വെളിയിൽ മാവ്
വെളിയിൽ മാമ്പഴം കാണാനുള്ള ചന്തം ഒന്ന് വേറെ തന്നെ. ചന്തത്തിന് ഒത്ത രുചി ആണെങ്കിലോ? അതേ...വെളിയിൽ മാവ് കാണാനും സ്വാദിലും ഉത്തമം തന്നെ. ആലപ്പുഴ ജില്ലയിൽ നിന്നും കണ്ടെത്തിയ ഈ മാവിനെ കുറിച്ച് അറിവ് തന്നത് പത്തനംതിട്ടയിൽ ഉള്ള ഒരു സുഹൃത്ത് ആണ്. അദ്ദേഹം കൊച്ചിയിൽ നിന്നും ജോലി കഴിഞ്ഞു ആലപ്പുഴ വഴി പോയപ്പോൾ ആണ് മാവ് കണ്ടെത്തിയത്. ഫോട്ടോ കാണിച്ചു തന്നപ്പോൾ എനിക്ക് ഇവിടെ ഇരിക്ക പൊറുതി ആയി. വേഗം തൃശ്ശൂർ നിന്നും യാത്ര തിരിച്ചു, കണ്ടെത്തി, മാമ്പഴം കഴിച്ചു... തിരിച്ചു വീട്ടിൽ എത്തി.. നല്ല ഒരു നാടൻ മാമ്പഴം, മരത്തിൽ പുഴു ശല്യം 100% ഇല്ല. നല്ല കട്ടിയുള്ള കാമ്പ്, പൊട്ടിച്ചു വച്ചും തനിയെ പഴുത്തു വീണു കിട്ടുന്നതും ഒരുപോലെ രുചിയുണ്ട്. മാവിൽ നിറയെ മാങ്ങകൾ പിടിച്ചു നിൽക്കുന്നു. ശരാശരി 150 ഗ്രാം തൂക്കം വരുന്ന മാമ്പഴത്തിൽ വിത്ത് തീരെ കനം കുറവാണ്. വിത്തുകൾ ഏകഭ്രൂണം ആകുന്നു. കമ്പുകൾ എടുക്കാൻ വീണ്ടും വരും എന്ന് പറഞ്ഞു അവിടെ നിന്നും ഇറങ്ങി.
NB: ഒറ്റ നോട്ടത്തിൽ ചെറിയ കിളി ചുണ്ടനോട് സാദൃശ്യം തോന്നുമെങ്കിലും രുചിയിലും, വിത്തുകൾ ഏകഭ്രൂണം ആയതിനാലും വളരെ എളുപ്പത്തിൽ മനസ്സിലാക്കാം വേറെ ഒരു ആണ് എന്നുള്ളത്.
നമ്മുടെ നാട്ടിൻപുറങ്ങളിൽ ആരുംതന്നെ ശ്രദ്ധിക്കാതെ പോകുന്ന നാടൻ മാവുകളെ സംരക്ഷിക്കാൻ ഒരു കൂട്ടായ്മ ഇതിന്റ കീഴിൽ കണ്ടെത്തിയ ഒരിനം മാവ്
ഈ കൂട്ടായ്മയിൽ നിങ്ങൾക്കും മെമ്പറാകാം
താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/groups/326549171395987/?ref=share
വെളിയിൽ മാവിന്റെ ചിത്രങ്ങൾ