കൊളമ്പ് മാങ്ങാ
പൊതുവെ മാമ്പഴത്തേയും മാവിനേയും ഇഷ്ടപ്പെടുന്നവരാണെല്ലോ മലയാളികള്‍. അക്കുട്ടത്തില്‍ മാമ്പഴസ്നേഹികള്‍ക്ക് വീട്ടുവളപ്പില്‍ നട്ടുവളർത്താവുന്ന നല്ലൊരിനം നാട്ടുമാവാണ് കൊളമ്പ്. കേരളത്തിൽ ഒട്ടുമിക്കയിടത്തും കണ്ടുവരുന്നതും ഇതിന്‍റെ പ്രത്യേകത കൊണ്ടും അറിയപ്പെടുന്നതുമായ മാവിനമാണ് കൊളമ്പ്.
ശ്രീലങ്കയിൽ നിന്ന് കുടിയേറി പാര്‍ത്തതാണെന്ന് കരുതപ്പെടുന്ന ഈ മാവിനത്തിന്‍റെ പ്രത്യേകതകള്‍ ഏറെ ഉണ്ട്. ഈ മാവ് പൂക്കുന്നത് പല ഘട്ടങ്ങളായിട്ടാണ് ആദ്യം ഒരു നവംബര്‍ മാസത്തില്‍ പൂത്തുകഴിഞ്ഞാല്‍ ജനുവരി മാസത്തോടെ മൂപ്പാകും. ജനുവരിയില്‍ വീണ്ടും നന്നായി പൂക്കുകയും ഈ ഘട്ടത്തില്‍ ആണ് നമുക്ക് കൂടുതല്‍ മാങ്ങാ കിട്ടുകയും ചെയ്യുന്നത്. സാധാരണ കാണുമ്പോലെ ഈ മാങ്ങാ കുലകുലകളായി ആണ് ഉണ്ടാകുന്നത്.
കൊളമ്പ് മാങ്ങാക്ക് വളരെ ആസ്വാദ്യകരമായ പ്രത്യേകതരം ടേസ്റ്റ് ആണ് അനുഭവപ്പെടുക. ഈ മാങ്ങാ പഴുപ്പയാല്‍ ഫ്രിഡ്ജില്‍ വെച്ചിട്ട് കഴിച്ചാല്‍ ഐസ് ക്രീം കഴിക്കും പോലെ നല്ല ആസ്വദിച്ച് കഴിക്കാവുന്നതാണ്. മാങ്ങക്ക് നാര് തീരെ ഉണ്ടാകുകയില്ല അതിനാല്‍ തന്നെ ഇതിന്‍റെ കാമ്പിനു നല്ല മധുരവും ആയിരിക്കും. ഈ മാങ്ങയുടെ മറ്റൊരു പ്രത്യേകത ആണ് പഴുത്തു കഴിഞ്ഞാലും മാങ്ങയുടെ നിറം പച്ച ആയിരിക്കും. തൊലിക്ക് ഭയങ്കര കട്ടിയും ചൊന കൂടുതലായതും കാരണം പുഴു ശല്യം തീരെ ഉണ്ടാകാറില്ല ഈ മാങ്ങക്ക്.
ഈ മാവിന്റെ വിത്ത് നട്ടുകഴിഞ്ഞാല്‍ ഏകദേശം മൂന്നാം വര്‍ഷം തന്നെ മാങ്ങാ ഉണ്ടാകുന്നതുമാണ് അത് ഗ്രാഫ്റ്റ് തൈ ആയാലും വിത്തിലൂടെ ഉണ്ടാകുന്നതും ഒരുപോലെ തന്നെയാണ്. സാധാരണ ഗ്രാഫ്റ്റ് തൈകൾ മരം വലുതാകുന്നതിനനുസരിച്ച് പഴയ കൊമ്പ് ഉണങ്ങാൻ സാധ്യതയുണ്ട്. എന്നാൽ കൊളമ്പ് മാവിന് തീരെ കൊമ്പുണക്കം ഇല്ല.
മാവ് നടുന്ന രീതി 50cm വ്യാസത്തില്‍ രണ്ടടി കുഴിയെടുത്ത് പച്ചിലയും എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കോ കടല പിണ്ണാക്കോ ഇവയിൽ ഏതെങ്കിലും ഇടുകയും ചാണകപൊടിയും ഇട്ടതിനു ശേഷം കുറച്ച് മണ്ണിട്ട് നിറച്ച് അതില്‍ മാവ് നടാവുന്നതാണ്. ഈ മാവിന്‍റെ മറ്റൊരു പ്രത്യേകത ഗ്രാഫ്റ്റ് തൈ ആയാലും വിത്ത് പാകിയാലും മാതൃഗുണം കിട്ടുമെന്നുള്ളതാണ്.
വീഡിയോ കാണുക