😄😄 എൻ്റെ സ്വന്തം ഭ്രന്തൻ കണ്ടുപിടുത്തങ്ങൾ😄😄
ഭക്ഷ്യ ചോർച്ച (FOOD LEAKAGE)
കൊയ്ത്ത് കഴിഞ്ഞ പലരുടെയും പാടങ്ങളിൽ നടന്ന് നെൽമണികൾ ശേഖരിക്കലായിരുന്നു. ഈ പ്രവശ്യത്തെ പ്രധാന വിനോദം.
വഴിയിലൂടെ പോകുന്ന പലരും കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു...
ഇവൻ്റെ വീട്ടിൽ ഇപ്പോഴും പട്ടിണി തീർന്നില്ലെന്ന് മനസ്സിൽ പറഞ്ഞിട്ടുമുണ്ടാവും...
നമ്മുടെ പാടശേഖരങ്ങളിൽ കഴിഞ്ഞ ആഴ്ച്ച രണ്ട് കൊയ്ത്ത് മിഷ്യനുകളാണ് വന്നിരുന്നത്.
ഒന്ന് മലപ്പുറം ജില്ലാ പഞ്ചായത്തിൻ്റെ തവനൂരുള്ള കൊയ്ത്തുവണ്ടിയും.
തമിഴ്നാട്ടിൽ നിന്നുള്ള കൊയ്ത്ത് വണ്ടിയും.
ഈ വണ്ടികൾ കൊയ്യുന്ന സമയത്ത് മിഷ്യനുള്ളിലെ Filtering ശേഷം പുറത്തേക്ക് വരുന്ന Dust ൻ്റെ കൂടെ വീണ് പോകുന്ന നെല്ല് ശേഖരിച്ച് തൂക്കം നോക്കലായിരുന്നു ഉദ്ദേശം..
ഒരു മീറ്റർ സ്ക്വയർ (1 മീറ്റർ വീതി x ഒരു മീറ്റർ നീളം) അളന്ന് മാർക്ക് ചെയ്ത് അതിനകത്തുള്ള നെൽമണികൾ ശേഖരിച്ചു.
മലപ്പുറം ജില്ലാ പഞ്ചായത്തിൻ്റെ വണ്ടി കൊയ്ത സ്ഥലത്ത് നിന്ന് ലഭിച്ചത്. 250 to 270 g തൂക്കം നെല്ലാണ്.
എകദ്ദേശം 250 g തൂക്കം കണക്കാക്കിയാൽ
നഷ്ടപ്പെട്ട് പോകുന്ന നെല്ല്
250*4=1000 g ഒരു സെന്റ്
1000*100= 100000g= 100kg/ ഏക്കർ
100kg x 28 രൂപ = 2800
ഒരു മണിക്കൂർ കൊയ്യാൻ സ്വകാര്യ കമ്പനിക്ക് നൽക്കുന്ന സംഖ്യക്ക് ഉള്ള നെല്ല് നായ്ക്കോ, നരിക്കോ ഇല്ലാതെ നഷ്ടപ്പെട്ട് പോകുന്നു..
ഇനി തമിഴ്നാട്ടിൽ നിന്ന് വന്ന വണ്ടിയുടെ കണക്ക് പരിശോധിച്ചാൽ 140g മുതൽ 160g വരെ ഉണ്ട്.
ഒരു എക്കറിൽ ശരാശരി 100kg നഷ്ടപ്പെടുന്നുവെങ്കിൽ ഒരു ക്യഷി ഭവൻ പരിധിയിൽ കുറഞ്ഞത് 400 to 500 എക്കർ പാടമുണ്ടാവും.
എത്ര ടൺ നെല്ലാണ് ഓരോ ക്യഷി ഭവൻ പരിധിയിലും ഒരാൾക്കും ഉപകാരമില്ലാതെ നഷ്ടപ്പെട്ട് പോകുന്നത്..
കുറ്റിപ്പുറം ബ്ലോക്ക് പരിധിയിൽ എറ്റവും വലിയ പാടശേഖരം ഇരിമ്പിളിയമാണെന്ന് തോന്നുന്നു.
അത് കണക്കാക്കുമ്പോൾ കണക്ക് കൈവിട്ട് പോകും.
കർഷകർ എങ്ങിനെയെങ്കിലും കൊയ്ത് കിട്ടിയാൽ മതിയെന്ന മനോവിചാരത്തിലെത്തുന്നത് കൊണ്ട്. ചിതറി പോയ നെൽമണികളെ കുറിച്ച് ആധികയറി ആലോചിക്കാറില്ല.
