Edible Gardening… അലങ്കാരത്തിനും ആഹാരത്തിനും ഒരേ തോട്ടം

AVvXsEhpcs2sgTwGkXKjt7y5ZEjmtUYYWO7ZK0TxeqINS2WBzdaw6M4h7v6VZ6wCpri0 IVoZiQ070Hk7QSHPJmv2ji6jFDGFCXCtRElTbVARhs QoE2P7MrkGEenl6B6rhkIrUyH1jtVKzOzmjqf Bz0swXfzmvc9l9Oesv3WoMz9RsRc6uH8 VsjRrxdQP

 Edible Gardening

AVvXsEgrfbmJxS8FmkAVFkWdbVDtMzoOKJy2u2zCWvWZ9VJ45IOFP645ZZnBZAdls4zv9DJO 2dUZm5c1tkwQ LvrAhtLO3uqS7cVWyYw6lZ2vrJdIXEKcLV1XKFtT3XE83cgLXELDxct7kHS4kIuAo64SRIWTh1C1TO511hPgS9dbUPzRSqyqBODhHdma9us16000


“അവനവന്റെ വീട്ടിൽ വേണ്ട പഴങ്ങളും പച്ചക്കറികളും അവിടെ തന്നെ ഉണ്ടാക്കുന്നവർ വിവേകികൾ…. എന്തെന്നാൽ അവർക്ക്  ദീർഘായുസ്സ് ലഭിക്കാൻ സാധ്യത കൂടുതൽ ആണ്” 

 എത്ര ദൂരെ നിന്നാണോ നമ്മൾ കഴിക്കുന്ന ഭക്ഷണം വരുന്നത് (food mile )അത്ര കണ്ട് അതിന്റെ ഗുണമേന്മയും റിസ്കും കൂടുന്നു. ആയുർ ദൈർഘ്യം കുറയുന്നു. 

Increasing food mile means decreased life  longevity എന്ന്  അല്പം ആലങ്കാരികമായി പറയാം എന്ന് തോന്നുന്നു. 

പല വീടുകളിലും ഏറ്റവും വെയിൽ കിട്ടുന്ന മുൻവശം മുഴുവൻ നമുക്ക് ആരോഗ്യമോ വരുമാനമോ തരാത്ത പനകളും പുൽത്തകിടിയും അലങ്കാരചെടികളും കൊണ്ട് നിറച്ചിരിക്കുന്നതായി കാണാം. എന്നാൽ അവയ്ക്കിടയിൽ നമുക്ക് ഭക്ഷണാവശ്യത്തിനു കൂടി ഉപകരിക്കുന്ന ചെടികളും കൂടി നട്ടാലോ? എങ്കിൽ അതിനെ നമുക്ക് food scaping എന്ന് വിളിക്കാം. അതായത് landscaping ഒക്കെ പഴഞ്ചനായിറിക്ക്. Foodscaping താൻ പുതു സ്റ്റൈല്. 

ഏതൊക്കെ ചെടികൾ ഇത്തരത്തിൽ ഉപയോഗിക്കാം. വിവിധ നിറങ്ങളിൽ തേങ്ങ പിടിക്കുന്ന (പച്ച, മഞ്ഞ, ഓറഞ്ച് ) തെങ്ങുകൾ  ചെറുതിലേ കായ്ച്ചു തുടങ്ങുന്ന കവുങ്ങ്, റെഡ് ലേഡി പോലെ ഉള്ള പപ്പായ ഇനങ്ങൾ, പ്രൂൺ ചെയ്ത് ഒതുക്കി വളർത്തിയ സപ്പോട്ട, വള്ളി കുടിൽ നിർമിക്കാൻ പാഷൻ ഫ്രൂട്ട്, വേലി (hedge) ഉണ്ടാക്കാൻ  കൂർക്ക, പൊന്നാങ്കണ്ണി ചീര, മധുര കിഴങ്ങ്, ഇഞ്ചി, മഞ്ഞൾ, കസ്തൂരി മഞ്ഞൾ, പല തരം മുളകുകൾ, കാബേജ്, കോളി ഫ്‌ളവർ, റെഡ് ക്യാബേജ്, ലെറ്റൂസ്, പെരും ജീരകം, ഉള്ളി, വിവിധയിനം ചീരകൾ, തക്കാളി എന്നിവ ആഹാരവും ആദായവും അലങ്കാരവും തരും. ഒപ്പം സൂര്യകാന്തി, ചെണ്ടുമല്ലി, കറ്റാർവാഴ, കോസ്മോസ്, വാടാമല്ലി എന്നിവയും ഇടകലർത്തി നടാം. 

വീടിന് മോടി കൂട്ടുന്ന രീതിയിൽ മുൻകൂട്ടി ഒരു lay out ഉണ്ടാക്കി വേണം ചെടികൾ നടാൻ. ചെടികൾ തമ്മിൽ  കൃത്യമായ അകലം പാലിക്കണം. 

