കൃഷി ചെയ്യാം കെപ്പൽ ശരീരത്തെ സുഗന്ധപൂരിതമാക്കുന്ന അപൂർവ്വമായ ഫലത്തിന്റെ കൃഷി കേരളത്തിലും വ്യാപിക്കുന്നു
നിങ്ങൾക്കും കൃഷി ചെയ്യാം കെപ്പൽ.!
ശരീരത്തെ സുഗന്ധപൂരിതമാക്കുന്ന അപൂർവ്വമായ ഫലത്തിന്റെ കൃഷി കേരളത്തിലും വ്യാപിക്കുന്നു
പണ്ട് സുല്‍ത്താന്‍മാരുടെ ഭരണകാലത്ത് ഇന്‍ഡൊനീഷ്യയിലെ ജാവയില്‍ ഒരു പ്രത്യേക മരം നട്ടുപിടിപ്പിച്ചാല്‍ നട്ടുവളര്‍ത്തിയയാള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു.!
കൊട്ടാരത്തിനകത്തല്ലാതെ രാജ്യത്ത് പുറത്തൊരിടത്തും ഈ മരം നട്ടുവളര്‍ത്താന്‍ നിയമപ്രകാരം അനുവാദമുണ്ടായിരുന്നില്ല.!
കാരണം അത്രയും ഔഷധഗുണമുള്ള അതിന്റെ കായോ ഇലയോ പൂവോ സാധാരണക്കാർക്ക് ലഭ്യമാവാരുതെന്ന് രാജാക്കന്മാർ നിർബന്ധമുണ്ടായിരുന്നു.!
ആ ഫലം തുടര്‍ച്ചയായി കഴിച്ചാല്‍ ശരീരത്തില്‍നിന്ന് പ്രത്യേകതരം സുഗന്ധം പുറത്തു വരുമെന്നതായിരുന്നു സുല്‍ത്താന്‍മാരുടെ ഈ സ്വാർത്ഥതക്കു കാരണം.!
അങ്ങനെ സുഗന്ധലേപനങ്ങളുപയോഗിക്കാതെ മരത്തിന്റെ പഴം മാത്രം കഴിച്ച് നാട്ടുകാരുടെയെല്ലാം ദേഹത്തുനിന്ന് സുഗന്ധം ഉണ്ടായാല്‍ കൊട്ടാരത്തിലുള്ളവരും സാധാരണക്കാരനും തമ്മിലുള്ള വ്യത്യാസം ഇല്ലാതെയാകുമെന്നതായിരുന്നു അവരുടെ ന്യായം.!
പിന്നീട് ജാവയിലെത്തിപ്പെട്ട പല വിദേശികളും കൊട്ടാരത്തില്‍ നിന്ന് ഇതിന്റെ വിത്ത് കടത്തി മറ്റു പല രാജ്യങ്ങളിലും ഇത് നട്ടുവളര്‍ത്തി.!
ഈ മരത്തിന്റെ ഇളം ഇലകള്‍ക്ക് ശരീരത്തിലെ ചീത്ത കൊളസേ്ട്രാള്‍ കുറയ്ക്കാനുള്ള കഴിവുണ്ട്.!
മൂത്രത്തിന്റെ ദുര്‍ഗന്ധം മാറാനും വൃക്കരോഗത്തിനും ശരീരദുര്‍ഗന്ധം അകറ്റാനും വായ്നാറ്റം അകറ്റാനും എല്ലാം ഉപകരിക്കുന്ന ഈ പഴമാണ് സ്റ്റെല്‍ക്കോ കാര്‍പ്പസ് ബുറാഹോള്‍ എന്ന ശാസ്ത്ര നാമത്തിലുള്ള അനോണസിയേ കുടുംബത്തില്‍പ്പെട്ട കെപ്പല്‍ പഴം.!
ഈ വൃക്ഷം നമ്മുടെ നാട്ടിലും കൃഷി ചെയ്യാം
കൊടിയ ചൂടിനെയും വരണ്ട കാറ്റിനെയും ഉപ്പുരസമുള്ള അന്തരീക്ഷത്തെയും ഒരു പോലെ പ്രതിരോധിക്കുന്നതാണിതിന്റെ ചെടിയുടെ ഘടന.!
ഭൂമധ്യരേഖയോട് അടുത്തുകിടക്കുന്ന പ്രദേശങ്ങളില്‍ കൃഷിചെയ്യാവുന്ന നല്ലൊരു കാര്‍ഷികവിളയാണിത്.!
ഇന്‍ഡൊനീഷ്യ സുമാത്ര ദ്വീപുകളില്‍ കൃഷിചെയ്ത് പല സുഗന്ധ ലേപനക്കമ്പനികളും ഇതിന്റെ കായയില്‍നിന്നും ഇലയില്‍നിന്നും സുഗന്ധലേപനങ്ങളുണ്ടാക്കുന്നുണ്ട്.!
കൃഷിരീതി.!
മുളയ്ക്കാന്‍ ഏറ്റവും താമസമുള്ള വിത്തെന്ന ഖ്യാതി നമ്മുടെ തേങ്ങയില്‍ നിന്ന് തട്ടിയെടുന്നതാണ് കെപ്പല്‍.!
ഇതിന്റെ വിത്ത് മുളയ്ക്കാന്‍ മാസങ്ങളെടുക്കും.!
