🌶 ഇന്നത്തെ പാചകം 🍳
മുട്ട സുർക്ക & മസാല മുട്ട സുർക്ക
മലബാറുകാരുടെ സ്പെഷ്യൽ വിഭവമാണ് മുട്ട സുർക്ക ... ഇന്ന് നമുക്ക് മുട്ട സുർക്ക ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. മധുരം ഉള്ള ഒരു വിഭവം ആയത് കൊണ്ട് ആളുകൾക്ക് മുട്ട സുർക്ക അത്ര ഇഷ്ടപ്പെടണം എന്നില്ല. അങ്ങനെ ഉള്ളവർക്കായി. മസാല മുട്ട സുർക്ക ഉണ്ടാക്കുന്ന വിധവും താഴെ കാണാം
മുട്ട കൊണ്ടുള്ള സ്പെഷ്യൽ മലബാർ വിഭവമാണ് മുട്ട സുർക്ക. തയ്യാറാക്കുന്നത് എങ്ങനെയെന്ന് ആദ്യം നോക്കാം.
ചേരുവകൾ
പച്ചരി - 2 കപ്പ്
ചോറ് - 1 കപ്പ്
മുട്ട - 2 എണ്ണം
പാൽ / തേങ്ങാപാൽ - 2 ടേബിൾ സ്പൂൺ
എണ്ണ - ആവശ്യത്തിന്
പച്ചമുളക് - 2 എണ്ണം
കറിവേപ്പില - ഒരു തണ്ട്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പച്ചരി രണ്ട് മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കുക. ശേഷം, ചോറ്, പാൽ, മുട്ട, എന്നിവ ചേർത്ത് ദോശ മാവ് പോലെ നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും അൽപം സോഡാ പൊടിയും ചേർത്ത് പത്ത് മിനിറ്റ് മാറ്റി വെക്കുക. പാനിൽ എണ്ണ ചൂടാക്കി മാവൊഴിച്ച് പൂരി ഉണ്ടാക്കുന്നതു പോലെ വറുത്തെടുക്കാവുന്നതാണ്.
മസാല മുട്ട സുർക്ക
മുട്ട സുർക്ക എന്നത് മലബാറുകാരുടെ പ്രിയപ്പെട്ട വിഭവമാണ്. മധുരമാണ് മുട്ട സുർക്കക്ക്. എന്നാൽ അധികമാർക്കും മധുരം ഇഷ്ടമല്ല. അത്തരക്കാർക്കായി മസാല മുട്ട സുർക്ക തയ്യാറാക്കാം.
ചേരുവകൾ
1.പൊന്നി അരി -3 കപ്പ്
2. മുട്ട -4 എണ്ണം
3. ഉരുളക്കിഴങ്ങ് അരിഞ്ഞത് -1 കപ്പ്
4. ഗ്രീൻ പീസ് , ചീസ്, സോയാ ബീൻ എന്നിവ ആവശ്യത്തിന്
5.ഉള്ളി അരിഞ്ഞത് -അരകപ്പ്
6.പച്ചമുളക് അരിഞ്ഞത് - 3എണ്ണം
7.കറിവേപ്പില -2തണ്ട് അരിഞ്ഞത്
8.മല്ലിയില അരിഞ്ഞത് -കാല്‍ കപ്പ്
9.ഇഞ്ചി അരിഞ്ഞത് -ഒരു ടേബിള്‍സ്പൂണ്‍
10.ഉപ്പ്,എണ്ണ -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം.
ഇഷ്ടമുള്ള പച്ചക്കറികള്‍ തിരഞ്ഞെടുക്കാം. എല്ലാപച്ചക്കറികളും പൊടി ആയി അരിയണം. അരി പച്ചവെള്ളത്തില്‍ കുതിര്‍ത്ത് നാലോ അഞ്ചോ മണിക്കൂര്‍ വെക്കുക. അരി കഴുകി മുട്ടയും അല്പം വെള്ളവുംചേര്‍ത്ത് മിക്സിയില്‍ അരയ്ക്കുക. അയവ് കൂടിപോകരുത്. തവികൊണ്ട് കോരി ഒഴിക്കുമ്പോള്‍ നല്ല കട്ടിയുള്ള മാവായിരിക്കണം. അരിഞ്ഞുവച്ച പച്ചക്കറികള്‍ അല്പം ഉപ്പ് ചേര്‍ത്ത് കൈ കൊണ്ട് നന്നായി ഞരടി മാവില്‍ ചേര്‍ത്ത് ഇളക്കുക. പാകത്തിനുപ്പും ചേര്‍ക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടായാല്‍ നടുഭാഗത്തായി ഒരു തവി കൊണ്ട് മാവ് കോരിയൊഴിക്കുക. ഇത് നന്നായിപൊങ്ങിവരുമ്പോള്‍ പതുക്കെ മറിച്ചിടുക. തിരിച്ചും മറിച്ചും രണ്ടുഭാഗവും പാകമായി കഴിഞ്ഞാല്‍ കോരിവെക്കുക. മീന്‍ കറിയുടെ കുടെയോ ഇറച്ചിക്കറിയുടെ കുടെയോ വിളമ്പുക.