ഇത്തരത്തിൽ പോഷകാവശ്യങ്ങൾ കൂടി നിറവേറ്റുന്ന തരം ആഹാരതോട്ടങ്ങൾ പല പുരാതന നാഗരികതകളുടെയും മുഖമുദ്ര ആയിരുന്നു. മെസോപൊട്ടേമിയ, ബാബിലോണിയ, അസ്സീറിയ യിലും എല്ലാം ഇത്തരത്തിൽ കാണാൻ മനോഹരവും എന്നാൽ ഭക്ഷണാവശ്യങ്ങൾ നിറവേറ്റുന്നതുമായ തോട്ടങ്ങൾ ഉണ്ടായിരുന്നു എന്ന് ചരിത്ര കാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.  

ഇപ്പോൾ ലോകത്തെമ്പാടും നഗര കൃഷി വ്യാപകമായിക്കൊണ്ടിരിക്കുന്നു. 1951ൽ 746 മില്യൺ മാത്രമായിരുന്നു നഗരവാസികൾ എങ്കിൽ ഇന്നത് 3.9 ബില്യൺ ആയിരിക്കുന്നു. 

Think globally but eat locally എന്നതാണ് ഇന്നത്തെ ട്രെൻഡ്. 

ഇത്തരത്തിലുള്ള പോഷക പൂന്തോട്ടങ്ങൾ ഇന്നത്തെ സാഹചര്യത്തിൽ ഒരനിവാര്യത ആണ്. വിലപ്പെട്ട സ്ഥലം യാതൊരു വരുമാനവും തരാത്ത ചെടികൾ വയ്ക്കുന്നതിന് പകരം അലങ്കാരത്തിനും കൂടി ഉപകരിക്കുന്ന തോട്ടങ്ങൾ ആക്കി മാറ്റണം. 

ഗാർഹിക മാലിന്യങ്ങൾ ഈ തോട്ടങ്ങൾക്കു വളമായി മാറണം.

Wealth from Waste  

 അത്യവശ്യം ഔഷധ ചെടികളും ഇതിന്റെ ഇടയിൽ വച്ചു പിടിപ്പിക്കണം.

 * ഇതൊക്കെ ശാസ്ത്രീയമായ രീതിയിൽ സെറ്റ് ചെയ്ത് കൊടുക്കുന്ന സംരംഭങ്ങൾ വ്യാപകമാകണം. അവയുടെ കൃത്യമായ ഇടവേളകളിൽ ഉള്ള പരിപാലനവും കൃഷി പഠിച്ചവർക്ക് ഒരു വരുമാനമാർഗവും ആകും. അൽപസ്വല്പം അധികം ഉൽപ്പാദനം ഉണ്ടാകുമ്പോൾ അവ മറ്റുള്ളവർക്ക് കൈമാറ്റം ചെയ്ത് പകരം നമുക്കാവശ്യമുള്ള വസ്തുക്കൾ വാങ്ങുകയും ആകാം. 

ചുവന്ന ചീര, പൊന്നാങ്കണ്ണി ചീര, ഉജ്വല മുളക്, ഇലക്കറി ആയി ഉപയോഗിക്കുന്ന sweet potato, കാബേജ്, ക്യാരറ്റ്, ബ്രോക്കോളി, റെഡ് കാബേജ് ഒക്കെ ഈ lay out ൽ ഉൾപ്പെടുത്താം. 

ഇതിനെക്കുറിച്ച് കൂടുതൽ അറിയേണ്ടവർക്ക്

* Rosalind Creasy യുടെ The Complete Book of Edible Landscaping, 

* Bric Arthur ന്റെ The Foodscape revolution -Finding Better way to make space for food and beauty in Your Garden എന്നീ ഗ്രന്ഥങ്ങൾ വായിക്കാം. 

വിദേശ രാജ്യങ്ങളിൽ ഇത്തരം സങ്കൽപ്പങ്ങൾ പ്രചരിപ്പിക്കുന്ന ഏജൻസികളും സഘടനകളും ധാരാളം ഉണ്ട്. അവയിൽ ചിലതാണ് Backyard Abundance, Edible Estates, Urban Farmlab, Food Forest എന്നിവ. 

വേഗമാകട്ടെ.. 

ആഗോള താപനം നമ്മളെ വിഴുങ്ങാൻ കാത്ത് നിൽക്കുമ്പോൾ നമ്മുടെ കാർബൺ പാദമുദ്രകൾ കുറയ്ക്കാൻ ഒരു കുഞ്ഞ് ആഹാരത്തോട്ടം (Edible Garden) എല്ലാ വീട്ടിലും ഉണ്ടാകട്ടെ. 

‘പ്രാണ രക്ഷയ്ക്ക് കൃഷി’ എന്ന മുദ്രാവാക്യം നമ്മളെ ഇരുത്തി ചിന്തിപ്പിക്കട്ടെ..

AVvXsEhpcs2sgTwGkXKjt7y5ZEjmtUYYWO7ZK0TxeqINS2WBzdaw6M4h7v6VZ6wCpri0 IVoZiQ070Hk7QSHPJmv2ji6jFDGFCXCtRElTbVARhs QoE2P7MrkGEenl6B6rhkIrUyH1jtVKzOzmjqf Bz0swXfzmvc9l9Oesv3WoMz9RsRc6uH8 VsjRrxdQP


തയ്യാറാക്കിയത്
പ്രമോദ് മാധവൻ (കൃഷി ഓഫീസർ ചാത്തന്നൂർ)

Leave a Comment

Your email address will not be published. Required fields are marked *