വഴിയരികിൽ ഈചെടി കണ്ടിട്ടുള്ളവർ ഇതൊക്കെ അറിഞ്ഞാൽ

 ബാല്യകാല സ്മരണകളെ തൊട്ടുണർത്തുന്ന ഒരു ചെടിയാണിത് സ്ലേറ്റിൽ എഴുതിയ അക്ഷരങ്ങളെ മായിക്കാനും മറ്റുള്ളവക്കും ഇത് ഉപയോഗിക്കാറുണ്ട് വലിയ വണ്ണമുള്ള രണ്ട് തണ്ട് കയ്യിലെടുത്ത്  തിരുമ്മി  ഊതിവീർപ്പിച്ച ബാല്യവും, മഷിത്തണ്ട് കൊടുത്ത് മിട്ടായിയും മറ്റും വാങ്ങിയിരുന്ന ബാർട്ടർ സിസ്റ്റവും നമുക്കുണ്ടായിരുന്നു.  


 പ്രതാപകാലം നഷ്ടപ്പെട്ടു മനുഷ്യമനസ്സിനെ തന്നെ അത് മറന്നു കളഞ്ഞു മായ്ക്കാൻ മാത്രമായിരുന്നില്ല വേദന സംഹാരി ആയിട്ടും ആഹാരപദാർത്ഥമായും മറ്റു അലങ്കാരത്തിനും ഇതിനെ ഉപയോഗിച്ച് വരാറുണ്ടായിരുന്നു.


വെള്ളത്തണ്ട്, വെറ്റില പച്ച, കണ്ണാടിപ്പച്ച, മഹപ്പച്ച, കോലുമഷി, വെള്ളം, കുടിയൻ എന്നീ പേരുകൾ കേരളത്തിൽ ഇതിനെ അറിയപ്പെട്ടിരുന്നു. പ്രെ പ്രോമിയ പെലിസിസെ. പെപ്പർ എൽഡർ പ്ലാന്റ് എന്നും വിദേശ നാടുകളിലും അറിയപ്പെട്ടിരുന്നു. മാത്രമല്ല വടക്കേ ഭൂഖണ്ഡത്തിലും ഈ സസ്യം ധാരാളമായി കാണപ്പെടുന്നു നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും കൂട്ടമായി വളരുന്ന ഈചെടി നയന മനോഹരമാണ്. മാത്രമല്ല കേരളത്തിലെ കാലാവസ്ഥ ഇതിനെ ഏറെ അനുയോജപ്രദവുമാണ്. 


പരന്ന വേരുകളും ഹൃദയാകൃതിയിലുള്ള ഇലകളും ഇതിൻറെ സവിശേഷത തന്നെയാണ് 15 മുതൽ 45 സെൻറീമീറ്റർ വരെയാണ് ഇതിൻറെ ഉയരം. ഒരു വർഷം മാത്രമാണ് ഇതിൻറെ ജീവിതം ജലാംശം ധാരാളം അതിനാൽ ഇതിൻറെ തണ്ട് പെട്ടെന്ന് പൊട്ടിപ്പോവുകയും ചെയ്യുന്നു. മഷിത്തണ്ടിന്റെ വിത്ത് പൊട്ടുപോലെ ഉയർന്നുനിൽക്കുന്ന തണ്ടിൽ നിറഞ്ഞുനിൽക്കുന്നു.


ചെടികൾ വെള്ളം വലിച്ചെടുക്കും എന്നുള്ള പരീക്ഷണങ്ങൾ വിദൃാർത്ഥി കൾക്കിടയിൽ കാണിക്കാൻ പറ്റിയ ഏറ്റവും ഉദാത്തമായ പരീക്ഷണ സസ്യവും ഇതുതന്നെയാണ്. നിറമുള്ള വെള്ളങ്ങളെ ആഗിരണം ചെയ്ത് അതിൻറെ തണ്ടിലും ഇലകളിലും ആ നിറങ്ങളെ നിലനിർത്തുന്നത് കാണാവുന്നതാണ്. ഇതിൻറെ സമൂലം വൃക്ക രോഗങ്ങൾക്കും ആയുർവേദ ഔഷധമാണ് വളരെ നല്ല വേദനസംഹാരിയാണ് ഇത്മാത്രമല്ല തലവേദനയ്ക്ക് ഉത്തമവും ആണ് വേനൽക്കാലത്ത് ചൂടിനെ പ്രതിരോധിക്കാൻ ജ്യൂസ് ഉണ്ടാക്കി കുടിക്കുകയും ചെയ്യാറുണ്ട് വെറ്റിലയോട് വളരെ സാദൃശ്യമുള്ള ഇലകളാണ് ഇവർക്ക് ഇതിൻറെ ഗുണമറിയാത്തതിനാൽ കളയാണെന്ന് കരുതി വലിച്ചെറിയാറാണ് നാട്ടിൻപുറങ്ങളിൽ പതിവ്. 


