വരൾച്ചാ സമയത്ത് തെങ്ങിൽ കണ്ടുവരുന്ന ലക്ഷണങ്ങൾ
◼️വരൾച്ചയുടെ തീവ്രതയും കാലയവും അനുസരിച്ച് താഴെ പറയുന്ന ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു.
◼️പരിചരണത്തിലെ അപാകത മൂലം തൈതെങ്ങുകൾ വാടി നശിച്ചുപോകുന്നു.
◼️അടിപട്ടകൾ താഴേക്ക് ചാഞ്ഞു വീഴുകയും പിന്നീട് കരിയുകയും ചെയ്യുന്നു.
◼️കട ഭാഗത്തു വച്ചോ, അതിനുമുകളിൽ വച്ചോ ഓല ഒടിഞ്ഞു വീഴുന്നു.
◼️പ്രായമായ തെങ്ങുകളുടെ കതിരോലകൾ മുറിഞ്ഞ് വീഴുകയും തെങ്ങ് നശിക്കുകയും ചെയ്യുന്നു.
◼️ഒക്ടോബർ-നവംബർ മാസം മുതൽ കുലകൾ നശിച്ചുപോകുന്നു.
◼️മച്ചിങ്ങ പൊഴിച്ചിൽ, കരിക്കുപൊഴിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു.
തേങ്ങയുടെ വലിപ്പം കുറയുന്നു.
വരൾച്ചയുടെ തീവ്രതയനുസരിച്ച് തൊട്ടടുത്ത വർഷത്തെ കായ്ഫലം 30 മുതൽ 50 ശതമാനം വരെ കുറയുന്നു.
നാടൻ തെങ്ങുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉൽപ്പാദനത്തിന്‍റെ കാര്യത്തിൽ സങ്കര ഇനം തെങ്ങുകൾ മുന്നിലാണെങ്കിലും, വരൾച്ചയുടെ കാഠിന്യം നാടൻ തെങ്ങുകളേക്കാൾ കൂടുതലായി അനുഭവപ്പെടുന്നതും സങ്കര ഇനം തെങ്ങുകൾക്കുതന്നെ. തെങ്ങിൻ തോട്ടങ്ങളിൽ രണ്ടു മാർഗ്ഗങ്ങളിലൂടെ വരൾച്ചയുടെ ദോഷഫലങ്ങൾ ലഘൂകരിക്കാൻ കഴിയും
Read Also : തെങ്ങിന്‍ തൈ നടാന്‍ പറ്റിയ സമയം The best time to plant coconut seedlings
വേനൽക്കാല ജലസേചനം.
ജലസേചനത്തിന് വെള്ളം ലഭ്യമല്ലാത്ത അവസരങ്ങളിൽ അനുയോജ്യമായ പരിചരണ മാർഗ്ഗങ്ങൾ.
കൂടുതൽ കായ്ഫലം തരുന്ന തെങ്ങുകളിലാണ് വരൾച്ചമൂലം കായ്ഫലത്തിലുണ്ടാകുന്ന കുറവ് ഏറെ പ്രകടമാവുക.
100 ഓ അതിലധികമോ നാളികേരം പ്രതിവർഷം ലഭിക്കുന്ന തെങ്ങുകളിൽ വരൾച്ച മൂലം 30 ശതമാനം വരെ കുറവ് അനുഭവപ്പെടും. എന്നാൽ കുറഞ്ഞ എണ്ണം നാളികേരം (പതിവർഷം നൽകുന്നവയിൽ (40-60 എണ്ണം) ഈ കുറവ് താരതമ്യേന ചെറുതാണ് (11 ശതമാനം). ഇടത്തരം വിളവ് തരുന്നവയിൽ നാളികേരത്തിലുണ്ടാകുന്ന എണ്ണക്കുറവ് ഇതിന് രണ്ടിനും മദ്ധ്യേയായിരിക്കും.
Read Also :