നീലേശ്വരം: ബളാൽ പഞ്ചായത്തിൽ എട്ടു വാർഡുകൾ കേന്ദ്രീകരിച്ച് 532 പ്രോജക്ടുകൾ നടപ്പാക്കുന്നതിന്‍റെ ഭാഗമായി ഇനോ വെൽനസ് നിക്ക എന്ന എൽ.എൽ.പി സ്ഥാപനം പൊതുസംരംഭങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചു. ഇതിലൂടെ മലയോര മേഖലയിലെ വിനോദസഞ്ചാരത്തെ വളർത്തിയെടുക്കാനും ജനങ്ങളുടെ ജീവിതശൈലി രോഗങ്ങളെ ചെറുക്കാനുമുള്ള ഭക്ഷ്യമൂലകങ്ങൾ വിപണിയിലിറക്കാൻ തീരുമാനിച്ചതായി ഭാരവാഹികളായ കമ്പനിയുടെ മാനേജിങ് ഡയറക്ടർ എബ്രഹാം, സി.ഒ. ജോൺ മാത്യു, വി.പി. ഷാജി, മോഹൻകുമാർ, മനീഷ് വട്ടക്കാട്ട്, അന്നമ്മ ബാബു, അശ്വതി അമൽ സനൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതിന്‍റെ ഭാഗമായി നീലേശ്വരത്ത് പാലായി റോഡിൽ പുത്തരിയടുക്കത്ത് ഓഫിസ് പ്രവർത്തനം ആരംഭിച്ചു.
പഴുത്തുണങ്ങിയ മാവിന്റെ ഇല ശേഖരിക്കുമെന്നും കിലോവിന് 150 രൂപ വരെ നൽകുമെന്നും അറിയിച്ചു, ദന്ത സംരക്ഷണത്തിനാവശ്യമായ പൽപ്പൊടി നിർമ്മിക്കുന്നതിനാണ് പഴുത്തുണങ്ങിയ മാവില ശേഖരിക്കുന്നത്. മറ്റ് ചേരുവകളും ഉപയോഗിച്ച്, പൽപ്പൊടി നിർമിക്കുന്നതിനുള്ള പേറ്റന്റ് കമ്പനിക്ക് ലഭിച്ചു. വീട്ടുപറമ്പുകളിൽ ഉപയോഗശൂന്യമായി കിടക്കുന്ന മാവിലക്ക് കിലോവിന് 150 രൂപ വെച്ച് കമ്പനി നൽകും. അല്ലെങ്കിൽ രണ്ട് കിലോ മാവില നൽകിയാൽ കമ്പനിയുടെ ഒരു ഷെയറും 50 രൂപയും നൽകും.
ഒരു സംഘം കൃഷിക്കാരുടെ കൂട്ടായ്‌മയായ ഇനോ വെൽനസ് നിക്ക എന്ന എൽ എൽ പി സ്ഥാപനത്തിന്റെതാണ് ഈ വാഗ്‌ദാനം.
ഭക്ഷണം തന്നെ മരുന്നെന്ന ആശയത്തിലൂന്നിയാണ് ഇനോ വെൽനസ് നിക്കയുടെ പ്രവർത്തനം.
കമ്പനിയുടെ ഔദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി രണ്ടിന് കാഞ്ഞങ്ങാട് പടന്നക്കാട് ബേക്കൽ ക്ലബിൽ നടക്കും. ഫാം ടൂറിസത്തിന്റെ ഭാഗമായി കമ്പനി ബളാൽ പഞ്ചായത്തിലെ എടക്കാനത്ത് 15 മൺവീടുകൾ നിർമിക്കും.
ഇതുപോലെയുള്ള അറിവുകള്‍ നേരിട്ട് കിട്ടുന്നതിനുവേണ്ടി തയെയുള്ള whatsapp ല്‍ ക്ലിക്കുക