വേനൽ മാസങ്ങളിലെ ഈർപ്പക്കമ്മിയും കാലവർഷകാലത്തെ വെളളക്കെട്ടുമാണ് പരമ്പരാഗത തെങ്ങുകൃഷി പ്രദേശങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന ഭീഷണികൾ.
എന്നിരിക്കിലും, കുറഞ്ഞ ഉപരിതല ഊഷ്മാവും ഉയര്‍ന്ന ആര്‍ദ്രതയും ഇവിടങ്ങളില്‍ നിലനിൽക്കുമെന്നതിനാൽ കൊപ്രയുടേയും വെളിച്ചെണ്ണയുടെ ഗുണനിലവാരവും നാളികേരത്തിന്‍റെ വലിപ്പവും കൂടുതലായിരിക്കും.
ഉയർന്ന ആപേക്ഷിക ആർദ്രത കൃമി- കീട-രോഗബാധ വർദ്ധിക്കുന്നതിന് സഹായകമാണെന്നത് മറ്റൊരു വശം.
ഈർപ്പക്കമ്മിയാണ് വടക്കന്‍ കേരളത്തിൽ നാളികേരോൽപ്പാദനം കുറയുന്നതിനുള്ള പ്രധാന കാരണം.
പാരമ്പര്യേതര തെങ്ങുകൃഷിയിടങ്ങളിലെ പരിമിതികൾ
മഴയെ മാത്രം ആശ്രയിച്ച് തെങ്ങുകൃഷി നടത്തുന്ന പാരമ്പര്യ കൃഷിയിടങ്ങളിൽ നിന്നും വ്യത്യസ്തമായി ജലസേചനസൗകര്യം ഉറപ്പായും ലഭിക്കുന്ന പാരമ്പര്യേതര കൃഷിയിടങ്ങളിലും വ്യാവസായികമായി തെങ്ങുകൃഷി നടത്തിവരുന്നു. വേനൽ മാസങ്ങളിൽ മാത്രമല്ല, മൺസൂണ്‍ നിലയ്ക്കുന്ന ഇടവേളകളിൽ പോലും വേണ്ടത്ര ജലസേചനം ഉറപ്പാക്കണമെന്നുമാത്രം. നാളികേരത്തിന്റെ വലിപ്പം, പൂക്കുലകളുടെ എണ്ണം, വെളിച്ചെണ്ണയുടെ അളവ്, കൊപ്രയുടെ ഗുണനിലവാരം, എന്നിവ ഉപരിതല ഊഷാവ്, താഴ്ന്ന ആപേക്ഷിക ആർദ്രത, എന്നീ ആന്തരിക ഘടകങ്ങളാൽ നിയന്ത്രിതമാണ്.
Read Also :
വരൾച്ചാ സമയത്ത് തെങ്ങിൽ കണ്ടുവരുന്ന ലക്ഷണങ്ങൾ
അന്തരീക്ഷ ഊഷ്മാവിൽ വരുന്ന ദൈനീക വ്യതിയാനങ്ങൾ വരെ പാരമ്പര്യേതര കൃഷിയിടങ്ങളിലെ തെങ്ങുകൃഷിയെ പ്രതികൂലമായി ബാധിക്കാറുണ്ട് (തീരദേശങ്ങളൊഴികെ). കേരളം പോലെയുള്ള പരമ്പരാഗത കൃഷിയിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിലും തീരദേശങ്ങളെ അപേക്ഷിച്ച് തെങ്ങ് കൃഷി ലാഭകരമല്ല. ഉയർന്ന പ്രദേശങ്ങളിൽ പൂവിടലും കായ്പിടിത്തവും താഴ്ന്ന പ്രദേശങ്ങളെ അപേക്ഷിച്ച് വൈകുന്നതാണിതിന് കാരണം.
താഴ്ന്ന ആർദ്രതക്കു പുറമേ പാരമ്പര്യേതര കൃഷിയിടങ്ങൾ നേരിടുന്ന പ്രശ്നങ്ങളാണ് വേനൽമാസങ്ങളിൽ ഉയർന്ന ഉപരിതല ഊഷ്മാവിലും ശൈത്യകാലങ്ങളിൽ താഴ്ന്ന ഉപരിതല ഊഷ്മാവിലും ഉണ്ടാകുന്ന വ്യതിയാനങ്ങൾ. മിതമായ ഉപരിതല ഊഷ്മാവും, ഈർപ്പവും, ജലസേചന സൗകര്യവും ലഭിക്കുന്ന തീരദേശങ്ങളിലും ദ്വീപുകളിലും തെങ്ങ് വിജയകരമായി കൃഷി ചെയ്യാം.
എന്നാൽ പാരമ്പര്യ ക്യഷിയിടങ്ങളെ അപേക്ഷിച്ച് നാളികേരത്തിൽ വെളിച്ചെണ്ണയുടെ അളവ് കുറവായിട്ടാണ് കാണുന്നത്; തെങ്ങോന്നിൽ നിന്നും ലഭിക്കുന്ന നാളികേരത്തിന്‍റെ എണ്ണം കൂടുതലാണെങ്കിലും