മാത്രമല്ല ഇതിന്റെ മുളയ്ക്കല്‍ ശേഷി വളരെ കുറഞ്ഞ തോതിലുമാണ്.!
നന്നായി മൂത്തു വിളഞ്ഞ കായകള്‍ പാകി മുളപ്പിച്ചാണ് കെപ്പല്‍ തൈകള്‍ ഉണ്ടാക്കിയെടുക്കുന്നത്.!
കേരളത്തില്‍ എല്ലായിടത്തും കെപ്പല്‍ നന്നായി കായ്ക്കും.!
നന്നായി മൂത്തകായകള്‍ ശേഖരിച്ചെടുത്ത് ഉടന്‍തന്നെ പോളിത്തീന്‍ കവറുകളില്‍ നട്ട് മുളപ്പിച്ചെടുക്കണം.!
മുളച്ചു പൊന്തിയതൈകള്‍ മൂന്ന് നാലു മാസം പ്രായമാകുമ്പോള്‍ നല്ല നീര്‍വാര്‍ച്ചയുള്ള നന്നായി വെയില്‍ കിട്ടുന്ന സ്ഥലത്ത് മാറ്റിനട്ട് വളര്‍ത്തിയെടുക്കാം.!
വളര്‍ച്ചയുടെ ആദ്യകാലത്ത് കുറച്ച് ശ്രദ്ധ ആവശ്യമാണ്.!
പിന്നീട് വലിയ പരിരക്ഷ ആവശ്യമില്ല.!
ഉദ്യാനങ്ങളില്‍ നടുമ്പോള്‍ 1-2 മീറ്റര്‍ അകലം പാലിക്കാം.!
പോഷക സമ്പുഷ്ടവും മികച്ച പ്രതിരോധ ശേഷി കാണിക്കുന്നതുമായതിനാല്‍ അതിനെ കീടങ്ങളും രോഗങ്ങളും ബാധിച്ചുകാണാറില്ല.!
അഥവാ ബാധിച്ചാല്‍ത്തന്നെ കുരുന്നിലകളെ ബാധിക്കുന്ന ഫംഗസ് രോഗം മാത്രമേ വരൂ.!
അതിനെ കെപ്പല്‍ സ്വയം തന്നെ പ്രതിരോധിക്കും.!
നീരൂറ്റിക്കുടിക്കുന്ന ചില പ്രാണികള്‍ ഇലയും ഇളം തണ്ടും തിന്നു തീര്‍ക്കാറുണ്ട്.!
പഴങ്ങളെ പഴയീച്ചകളും ആക്രമിക്കാറുണ്ട്.!
രണ്ടുവര്‍ഷം കൊണ്ടുതന്നെ 20 മീറ്റര്‍വരെ ഉയരംവെക്കുന്ന ഇത് പുഷ്പിക്കാനും കായ് പിടിക്കാനും ആറു മുതല്‍ ഒമ്പത് വരെ വര്‍ഷമെടുക്കും.!
ഒരു മരത്തില്‍ത്തന്നെ ആണ്‍പൂക്കളും പെണ്‍പൂക്കളും ഉണ്ടാകും.!
ആണ്‍പൂക്കള്‍ തടിയുടെ മുകള്‍ഭാഗത്തും പെണ്‍പൂക്കള്‍ തടിയുടെ കീഴ്ഭാഗത്തുമാണ് ഉണ്ടാവുക.!
പൂക്കള്‍ക്ക് ഇളം റോസ് നിറവും നല്ല മണവും ഉണ്ടായിരിക്കും.!
മരത്തിന്റെ വളര്‍ച്ചയും കായ്ക്കലും വളരെ സാവധാനത്തിലാണ്.!
വിളവെടുപ്പ്
ചെടിയുടെ തടിമരത്തില്‍ത്തന്നെ കുലകുലകളായാണ് കായകള്‍ ഉണ്ടാവുക.!
അവ പാകമെത്തിയാല്‍ പഴുത്തു തുടുത്ത് സപ്പോട്ടയുടെ നിറമാകും.!
അപ്പോള്‍ നഖം കൊണ്ട് കോറി നോക്കിയാല്‍ ഉള്ളില്‍ ഓറഞ്ച് നിറമായി എന്നുകണ്ടാല്‍ പറിച്ചെടുത്ത് സംസ്‌കരിച്ച് സൂക്ഷിക്കുകയാണ് ചെയ്യാറ്.!
ഒട്ടേറെ പ്രമുഖ കമ്പനികള്‍ ഇതിന്റെ പള്‍പ്പും സ്‌ക്വാഷും ജാമും നിര്‍മിച്ച് ലോകമാകെ വിപണനം ചെയ്തുവരുന്നു.!
സുഗന്ധലേപനങ്ങളും ഉണ്ടാക്കുന്നു.!
ഉയര്‍ന്ന അളവില്‍ പോളി ഫിനോള്‍സ്
ഫൈറ്റോ കെമിക്കല്‍സ്, ധാതുക്കള്‍ എന്നിവയും അടങ്ങിയിരിക്കുന്ന ഈ പഴം കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളരും.!
അതിന്റെ തോട്ടമുണ്ടാക്കി ലാഭം കൊയ്യാം.!
വിത്തുകള്‍ പല സ്വകാര്യ വ്യക്തികളും പഴം-പച്ചക്കറിവിത്ത് ഫാമുകളും വിതരണം ചെയ്യുന്നുണ്ട്.!