പച്ചമുളക് ചെടി ഒരെണ്ണമെങ്കിലും എല്ലാവരുടെയും വീടുകളിൽ കാണുമല്ലോ. ഈ ചെടി മുരടിച്ചു പോകുന്നവരും വെള്ളീച്ച ശല്യം താൽ ബുദ്ധിമുട്ടുന്നവരാണ് നിങ്ങൾ എങ്കിൽ ഇത് മുഴുവനായും നോക്കൂ. വെള്ളിച്ചയെ തുരത്താനും ചെടി നല്ല ആരോഗ്യത്തോടുകൂടി വളർന്നു വരുവാനുള്ള ഒരു വിദ്യ ഉപയോഗിച്ചു നോക്കാം. മഴക്കാലങ്ങളിൽ ഒരുകാരണവശാലും വെള്ളം ചെടിയുടെ ചുവട്ടിൽ കെട്ടിനിൽക്കാൻ അനുവദിക്കരുത്.
അതുകൊണ്ടുതന്നെ മഴക്കാലങ്ങളിൽ ചെടിയുടെ കടക്കൽ മണ്ണ് ചെറുതായി ഒന്നു കൂട്ടി കൊടുക്കണം. വളം ഒക്കെ ഒന്ന് ലയിച്ചു വരുവാനായി ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കുന്നത് നല്ലതാണ്. നാടൻ വള പ്രയോഗങ്ങൾ നടത്തി മടുത്തവർ മാത്രമേ ഈ രീതി പ്രയോഗിക്കാവൂ. സാധാരണയായി നമ്മൾ ചെയ്യുന്ന വളങ്ങൾ എല്ലാം തന്നെ ഇട്ടു കൊടുത്തിട്ടും കീടശല്യം മാറുന്നില്ലെങ്കിൽ ഈ രീതിയിൽ പ്രയോഗിച്ച് നോക്കാവുന്നതാണ്.
ഇതിനായി വേണ്ടത് ഹൈഡ്രജൻ പെറോക്സൈഡ് ആണ്. ഇവ മെഡിക്കൽ സ്റ്റോറുകളിൽ വളരെ കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കാൻ കിട്ടുന്നതാണ്. അഞ്ച് മില്ലി ഹൈഡ്രജൻ പെറോക്സൈഡ് ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്തതിനുശേഷം സ്പ്രേ ചെയ്തു നോക്കുക. വെള്ളീച്ച ശല്യവും ചെടികൾക്ക് ഉണ്ടാകുന്ന കുരുടിപ്പ് മാറുവാൻ വളരെ ഉപകാരപ്രദമായ ഒരു രീതിയാണിത്. ചീത്തയായ കേടുവന്ന ഇലകൾ നുള്ളി
കളഞ്ഞതിനുശേഷം ചെടിയിലെ ഇലകളുടെ അടിയിലും മൊത്തത്തിലും ഈ ലായനി സ്പ്രേ ചെയ്തു കൊടുക്കുക. ഈ രീതിയിൽ സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ പൂർണമായും കീടങ്ങളുടെ ശല്യവും ഒഴിവായി ചെടികൾ നല്ല പോലെ വളർന്നു വരുന്നതായി കാണാം. ബാക്കി വള പ്രയോഗങ്ങൾ നടത്തി മടുത്ത ആളുകൾ ഇന്നുതന്നെ ഈ രീതി ഉപയോഗിച്ചു നോക്കുമല്ലോ. Video Credits :