​ട​ങ്ങി​യി​ട്ടു​ള്ള​തി​നാല്‍ വി​ളര്‍​ച്ച അ​ക​റ്റാനും ഉ​ത്ത​മ​മാ​ണ്  ജീരകം.



Health care plans

കൊഴുപ്പ്‌, മാംസ്യം, അന്നജം, നാര്‌ എന്നിവയെല്ലാം സമൃദ്ധമായി ജീരകത്തില്‍ അടങ്ങിയിരിക്കുന്നു. ജീവകം- എ (കരോട്ടിന്‍) കാത്സ്യം, എന്നിവയും ധാരാളമുണ്ട്‌. നമ്മുടെ കറികളില്‍ ജീരകം ചതച്ചിടുകയും വറുത്ത്‌ പൊടിച്ചിടുകയും ചെയ്യുന്നു. ചതച്ചിടുന്നത്‌ വായുകോപത്തിൻ്റെ സാധ്യത ഇല്ലാതാക്കുന്നു. വറുക്കുമ്പോള്‍ ജീരകത്തിലെ സുഗന്ധ എണ്ണകള്‍ സ്വതന്ത്രമാക്കപ്പെടുകയും പോഷക മൂല്യം ഏറുകയും ചെയ്യുന്നു. 

കേരളീയര്‍ക്ക്‌ ജീരക വെള്ളം വളരെ പ്രധാനപ്പെട്ടതാണ്‌. ചെറിയ തോതില്‍ ഇതില്‍ നിന്നും ലഭിക്കുന്ന കരോട്ടിന്‍ (ജീവകം-എ) പ്രതിരോധ ശക്തി നല്‍കുന്നു. വിഭവ സമൃദ്ധമായ സദ്യയ്ക്ക്‌ ശേഷം ജീരക വെള്ളം കുടിക്കുന്നത്‌ ഗ്യാസ്‌ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. അ​തി​രാ​വി​ലെ ഒരു ഗ്ളാസ് ജീരക വെ​ള്ളം കു​ടി​ക്കു​ന്ന​ത് ത​ടികു​റ​യ്ക്കാന്‍ സ​ഹാ​യി​ക്കു​ന്നതിനൊപ്പം ദ​ഹ​ന പ്രക്രിയ സു​ഗ​മ​മാ​ക്കു​കയും ചെയ്യുന്നു. ചര്‍​മ്മ​ത്തി​ലു​ണ്ടാ​കു​ന്ന പ്ര​ശ്‌​ന​ങ്ങള്‍​ക്കും പ​രി​ഹാ​ര​മാ​ണ് ജീ​ര​കം. ജീ​ര​ക​മി​ട്ട് തിള​പ്പി​ച്ച വെ​ള്ളം രാ​വി​ലെ കു​ടി​ക്കു​ന്ന​ത് കൊ​ള​സ്‌​ട്രോ​ളി​നെ കു​റ​ച്ച്‌ ഹൃ​ദ​യാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്നു. ശ​രീ​ര​ത്തി​ലെ ചീ​ത്തകൊ​ള​സ്‌​ട്രോ​ളി​നെ ഇ​ല്ലാ​താ​ക്കി ന​ല്ല കൊ​ള​സ്‌​ട്രോ​ളി​നെ സ്വാ​ഗ​തംചെ​യ്യു​ക എന്ന കര്‍ത്തവ്യവും ജീ​ര​കം ചെയ്യുന്നുണ്ട്.  ജഠരാഗ്നിയെ വര്‍ധിപ്പിക്കുകയും മുലമൂത്രപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും, കണ്ണിന് ഗുണകരവും തലച്ചോറിൻ്റെ  പ്രവര്‍ത്തനത്തെ വര്‍ധിപ്പിക്കുക തുടങ്ങി അനേകം ഗുണങ്ങള്‍ ജീരകത്തിനുണ്ട്. പ്രകൃതി ചികിത്സയിലും ജീരകത്തിന്‌ സ്ഥാനമുണ്ട്. പ്രസവ ശുശ്രൂഷയിലും ജീരകം ഉപയോഗിക്കുന്നു. കാത്സ്യം, കൊഴുപ്പ്‌, ഇരുമ്പ്‌, മാംസ്യം എന്നിവ അടങ്ങിയിരിക്കുന്നത്‌ കൊണ്ടാണ്‌ ജീരകത്തിന്‌ പ്രാധാന്യം ലഭിക്കാന്‍ കാരണം എന്ന്‌ കരുതുന്നു.

