കോഴിക്കോട്: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. കോഴിക്കോട് പാളയം മാർക്കറ്റിലെ മൊത്ത വിപണിയിൽ ഒരു കിലോ ബീൻസിന് 90 രൂപയും തക്കാളി 80 രൂപയും എത്തി. ചില്ലറ വിപണിയിൽ ബീൻസിന് 100, തക്കാളി 90, മുരിങ്ങക്ക 95 എന്നിങ്ങനെയാണ് വില.
വ്യഞ്ജനങ്ങളുടെയും വില കുതിച്ചുയരുന്നു. അഞ്ചുരൂപ മുതൽ നാൽപതുരൂപ വരെയാണ് വിവിധ ഇനങ്ങൾക്ക് ഒരാഴ്ചക്കുള്ളിൽ വില ഉയർന്നത്. അരിക്ക് എട്ടുരൂപവരെയും കടുകിന് 30 രൂപയും ഉപ്പിന് അഞ്ച് രൂപയും വിലകൂടി.