ജലദോഷം, ആസ്ത്മ, ശ്വാസകോശ സംബന്ധമായ അലര്‍ജികള്‍, വാതം, ശ്വാസകോശം, അള്‍സര്‍, ചുമ എന്നിവയെ ശമിപ്പിക്കാന്‍ കഴിയുന്ന നിരവധി ഔഷധ ഗുണങ്ങള്‍ വെറ്റിലക്കുണ്ട്.
വെറ്റിലയും കുരുമുളകും ദിവസവും രാവിലെ വെറും വയറ്റില്‍ 8 ആഴ്ച തുടര്‍ച്ചയായി കഴിച്ചാല്‍ ശരീരഭാര ഭാരം കുറയ്ക്കുവാന്‍ സാധിക്കും.
വെറ്റിലയും കുരുമുളകും തിളപ്പിച്ച് കഴിക്കുന്നത് ആമാശയ വേദന, അസിഡിറ്റി, ദഹനം, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍കുള്ള പരിഹാരമാണ്
ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളി ശരീരം മുഴുവന്‍ ശുദ്ധീകരിക്കുന്നിന് ഇവ സഹായിക്കുന്നു
മുടിയുമായി ബന്ധപ്പെട്ട മിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ വെറ്റില സഹായിക്കുന്നു
വെറ്റില നന്നായി അരച്ച് വെളിച്ചെണ്ണയില്‍ കലര്‍ത്തി മുടിയില്‍ പുരട്ടുക. ഇത് സ്ഥിരമായി ചെയ്താൽ മുടികൊഴിച്ചില്‍ നിയന്ത്രിക്കാന്‍ സഹായിക്കും
വായ് നാറ്റമുണ്ടെങ്കില്‍ വെറ്റില നന്നായി തിളപ്പിച്ച വെള്ളത്തില്‍ വായ കഴുകുക.
പല്ലിലെ ഭക്ഷണാവശിഷ്ടങ്ങള്‍, ബാക്ടീരിയകള്‍ മൂലമുണ്ടാകുന്ന ദുര്‍ഗന്ധം തുടങ്ങിയവ തടയുന്നതിനു ഇത് സഹായിക്കും
മുഖത്ത് കുരുക്കള്‍ ഉണ്ടെങ്കില്‍ വെറ്റില പൊടിച്ച് മുഖക്കുരുവിന് മുകളില്‍ പുരട്ടുക.
വെറ്റിലയിലെ ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉള്ളത് കൊണ്ട് മുഖക്കുരു കുറയാന്‍ സഹായിക്കും
വെറ്റില തിളപ്പിച്ചാറിയ വെള്ളം കൊണ്ട് മുഖം കഴുകിയാലും മുഖക്കുരുവിന് നല്ല മാറ്റമുണ്ടാകും