കുറച്ചല്ലെ പോയിട്ടുള്ളു കൊയ്ത് കിട്ടിയല്ലോന്ന് കരുതി സമാധാനിക്കും.
പക്ഷെ കുറച്ച് + കുറച്ച് കൂട്ടി കൂട്ടി വരുമ്പോൾ കണ്ണ് തള്ളി പോവുകയാണ്.
ഇന്ന് ഇന്ത്യ മുഴുവൻ സംസാരിക്കുന്നത് "ഭക്ഷ്യ സുരക്ഷ " യെ കുറിച്ചാണ്.(Food Security)
പക്ഷെ നിർഭാഗ്യവശാൽ സംഭവിക്കുന്നതോ ഭീമമായ ഭക്ഷ്യ ചോർച്ചയാണ് നടക്കുന്നത്.(Food lekage)
ഒരു റേഷൻ കടയിൽ ആഴ്ച്ചയിൽ ശരാശരി 1000kg അരി വിതരണം നടക്കുന്നുണ്ടെങ്കിൽ.
അത്രയോ അതിൽ അധികമോ ധാന്യ നഷ്ട്ടം അതെ പ്രദ്ദേശങ്ങളിൽ തന്നെ ആരും അറിയാതെ തന്നെ സംഭവിക്കുന്നു '..
ഒന്ന് Tecnolgiupgrade ലെ പോരായിമ
ക്യത്യമായ Maintenane ഇല്ലാത്തത്
good training എന്നിവ മൂലം നഷ്ട്ടപ്പെടുന്നത് 1000 കണക്കിന് ടൺ ധാന്യശേഖരമാണ്.
ജില്ലാ പഞ്ചായത്തിൻ്റെ കൊയ്ത്ത് വണ്ടി മുകളിൽ പറഞ്ഞ രണ്ട് കാരണങ്ങൾക്കപ്പുറം പിടിപ്പുകേട് (Mismanagement) എന്ന അസുഖം കുടുതലുള്ളതുകൊണ്ടാണ്.
വണ്ടി സർക്കാറിൻ്റെയാണ്. ഓടിയാലും ഓടിയില്ലെങ്കിലും. നെൽമണി കൊഴിഞ്ഞാലും കവിഞ്ഞൊഴുകിയാലും എനിക്ക് ശബളം കിട്ടും എന്ന ചിന്ത മാത്രമാണ്
ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നുണ്ടോന്ന് പോലും അന്വേഷിക്കാനോ? update ചെയ്യാനൊ തയ്യാറാവാത്തത്.
കർഷകർക്ക് ആശ്വാസമാകാൻ, കൈതാങ്ങാവാൻ വേണ്ടിയാണ്
2015 ലോ 2016 ലോ മറ്റോ ജില്ലാ പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി ഈ കൊയ്ത്ത്മിഷ്യൻ വാങ്ങിയത്.
ജില്ലാ പഞ്ചായത്തിനോ, കർഷകനോ ഉപകാരമില്ലാതെ ടൺ കണക്കിന് നെല്ല് നശിച്ചുപോകുന്നു.
ജില്ലാ ഭരണകൂടവും ക്യഷി ഭവനുകളും, പാടശേഖര സമിതികളും ഈ വിഷയങ്ങൾ ഗൗരവമായി കാണണം.
പരിഹാരങ്ങൾ കണ്ടെത്തി അടുത്തവർഷമെങ്കിലും താങ്ങും തണലും ആശ്വാസവുമായി മാറാൻ കഴിയണം.
ഭക്ഷ്യ ചോർച്ചയല്ല.
ഭക്ഷ്യ സുരക്ഷയാണ്
നമ്മുക്കാവശ്യം
🙏🙏🙏
കൃഷ്ണ കുമാർ V. K
കാർത്തല-വളാഞ്ചേരി
മലപ്പുറം ജില്ല
📱+91 90485 14932
വളരെ നന്നായി ഇത് അറിയിച്ചത് ഞാനൊരു കർഷകനാണ് ഇതൊന്നും കാണാഞ്ഞിട്ടല്ലാ പറഞ്ഞിട്ട് ഫലമില്ലെന്നോർത് മൗനം പാലിച്ച് താണ് നന്ദി
ReplyDelete