മഷിത്തണ്ടിൽ ധാരാളം ജലാംശം ആഗിരണം ചെയ്തതണ്ടുകൾ ആയതിനാൽ പല നാടുകളിലും സാലഡിനകത്ത് ഉപയോഗിക്കാറുണ്ട്. രുചിയില്ലായ്മക്കെല്ലാം ഔഷധമാണ് ഈ മഷിത്തണ്ട്. തോരൻ എലിശ്ശേരി എന്നിവക്കെല്ലാം ഉപയോഗിച്ച് പോഷകാഹാരമായും രുചിയും വർദ്ധിപ്പിച്ച് ഇതിനെ ഉപയോഗിക്കുന്ന പല വീടുകളും ഉണ്ട്. മാത്രമല്ല മിക്ക വീടുകളിലും അലങ്കാര വസ്തുവായിട്ടും ഇതിന് ഉപയോഗിക്കാറുണ്ട്. വായു ശുദ്ധീകരണ കഴിവ് ഇതിനുണ്ട് വീടിൻറെ അകത്തളങ്ങളെ മനോഹരമാക്കാനും ചോദിക്കാറുണ്ട്. എന്നാൽ വീടിൻറെ അകത്തളങ്ങളിൽ ശുദ്ധവായു സഞ്ചാരം സാധ്യമാക്കാൻ സാധിക്കും. ഇതിൻറെ ഇലയും തണ്ടും പിഴിഞ്ഞെടുത്ത്ആക്കി നെറ്റിയിൽ ഇട്ടാൽ തലവേദന ഇല്ലാതാക്കും ഇതിൽ അടങ്ങിയിരിക്കുന്ന ഫ്ലൈറ്റോൾ ഘടകംവീടിനകത്ത് തളങ്ങളിലെ അഴുക്കുകളെ മാറ്റാനും ഉപയോഗിക്കാം. മാത്രമല്ല സൗന്ദര്യ സംരക്ഷണം രംഗത്തും ഇത് പ്രധാനം തന്നെയാണ്..ഒരു ഫേസ്പാക്ക് ആക്കി ഉപയോഗിക്കാവുന്നതാണ്. 



അതുകൊണ്ടുതന്നെ മുഖത്തുള്ള മുഖക്കുരു പോലുള്ള ചർമ്മ വൈകല്യങ്ങളെ തടയാനുള്ള കഴിവും ഇവർക്ക് ഉണ്ട്. ഗയാന, ആമസോൺ നാടുകളിൽ ചുമ മാറാനുള്ള മരുന്നായി ഉപയോഗിക്കാറുണ്ട്. യൂറിക്കാസിഡിന്റെ അളവ് കുറക്കാൻ ഇത് ഉപയോഗിക്കാറുണ്ട്. കിഴക്കൻ ബ്രസീലിൽ കൊളസ്ട്രോൾ കുറയ്ക്കാനും ഉപയോഗിച്ചുവരുന്നു.ആഗോള വിപണിയിൽ ഇതിൻറെ വില കേട്ടാൽ ശരിക്കും ഞെട്ടും. മഷിത്തണ്ട് പറിച്ചെടുത്ത് കഴുകി വൃത്തിയാക്കി മഞ്ഞൾ തേച്ച് കുറച്ചുനേരം വെച്ചതിന് ശേഷം സാധാരണ ഇലകൾ പാചകം ചെയ്യുന്ന പോലെ തന്നെ പാചകം ചെയ്താൽ സ്വാദിഷ്ടവും പോഷകാഹാരമായ ഭക്ഷണമാക്കി ഇതിനെ ഉപയോഗിക്കാവുന്നതാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section