മധുര തുളസി അഥവാ സ്റ്റീവിയ
പതിനാറാം നൂറ്റാണ്ട് മുതൽ ശീതള പാനീയങ്ങളിലും ചായയിലും മധുരത്തിനായി മധുരതുളസി ഉപയോഗിച്ചുവരുന്നു. സൂര്യകാന്തി ചെടിയുടെ കുടുംബത്തിൽ പെട്ട ഈ കുറ്റിച്ചെടി സ്റ്റീവിയ എന്ന പേരിൽ അറിയപ്പെടുന്നു. 150 ഇനം സ്റ്റീവിയകൾ അമേരിക്കൻ ഐഘ്യ നാടുകളിൽ കണ്ടെത്തിയിട്ടുണ്ട്.
പരാഗ്വേ, ബ്രസീൽ, അർജൻഡീന എന്നീ രാജ്യങ്ങളിലാണ് ആദ്യമായി മധുര തുളസി കാണപ്പെട്ടത് ഇപ്പോൾ മധുരതുളസി ജപ്പാനിലും ചൈനയിലും വ്യാപകമായി കൃഷി ചെയ്യുകയും സംസക്കരിക്കുകയും ചെയ്യുന്നു, സ്റ്റീവിയ ഉൽപ്പന്നങ്ങളുടെ നിലവിലെ മുൻനിര കയറ്റുമതിക്കാരാണ് ചൈന.
ഇന്ത്യയിലും ഇപ്പോൾ ഇത് കൃഷിചെയ്യാൻ തുടങ്ങിയിട്ടുണ്ട് , കേരളത്തിൽ പറയത്തക്ക രീതിയിൽ ആളുകളിലേക്ക് മധുരതുളസിയുടെ ഉപയോഗം എത്തിയിട്ടില്ലെങ്കിലും മലയാളികൾ മധുരതുളസി ചേർന്ന ഉൽപ്പന്നങ്ങൾ അറിഞ്ഞോ അറിയാതെയോ ഉപയോഗിക്കുന്നുണ്ട് ചില മിഡായികൾ , ഐസ് ക്രീമുകൾ , ബിയർ, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ അവയിൽ ചിലതാണ്.
മാർക്കറ്റിൽ നിന്നും നാം വാങ്ങുന്ന പഞ്ചസാര മനോഹരമായി വെളുത്ത ക്രിസ്റ്റലുകളാക്കാൻ മനുഷ്യ ശരീരത്തിന് ദോഷകരമായി ബാധിക്കുന്ന പല രാസപദാർത്ഥങ്ങളും ഉപയോഗിക്കുന്നുണ്ട്. അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം, വിഷാദം, ഡിമെൻഷ്യ, കരൾ രോഗം, ചിലതരം അർബുദം എന്നിവയ്ക്കുള്ള ഉയർന്ന സാധ്യതയാണ് പഞ്ചസാര ഉപയോഗത്തിലൂടെ നമ്മെ കാത്തിരിക്കുന്നത്. എന്നാൽ കലോറിയും കൊഴുപ്പും ഇല്ലാത്ത ശുദ്ധമായ മധുര തുളസി പഞ്ചസാരക്ക് പകരം ഉപയോഗിക്കുന്നത് പഞ്ചസാരയുടെ ദൂഷ്യവിപത്തുകളിൽ നിന്നും വിമുക്തി നൽകുക മാത്രമല്ല കൂടുതൽ ആരോഗ്യത്തോടെ ജീവിക്കാൻ സഹായകമാകുകയും ചെയ്യും.
അമേരിക്കൻ ഐക്യനാടുകളിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) 1987 ൽ മധുര തുളസിയെ ഒരു ഭക്ഷ്യ അഡിറ്റീവായി വിപണനം ചെയ്യുന്നത് നിരോധിച്ചു അതിനാലാണ് മധുരതുളസിയുടെ ഉപയോഗം വ്യാപകമാകാതിരുന്നത്. എന്നാൽ 1995 ൽ സ്റ്റീവിയ മധുരവും സുസ്ഥിരവുമായ ഭക്ഷണ ഘടകമായി അതിന്റെ പദവി വീണ്ടെടുത്തു. അതിനുശേഷം മധുരതുളസി ചേർന്ന പലഹാരങ്ങൾക്കും പാനീയങ്ങൾക്കും മറ്റും ജനപ്രീതി ഏറിവന്നു.

നമ്മുടെ രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പഠനങ്ങൾക്കും പരിശോധനകൾക്കുമൊടുവിൽ രാജ്യത്ത് സ്റ്റീവിയ/ മധുരതുളസി ഭക്ഷ്യ വസ്തുവായി ഉപയോഗിക്കാൻ അനുമതി നൽകി എന്നുമാത്രമല്ല കേന്ദ്ര ആയുഷ് മിനിസ്ട്രി സ്റ്റീവിയ/ മധുരതുളസി യുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 30% സപ്‌സിഡിയും നൽകാൻ ഉത്തരവായിരുന്നു. ഇതിനായി പ്രസ്തുത ഉത്തരവ് മുകളിൽ കൊടുത്തിരിക്കുന്നു.