ജീരകം ചെറുനാരങ്ങാനീര് ചേര്‍ത്ത് കഴിച്ചാല്‍ ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന ചര്‍ദ്ദിക്ക് ആശ്വാസം കിട്ടും. . ജീരകം, കൊത്തമല്ലി എന്നിവ സമമെടുത്ത് അരച്ച് കല്‍ക്കമാക്കി നെയ്യ് കാച്ചി കഴിച്ചാല്‍ കഫം, പിത്തം, ഛര്‍ദ്ദി, അരുചി ഇവ മാറും.

വിളര്‍ച്ച, ചെന്നിക്കുത്ത്‌, ദഹനക്കേട്‌, ഗ്യാസ്‌ മുതലായവ മൂലമുള്ള വയറു വേദന അലര്‍ജി എന്നിവയ്ക്ക്‌ ജീരകത്തിന്‌ ആശ്വാസം നല്‍കാന്‍ കഴിയും. കായിക ശേഷി വര്‍ദ്ധിപ്പിക്കുക,ശരീരത്തിന്‌ പ്രതിരോധ ശേഷി നല്‍കുക എന്നിവയ്ക്കെല്ലാം ജീരകം ഉപയോഗിക്കാം. രക്ത ശുദ്ധീകരണത്തിനും ദഹനത്തിനും  ജീരകം സഹായിക്കുന്നു  മു​ടി​യു​ടെ വ​ളര്‍​ച്ചത്വ​രി​ത​പ്പെ​ടു​ത്താ​നും ജീ​ര​ക​വെ​ള്ളം കു​ടി​ക്കു​ന്ന​ത്നല്ലതാണ്.​ ശ​രീ​ര​ത്തി​ലെ ര​ക്‌​ത​യോ​ട്ടം വര്‍​ദ്ധി​പ്പി​ക്കു​ന്ന​തി​ന് സഹാ​യി​ക്കു​ന്നു ജീ​ര​കം.

ജീരകത്തിന് പക്ഷേ ഗുണം മാത്രമല്ല ദോഷങ്ങളും നിരവധിയാണ്. പലപ്പോഴും ഈ ദോഷങ്ങളെക്കുറിച്ച് ആര്‍ക്കും അറിയില്ല.  എന്തൊക്കെ ദോഷങ്ങളാണ് ജീരകത്തിന്റെ അമിതോപയോഗത്തിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാം.


Healthcare management

ജീരകവെള്ളം കുടിയ്ക്കുമ്പോഴോ ജീരകം കഴിയ്ക്കുമ്പോഴോ പുളിച്ച് തികട്ടല്‍ അനുഭവപ്പെടുന്നെകിൽ  ജീരകം ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക. നെഞ്ചെരിച്ചില്‍ ഉള്ളപ്പോള്‍ ഒരിക്കലും ജീരകം കഴിയ്ക്കരുത്. കരളിന് പ്രശ്‌നമുണ്ടാക്കാനും ജീരകത്തിന് കഴിയും. കൂടുതല്‍ കാലം അമിതമായ തോതില്‍ ജീരകം ഉപയോഗിച്ചാല്‍ അത് പലപ്പോവും കരളിനെ പ്രശ്‌നത്തിലാക്കുന്നു. പ്രമേഹ രോഗികകള്‍ക്ക് ജീരകത്തിന്റെ ഉപയോഗം വളരെ ദോഷകരമായാണ് ബാധിയ്ക്കുന്നത്. ജീരകം കഴിയ്ക്കുന്നത് പ്രമേഹം വര്‍ദ്ധിപ്പിക്കുന്നു.  പല വിധത്തിലുള്ള അലര്‍ജി ഉണ്ടാക്കുന്നതിനും ജീരകം പലപ്പോഴും കാരണമാകുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section