തെക്കുപടിഞ്ഞാറൻ മൺസൂൺ ആരംഭത്തോടെ കൃഷിയിറക്കുന്ന വിളയാണ് കുടമ്പുളി. ഗ്രാഫ്റ്റ് ചെയ്ത തൈകൾ ആണ് പ്രധാനമായും ഇതിന്റെ നടീൽ വസ്തുവായി ഉപയോഗിക്കുന്നത്. സോഫ്റ്റ് വൂഡ് ഗ്രാഫ്റ്റിംഗ് അല്ലെങ്കിൽ സൈഡ് ഗ്രാഫ്റ്റിംഗ് ആണ് സാധാരണ ഉപയോഗിക്കുന്നത്. പൂർണ്ണ വിളയായും തെങ്ങിൻതോപ്പുകളിലും കവുങ്ങിൻ തോപ്പുകളിലും ഇടവിളയായും ഇത് മികച്ച രീതിയിൽ കൃഷിയിറക്കാം.
കൃഷി രീതി
മുളപ്പിച്ച തൈകൾ നട്ടാൽ 50 മുതൽ 60 ശതമാനമാണ് ആൺ സസ്യങ്ങൾ ആയിരിക്കും ഉണ്ടാവുക. ഇത് കായ്ക്കുവാൻ 10 മുതൽ 12 വർഷം വരെ എടുക്കും. അതുകൊണ്ട് ഈ കൃഷിക്ക് ഏറ്റവും മികച്ചത് ഗ്രാഫ്റ്റ് ചെയ്യുന്ന തൈകളാണ്. വളർച്ചയെത്തിയ മരങ്ങൾക്ക് സാധാരണ വളപ്രയോഗം നടത്തുന്നത് മെയ് -ജൂൺ മാസങ്ങളിലാണ്. മരം ഒന്നിന് 50 കിലോ എന്ന തോതിൽ ജൈവവളം ഓരോവർഷവും ചേർത്തു കൊടുക്കുന്നത് കൂടുതൽ വിളവിന് കാരണമാകും.
വളർച്ചയെത്തിയ മരങ്ങൾക്ക് 1085 ഗ്രാം യൂറിയ 1388 ഗ്രാമ ഫാസ്റ്റ് 1670 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നതോതിൽ വളങ്ങൾ നൽകണം. ചെറിയ തൈകൾ ആണെങ്കിൽ വ്യത്യസ്ത ഘട്ടങ്ങളിൽ വളപ്രയോഗം നടത്താം. ആദ്യഘട്ടത്തിൽ 43 ഗ്രാം യൂറിയ 100 ഗ്രാം പ്രൊഫസർ വെയിറ്റ് 83 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നതോതിൽ വളങ്ങൾ നൽകണം. നടീൽ സമയത്ത് 50 കിലോ തോതിൽ ജൈവവളം നൽകുകയും പിന്നീട് ഓരോ ചെടിക്ക് 10 കിലോ എന്ന തോതിൽ ഓരോ വർഷവും വളങ്ങൾ നൽകുകയും ചെയ്യുക. മാസത്തിലൊരിക്കൽ കള മറിച്ച് തടം വൃത്തിയാക്കി കറുത്ത പോളിത്തീൻ ഉപയോഗിച്ച് പുത ഇട്ടു നൽകണം. രണ്ടാം വർഷത്തോടെ ചെടി അതിവേഗം വളരാൻ തുടങ്ങുന്നു. അമ്ലാംശം കൂടുതലുള്ള മണ്ണിൽ കുമ്മായം അല്ലെങ്കിൽ ഡോളമൈറ്റ് 500ഗ്രാം ചെടി ഒന്നിന് എന്നതോതിൽ ഇട്ടു നൽകണം. അമൃതം, ഹരിതം തുടങ്ങി ഇനങ്ങളാണ് ഈ കൃഷിക്ക് ഏറ്റവും മികച്ചത്. മൂന്നാം വർഷം മുതൽ ഗ്രാഫ്റ്റ് ചെയ്ത തൈകൾ കായ്ഫലം തരുന്നു. 12 വർഷം കഴിയുമ്പോഴേക്കും സുസ്ഥിരമായ വിളവ് ലഭ്യമാകും. ജനുവരി!- മാർച്ച് മാസങ്ങളിൽ പൂവിട്ട് ജൂലൈയിൽ വിള പാകമാകും. വർഷത്തിൽ രണ്ട് തവണ വിളവ് ലഭ്യമാകും. അതായത് ജനുവരി- ജൂലൈ മാസങ്ങളിലും സെപ്റ്റംബർ- ഫെബ്രുവരി മാസങ്ങളിലും. പാകമായ പഴങ്ങൾ ഓറഞ്ച് കലർന്ന മഞ്ഞ നിറത്തിൽ ആകും ലഭ്യമാക്കുക.
വിളവെടുപ്പിന് ശേഷം ഉടനെ തന്നെ പുളി കഴുകിയെടുത്ത് തൊണ്ട് വേർപ്പെടുത്തി എടുക്കുക. ഇങ്ങനെ വേർപ്പെടുത്തിയവ വെയിലത്ത് ഉണക്കി എടുക്കാം. അല്ലെങ്കിൽ ഓവനിൽ വച്ച് 70 മുതൽ 80 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കി എടുക്കാം. ഒരു കിലോഗ്രാം കുടമ്പുളിയിൽ 150 ഗ്രാം ഉപ്പ്, 50 മില്ലി ലിറ്റർ വെളിച്ചെണ്ണ എന്നിവ ചേർത്ത് ഇളക്കണം. ഇങ്ങനെ ചെയ്യുന്ന പക്ഷം കുടമ്പുളിയുടെ സംഭരണ കാലം വർധിക്കുകയും മൃദുത്വം കൂടുകയും ചെയ്യും.