വേനല്‍മഴ നന്നായി കിട്ടിയ സ്ഥലങ്ങളില്‍ തെങ്ങിന്‍ തൈ നടാന്‍ പറ്റിയ സമയമാണ്. 9 മുതല്‍ 12 മാസം വരെ പ്രായമായ നല്ല ആരോഗ്യമുളളതും രോഗബാധ ഇല്ലാത്തതുമായ തൈകളാണ് തിരഞ്ഞെടുക്കേണ്ടത്. 9 മാസം പ്രായമായ തെങ്ങിന്‍ തൈകളില്‍ ചുരുങ്ങിയത് 4 ഓലകളെങ്കിലും ഉണ്ടായിരിക്കണം.
നേരത്തെ മുളച്ചതും നേരത്തെ ഓലക്കാല്‍ വിരിഞ്ഞതുമായ തൈകള്‍ വേണം നടാന്‍ തിരഞ്ഞെടുക്കേണ്ടത്. വെസ്റ്റ് കോസ്റ്റ് ടോള്‍, കോമാടന്‍, കുറ്റ്യാടി, ലക്ഷദ്വീപ് ഓര്‍ഡിനറി തുടങ്ങിയ നാടന്‍ ഇനങ്ങളും ഡിഃറ്റി, കേരഗംഗ, കേരശ്രീ, കേരസൗഭാഗ്യ തുടങ്ങിയ ഇനങ്ങളുമാണ് നടാന്‍ നല്ലത്. ഡി*റ്റി കാസര്‍ഗോഡുളള പീലിക്കോട് പ്രാദേശിക കൃഷി ഗവേഷണ കേന്ദ്രത്തില്‍ നിന്നും നേരത്തെ ബുക്ക് ചെയ്താല്‍ ലഭ്യമാകുന്നതാണ്. മഴക്കാലത്തിനു മുമ്പ് ഒരു ശതമാനം വീര്യമുളള ബോര്‍ഡോമിശ്രിതം തളിക്കുന്നതു വഴി കൂമ്പുചീയല്‍, ഓലചീയല്‍, മഹാളി എന്നീ രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിയും.