ധാരാളം പോഷകഗുണങ്ങളുള്ള മുളയരി എങ്ങനെ കൃഷി ചെയ്യാം?

 


പോഷകഗുണങ്ങലേറെയുള്ള മുളയരിയിൽ അടങ്ങിയിരിക്കുന്ന മാംസ്യത്തിൻറെ അളവ് ഗോതമ്പിലേക്കാള്‍ കൂടുതലാണ്. സന്ധിവേദന, നടുവേദന എന്നിവയ്‌ക്കെല്ലാം ആശ്വാസം തരാന്‍ കഴിയുന്ന ഔഷധഗുണം ഇതിലുണ്ട്. ചിലർ പ്രമേഹ രോഗത്തിനുള്ള ഔഷധമായും ഉപയോഗിക്കുന്നുണ്ട്.  വിറ്റാമിന്‍ ബി6 സമ്പുഷ്ടമായി അടങ്ങിയിരിക്കുന്നു.  കാല്‍സ്യവും സള്‍ഫറും ധാരാളം അടങ്ങിയിട്ടുണ്ട്.

മുളയില്‍ നിന്നാണ് മുളയരി ഉൽപ്പാദിപ്പിക്കുന്നത്.  മുളയിൽ പൂവിടല്‍ തുടങ്ങിയ ശേഷം വിത്തുകളുണ്ടാകുന്നു.   ഈ വിത്തുകളാണ് മുളയരിയായി ഉപയോഗിക്കുന്നത്. പലര്‍ക്കും മുളയരിയെ കുറിച്ചുള്ള വ്യക്തമായ അറിവില്ല.   60 വര്‍ഷം മുതല്‍ 100 വര്‍ഷം വരെ ആയുസുള്ള മുളയില്‍ പൂക്കളുണ്ടാകുന്നത് നശിക്കാന്‍ പോകുന്നതിന് തൊട്ടുമുമ്പായാണ്. മുളയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പായി ധാരാളം പൂക്കളുണ്ടാകുന്ന പ്രത്യേക സമയമുണ്ട്.  വയനാട് ജില്ലയിലെ ആദിവാസികളുടെ പ്രധാനപ്പെട്ട ഉപജീവന മാര്‍ഗങ്ങളിലൊന്നാണ് മുളയരിയുടെ വിപണനം. ഔഷധമായും ഇവര്‍ ഉപയോഗിക്കാറുണ്ട്. മുളയരി കാണാൻ നെല്‍വിത്തുകളെപ്പോലെ ഉണ്ടെങ്കിലും രുചി ഗോതമ്പിൻറെതിനു സാമ്യമാണ്.

മുളയരി ഉണ്ടാക്കുന്ന പ്രത്യേകതരം മുളയുടെ തണ്ടുകള്‍ പ്രത്യേക ഭാഗങ്ങളില്‍ നിന്ന് മുറിച്ച് നട്ടാണ് കൃഷി ചെയ്യുന്നത്. മിക്കവാറും എല്ലാ മുളകളും ആയുസ് അവസാനിക്കുന്നതിന് മുമ്പ് പൂക്കളുണ്ടാകുന്നവയാണ്.

ചുവന്ന മണ്ണാണ് മുള കൃഷി ചെയ്യാന്‍ അനുയോജ്യം. പൂന്തോട്ടങ്ങളില്‍ അതിര്‍ത്തി കാക്കാനായും മുള വെച്ചുപിടിപ്പിക്കാറുണ്ട്. 35 വര്‍ഷമെത്തിയ മുളകള്‍ ഒരു ഹെക്ടര്‍ ഭൂമിയിലുണ്ടെങ്കില്‍ കര്‍ഷകന് അഞ്ച് ടണ്ണോളം മുളയരി ലഭിക്കും.

ചില ഇനങ്ങളില്‍ നിന്ന് രണ്ടോ മൂന്നോ വിളവെടുപ്പ് നടത്താറുണ്ട്. വിളവെടുപ്പിന് സമയമായാല്‍ പൂക്കള്‍ ചെടിയുടെ മുകളില്‍ നിന്ന് തൂങ്ങിക്കിടക്കും. ഈ പൂക്കളുള്ള സ്ഥലം മുറിച്ചെടുത്താണ് മുളയരി വേര്‍തിരിക്കുന്നത്. പൂക്കാലത്തിന് ശേഷം മുളകള്‍ കൂട്ടത്തോടെ നശിക്കുമെന്ന വസ്തുതയും കൗതുകമുള്ള കാര്യം തന്നെയാണ്.

വിളവെടുത്ത ശേഷം പൂക്കളുടെ അവശിഷ്ടങ്ങള്‍ മാറ്റും. വെയിലത്ത് വെച്ച് ഉണക്കിയ ശേഷമാണ് മുളയരി ശേഖരിക്കുന്നത്. മുളയരി ഉപയോഗിച്ച് ഏകദേശം 90 വിഭവങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പായസം, പൊങ്കല്‍, ഉപ്പുമാവ് എന്നിവ കൂടാതെ മാംസ വിഭവങ്ങളിലും മുളയരി ഉപയോഗിക്കാറുണ്ട്.

Read Also : മുള ഇനി മരമല്ല, പച്ച സ്വര്‍ണ്ണമാണ് | Bambooo - Green Gold

നന്നായി വേവിച്ച ശേഷം ഉപയോഗിച്ചില്ലെങ്കില്‍ ദഹിക്കാത്ത പ്രശ്‌നമുണ്ടാകും. 10 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ദിവസേന മുളയരി ഉപയോഗിച്ച ആഹാരം നല്‍കാനും പാടില്ല. ആറ് വയസ് വരെയുള്ള കുട്ടികള്‍ക്ക് ഈ അരി കൊണ്ടുള്ള ഭക്ഷണം നല്‍കരുതെന്നാണ് പറയുന്നത്.





Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section