മധുര തുളസിക്ക് പഞ്ചസാരയേക്കാൾ 200 മുതൽ 300 മടങ്ങ് വരെ മധുരമുള്ളതാണ്. പ്രമേഹമുള്ളവർക്ക് പഞ്ചസാരക്കു പകരമായി ഇത് ഉപയോഗിക്കാം. മധുരതുളസിയിൽ എട്ട് ഗ്ലൈക്കോസൈഡുകൾ അടങ്ങിയിരിക്കുന്നു. ഇലകളിൽ നിന്ന് വേർതിരിച്ച് ശുദ്ധീകരിച്ച മധുര ഘടകങ്ങളാണിവ.
സ്റ്റീവിയോസൈഡ്
റെബോഡിയോസൈഡ്
സ്റ്റീവിയോൾ ബയോസൈഡ്
സ്റ്റീവിയോൾ ഗ്ലൈക്കോസൈഡുകൾ
എന്നിവയാണ് ഈ ഘടകങ്ങളിൽ ഏറ്റവും കൂടുതൽ.
പ്രമേഹം
മധുരത്തിനായി സ്റ്റീവിയ ഉപയോഗിച്ച പലഹാരങ്ങളിലും മറ്റ് ഭക്ഷണ പദാർത്ഥങ്ങളിലും കലോറിയോ കാർബോഹൈഡ്രേറ്റോ അടങ്ങിയിട്ടില്ല എന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
രക്തത്തിലെ ഗ്ലൂക്കോസിനോ ഇൻസുലിനോ യാതൊരു ദോഷവും മധുരതുളസി ചേർന്ന ഭക്ഷണങ്ങളും പാനീയങ്ങളും വരുത്തുന്നില്ല എന്നതിനാൽ പ്രമേഹമുള്ളവർക്ക് വൈവിധ്യമാർന്ന ഭക്ഷണങ്ങൾ കഴിക്കാനും ആരോഗ്യകരമായ ഭക്ഷണ ക്രമം പാലിക്കാനും സാധിക്കും.
മധുരതുളസിയുടെ ഉപയോഗം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നു എന്നും പഠനങ്ങൾ തെളിയിക്കുന്നു.
ഭാര നിയന്ത്രണം
പഞ്ചസാരയുടെ സ്ഥിരമായ ഉപയോഗം ശരീര ഭാരം കൂടാൻ കാരണമാകുന്നു എന്നാൽ പഞ്ചസാരക്ക് പകരമായി മധുര തുളസി ഉപയോഗിക്കുന്നത് ഇതിന് ഒരു പരിഹാരമാണ്.
പാൻക്രിയാറ്റിക് ക്യാൻസർ
കാംപ്ഫെറോൾ ഉൾപ്പെടെ നിരവധി സ്റ്റിറോളുകളും ആന്റിഓക്‌സിഡന്റ് സംയുക്തങ്ങളും മധുരതുളസിയിൽ അടങ്ങിയിരിക്കുന്നു.
പാൻക്രിയാറ്റിക് ക്യാൻസറിനുള്ള സാധ്യത 23 ശതമാനം കുറയ്ക്കാൻ കാംപ്ഫെറോളിന് കഴിയുമെന്ന് പഠനങ്ങൾ കണ്ടെത്തി.
രക്തസമ്മർദ്ദം
രക്തക്കുഴലുകലുകൾ ദുർബലപ്പെടുന്നത് തടയാൻ സ്റ്റീവിയ എക്സ്ട്രാക്റ്റിലെ ചില ഗ്ലൈക്കോസൈഡുകൾ സഹായിക്കുന്നതായി കണ്ടെത്തി. അവയ്ക്ക് സോഡിയം വിസർജ്ജനവും മൂത്രത്തിന്റെ ഉൽപാദനവും വർദ്ധിപ്പിക്കാൻ കഴിയും.
രക്തസമ്മർദ്ദം കുറയ്ക്കാൻ സ്റ്റീവിയ സഹായിക്കുമെന്ന് 2003 ലെ ഒരു പഠനം തെളിയിച്ചു. സ്റ്റീവിയ പ്ലാന്റിന് കാർഡിയോടോണിക് പ്രവർത്തനങ്ങൾ ഉണ്ടാകാമെന്ന് പഠനം സൂചിപ്പിക്കുന്നു. കാർഡിയോടോണിക് പ്രവർത്തനങ്ങൾ രക്തസമ്മർദ്ദം സാധാരണ നിലയിലാക്കുകയും ഹൃദയമിടിപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നു.
