പൊന്നൂസ് മാമ്പഴം
സ്വർണ്ണ പൊട്ടുകൾ വാരി വിതറിയ സുന്ദരൻ. പനിനീർ പൂവിന്റെ ശേലോടെ മാവ് നിറയെ മാങ്ങകൾ. അതും പന്ത്രണ്ടു മാസവും മാങ്ങകൾ. ഈ മാവ് നിൽക്കുന്ന കാഴ്ച്ച കാണേണ്ടത് തന്നെ. റോസ് നിറം ആണ് പച്ച മാങ്ങകൾക്ക്, അതും മിന്നുന്ന ഒരു വെള്ള പൊടിയുടെ സൗന്ദര്യതോടുകൂടി കുല കുല ആയി കാറ്റിൽ ആടി കളിക്കുന്ന ഭംഗി വിവരണാതീതമാണ്. മാമ്പഴത്തിൽ കാണുന്ന സ്വർണ്ണ നിറത്തിൽ ഉള്ള കുത്തുകൾ ഏവരെയും ആകർഷിക്കും.
പച്ചയിൽ കറികളിൽ ചേർക്കുവാനും, അച്ചാർ ഉണ്ടാക്കുവാനും അത്യുത്തമം ആകുന്നു. മൂത്തു തുടങ്ങുമ്പോൾ റോസ് നിറം ചെറിയ മഞ്ഞ കലർന്ന ചുവപ്പ് രാശിയിലേയ്ക്ക് പടർന്നു വരും. ആ സമയം മാങ്ങകൾ പറിച്ചെടുത്തു പഴുപ്പിക്കണം.
ഫോട്ടോയിൽ കാണുന്ന നിറത്തിൽ മാമ്പഴം വന്നതിനു ശേഷം ഒരു ദിവസം കൂടി എടുത്തു വച്ചാൽ നല്ല മധുരമുള്ള മാമ്പഴം നിങ്ങൾക്ക് ലഭിയ്ക്കും. മരത്തിൽ നിന്ന് പഴുക്കുന്ന മാമ്പഴവും പറിച്ചു പഴുപ്പിക്കുന്ന മാമ്പഴവും രുചിയിൽ വ്യത്യാസം ഉണ്ട്. പറച്ചു വച്ചതിനു രുചി കൂടുതൽ അനുഭവപ്പെടും. നാരുകൾ അടങ്ങിയ നല്ല ദശകട്ടിയുള്ള കാമ്പുകൾ.
കൂടിയ തൂക്കം 350 ഗ്രാം വരെ ഉണ്ടാകും. ഇതു സെമി ഓൾ സീസൺ മാവ് ആകുന്നു. വർഷത്തിൽ മൂന്നു നാല് പ്രാവശ്യം മാവ് പൂത്തു കായ്‌ഫലം നൽകുന്നു. പുഴു ശല്യം ഒരു കാലത്തും കാണപ്പെടുന്നില്ല. നാര് അടങ്ങിയ മാമ്പഴം ഇഷ്ടപ്പെടുന്ന ആർക്കും പൊന്നൂസ് മാമ്പഴം. വളരെ രുചികരമായ ഒരു അനുഭവം നൽകും. വിത്തുകൾ ബഹുഭ്രൂണം ആകുന്നു.
പൊന്നൂസ് മാവിന്റെ നൂറോളം വിത്ത് തൈകൾ ജൂലൈ 3 ദേശീയ നാടൻ മാവ് സംരക്ഷണ ദിനത്തിൽ വിതരണം ചെയ്യും.
വിത്ത് തൈകൾ വേണ്ടവർ നാടൻ മാവ് പേജിന്റെ പോസ്റ്റ് കമന്റ് ബോക്സിൽ മൊബൈൽ നമ്പർ നൽകുക. Link-ല്‍ ക്ലിക്ക് ചെയ്യുക 👇
https://www.facebook.com/2323779767870096/posts/3135469050034493/
പൊന്നൂസ് മാമ്പഴം ഫോട്ടോസ്