അലങ്കാരത്തിനും ആഹാരത്തിനും ഒരേ തോട്ടം Foodscaping

സംസ്ഥാന കൃഷിവകുപ്പ് 'ഞങ്ങളും കൃഷിയിലേക്ക് ' എന്ന പരിപാടിയ്ക്ക് തുടക്കം കുറിച്ചത് അറിഞ്ഞിരിക്കുമല്ലോ. അവനവന്റെ ആഹാരം ഉണ്ടാക്കേണ്ട ബാധ്യത മറ്റൊരാളുടേതല്ല. എന്നാൽ അങ്ങനെ എല്ലാവരും ഉണ്ടാക്കാത്തത് കൊണ്ടാണ് കർഷകർ എന്ന വിഭാഗം ജീവിക്കുന്നതും. എല്ലാവരും എല്ലാം ഉണ്ടാക്കിയാൽ പിന്നെ കർഷകർ എന്ത് ചെയ്യും എന്നും ചിന്തിച്ചിട്ടുണ്ട്.
ഞാൻ മുൻപ് Foodscaping എന്ന ആശയത്തെ ക്കുറിച്ച് ഒരു പോസ്റ്റ്‌ ഇട്ടിരുന്നു. ഇന്ന് രാവിലെ, കിട്ടിയ ചിത്രങ്ങളാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഇത് കൃഷിവകുപ്പിൽ കൊല്ലത്ത് ചാത്തന്നൂരിൽ അസിസ്റ്റന്റ് ഡയറക്ടറും എന്റെ മേലുദ്യോഗസ്ഥനുമായിരുന്ന ഷിബുകുമാർ സാറും കൃഷി ഓഫീസറും സഹധർമ്മിണിയുമായ ശ്രീവത്സയും ചേർന്ന് അവരുടെ തട്ടമലയിൽ ഉള്ള വീടായ 'Petunia 'യുടെ മുറ്റത്തൊരുക്കിയ പോഷക പൂന്തോട്ടമാണ് ചിത്രത്തിൽ. വ്ളാത്താങ്കര ചീരയും പൊന്നാങ്കണ്ണി ചീരയും കോളി ഫ്‌ളവറും പുൽ തകിടിയോടൊപ്പം സഹവസിക്കുന്നു. ആനന്ദവും ആഹാരവും നൽകുന്നു. അനന്തലബ്ധിക്കിനിയെന്ത് വേണം?അവിടെ മത്സ്യ കൃഷി, മുട്ടക്കോഴി വളർത്തൽ, പച്ചക്കറി കൃഷി, കമ്പോസ്റ്റിംഗ് എന്നിവയും ചെയ്ത് വരുന്നു.



 എത്ര ദൂരെനിന്നാണോ നമുക്ക് കഴിക്കേണ്ട ഭക്ഷണം വരുന്നത് അത്രകണ്ട് അതിൻ്റെ ഗുണമേന്മ കുറയും ഒപ്പം കേടാകാതിരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ തോതും കൂടും നമ്മുടെ വീട് മുറ്റങ്ങളെ ചെടികൾ കൊണ്ട് അലങ്കരിക്കുന്നത് കുറച്ച് നമുക്കാവിശ്യയായ പലതരം പച്ചക്കറികൾ വെച്ച് പിടിപ്പിച്ചാലോ ....Landscaping ഒഴിവാക്കി Food scaping എന്ന പുത്തൻ ആശയത്തെ കുറിച്ച് Pramod Madhavan സർ എഴുതിയ പോസ്റ്റ്

👇






പ്രമോദ് മാധവൻ

അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ

ദേവികുളം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section