കുട്ടികളുടെ ഭക്ഷണക്രമം
കുട്ടികളുടെ ഭക്ഷണക്രമത്തിൽ അനാവശ്യ മധുരപലഹാരങ്ങളിൽ നിന്ന് കലോറി കുറയ്ക്കുന്നതിന് സ്റ്റീവിയ അടങ്ങിയ ഭക്ഷണപാനീയങ്ങൾക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയും. സാലഡ് മുതലുള്ള ഭക്ഷണ സാധനങ്ങളിൽ സ്റ്റീവിയ അടങ്ങിയ ആയിരക്കണക്കിന് ഉൽപ്പന്നങ്ങൾ ഇപ്പോൾ വിപണിയിൽ ഉണ്ട്. പഞ്ചസാരഇല്ലാതെ മധുര തുളസി ചേർത്ത ഭക്ഷണത്തിലേക്ക് മാറുമ്പോൾ അധിക കലോറി ഇല്ലാതെ മധുരമുള്ള ഭക്ഷണപാനീയങ്ങൾ കഴിക്കാൻ കുട്ടികൾക്ക് സാധിക്കുന്നു.

അമിതമായ പഞ്ചസാരയും കലോറിയും അമിതവണ്ണവും ഒരുപാടു രോഗങ്ങൾ വിളിച്ചുവരുത്തുന്നു.
അലർജികൾ
2010 ൽ, യൂറോപ്യൻ ഫുഡ് സേഫ്റ്റി കമ്മിറ്റി (ഇഎഫ്എസ്എ) സ്റ്റീവിയയ്ക്കുള്ള അലർജിക്ക് സാധ്യതയുണ്ടോ എന്ന് പഠനം നടത്തി.
“സ്റ്റീവിയോൾ ഗ്ലൈക്കോസൈഡുകൾ റിയാക്ടീവ് അല്ലെന്നും റിയാക്ടീവ് സംയുക്തങ്ങളിലേക്ക് മെറ്റബോളിസീകരിക്കപ്പെടുന്നില്ലെന്നും ഈ പഠനം കണ്ടെത്തി, അതിനാൽ മധുരതുളസി അലർജി ഉണ്ടാകാൻ സാധ്യതയില്ല എന്ന് തെളിഞ്ഞു.”
സ്റ്റീവിയയുടെ പാർശ്വഫലങ്ങൾ
സുരക്ഷാ പഠനങ്ങൾ സ്റ്റീവിയ സത്തിൽ പാർശ്വഫലങ്ങളില്ലാത്തതായി അടയാളപ്പെടുത്തി. ശുദ്ധീകരിച്ച സ്റ്റീവിയോൾ ഗ്ലൈക്കോസൈഡുകൾ ഭക്ഷണങ്ങളിൽ ചേർക്കാൻ കഴിയുമെങ്കിലും അവയെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ സുരക്ഷിത (ഗ്രാസ്) ആയി അംഗീകരിക്കുന്നുണ്ടെങ്കിലും, മുഴുവൻ ഇല സ്റ്റീവിയയുടെയും കാര്യത്തിൽ ഇത് കുറവാണ്. എന്നിരുന്നാലും, സ്റ്റീവിയ പ്ലാന്റ് തന്നെ വീട്ടിൽ തന്നെ വളർത്താം, ഇലകൾ പലവിധത്തിൽ ഉപയോഗിക്കാം.
വൃക്കയുടെ ആരോഗ്യത്തിന് സ്റ്റീവിയ അപകടമുണ്ടാക്കുമെന്നാണ് ആദ്യം കരുതിയിരുന്നത് എന്നാൽ പിന്നീട് നടത്തിയ പഠനങ്ങൾ പറയുന്നത് മധുരതുളസിയുടെ ഉപയോഗം വൃക്കകളെ സംരക്ഷിക്കുകയും പ്രമേഹത്തിന്റെ ആഘാതം കുറയ്ക്കുകയും ചെയ്യുമെന്നാണ്.
സ്റ്റീവിയയുടെ ആരോഗ്യപരമായ ഗുണങ്ങൾ സ്ഥിരീകരിക്കുന്നതിന് കൂടുതൽ പഠനം ആവശ്യമാണ്. എന്നിരുന്നാലും, സ്റ്റീവിയ കഴിക്കുന്നത് സുരക്ഷിതമാണെന്നും പഞ്ചസാരയ്ക്ക് അനുയോജ്യമായ ഒരു ബദലാണെന്നും ഉറപ്പുണ്ടായിരിക്കുകയാണ്. എല്ലവരും വീടുകളിൽ മധുരതുളസി നട്ടുവളർത്തുകയും അത് ഭക്ഷണത്തിൻറെ ഭാഗമാക്കി പഞ്ചസാരയെ സാവകാശം അകറ്റിനിർത്താനും ശ്രമിക്കുക.
മധുരതുളസിയുടെ ഗുണമേന്മയുള്ള തൈകൾ farmseller.in എന്ന ഓൺലൈൻ നഴ്സറിയിൽ ലഭ്യമാണ് 40 രൂപയാണ് വില, 40 രൂപ ഹോം ഡെലിവറി ചാർജു കൂടിനൽകിയാൽ മധുര തുളസി തൈ വീട്ടിലെത്തും.
തയ്യാറാക്കിയത്
Joseph sir (farmseller owner)
മധുര തുളസി തൈകൾ വേണം
ReplyDelete