കറിയിലെ പുളിക്കുവേണ്ടി ഉപയോഗിക്കാം. ശരീര ഉന്മേഷത്തിന് വേണ്ടി നല്ല സർബത്തും ഉണ്ടാക്കാം.
കുടംമ്പുളിയും, മാംഗോസ്ടീനും, രാജപുളിയുമെല്ലാം ഉൾപ്പെടുന്ന Clusiaceae കുടുബത്തിലെ ഒരു അംഗമാണ് കോകം അഥവാ പിണർപ്പുളി. കർണ്ണാടകമുതൽ മഹാരാഷ്ട്രവരെയുള്ള കോങ്കൺ തീരങ്ങളിൽ പിറന്ന ഇത് കോങ്കൺ പ്രദേശങ്ങളിൽ കുടമ്പുളിയുടെ പോലെതന്നെ കറിക്കൂട്ടുകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നു. ഗാർസീനിയ വർഗ്ഗത്തിലെ ഔഷധഗുണവും, പോഷകമൂല്യവുമുള്ള അതിവിശേഷപഴമാണിത്.
കർണ്ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ വളരെ പ്രചാരമുള്ള കടും ചുവപ്പുനിറത്തിലുള്ള കോകം സർബത്ത് വളരെ പ്രസിദ്ധമാണ്. ഇത് ശരീരം തണുപ്പികുകയും, ദഹനശേഷിവർദ്ധിപ്പികുകയും ചെയ്യും. കുരുനീക്കം ചെയ്ത് തൊലിയുൾപ്പെടെ വെയിലിലുണക്കിയ കോകം ദീർഘനാൾ കുടംമ്പുളിപോലെസൂഷിച്ച് വച്ച് കറികളിലുംമറ്റും ഉപയോഗിക്കാം.
പുനർ പുളിയിൽ നിന്നുണ്ടാക്കിയ വെള്ളം (സഅദിയ്യ കോളേജ് ദേളി) ചിത്രംഇത്തരത്തിൽ ഉണങ്ങിയ കോകം രണ്ടുമണിക്കൂർ വെള്ളത്തിലിട്ടുവച്ച് അരിച്ചുകിട്ടുന്ന ചുവന്നപാനീയം കുടിച്ച്നന്നായി ഉറങ്ങിയാൽ പിത്തം, വാതം എന്നിവയ്ക്ക് ഉത്തമമാണ് ഇത്. മാഗ്ളൂർ പ്രദേശങ്ങളിലുള്ളവർ ധാരാളമായി കുടിക്കാറുണ്ട്. ഒരുതവണ ഉപയോഗിച്ച ഉണങ്ങിയപഴം വീണ്ടും മൂന്ന്, നാലുതവണ ഈ പാനീയത്തിനായി ഉപയോഗിക്കാം. ഇതിൻെറ വിത്തിൽനിന്നും വേർതിരിച്ചെടുക്കുന്ന എണ്ണ/ബട്ടർ വളരെയധികം വ്യവസായിക പ്രാധാന്യമുള്ള താണ്.
പൊണ്ണത്തടി, ഹൃദയാരോഗ്യം, പ്രധിരോധശേഷി, ട്യൂമർ,അൾസർ, കരൾസംരക്ഷണം, എന്നിങ്ങനെ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമായ ഘടകങ്ങൾ കോകത്തിൽ അടങ്ങിയിട്ടുണ്ടെന്നു പറയപ്പെടുന്നു. നേരിയമധുരവും ചവർപ്പുംകലർന്നതാണ് കോകം പഴത്തിൻെറ രുചി.
ചവർപ്പ് ഒട്ടുമില്ലാത്ത മധുരമുള്ള "സ്വീവ്റ്റ്കോകം എന്നൊരിനവും, മഞ്ഞനിറത്തിൽ പഴങ്ങൾ തരുന്നയിനവും, കടുംചുവപ്പുനിറത്തിൽ പഴങ്ങൾ തരുന്നയിനവും പ്രചാരത്തിലുണ്ട്.
ഇടത്തരം മരമായിവളരുന്ന ഇത് ഒരു നിത്യഹരിതവൃഷമാണ് ഇളം ഇലകൾ ചുവപ്പുരാശിയിലും പ്രാരായമായ ഇലകൾ കടുംപച്ചനിറത്തിലും കാണപ്പെടുന്നതിനാൽ ഒരു അലങ്കാരമരവുമാണ്. വിത്തിൽ നിന്നുള്ള തൈകൾ ചിലപ്പോൾ ആൺ ചെടികളോ പെൺചെടികളോ ആവാം. പെൺമരം മാത്രമേ കായ്തരികയുള്ളൂ.
ഇപ്പോൾ കോകംഗ്രാരാഫ്റ്റ് തൈകൾ പ്രചാരത്തിലായിടുണ്ട് ഗ്രാരാഫ്റ്റ ആണെങ്കിൽ പെൺചെടിയാണെന്ന് ഉറപ്പിക്കാം.
മേന്പൊടിക്കൊരു തമാശകൂടി : വെറുതെയിരുന്നു തിന്നു പൊണ്ണതടിയുള്ളവർ ഇപ്പോൾ 'ഗാർസീനിയ' അടങ്ങിയ മരുന്നുകൾ കഴിച്ചുതുടങ്ങിയിരിക്കുന്നു. വിദേശീയരും സ്വദേശീയരുമായ പലമരുന്നു നിർമ്മാതാക്കളും ഇപ്പോൾ ഗാർസീനിയ എന്നുവിളിക്കുന്ന കുടംമ്പുളിയുടെയും കോകത്തിൻെറയുമെക്കെ പുറകെയാണ് അതുകൊണ്ട്തന്നെ കുടമ്പുളിയ്ക്കും കോകത്തിനുമൊക്കെ എതാനുംവർഷങ്ങളായി വില ഉയർന്നുതുടങ്ങിയിരിക്കുന്നു.
സമീപഭാവിയിൽ മീൻകറിയിലുപയോഗിക്കാൻ കുടമ്പുളി കിട്ടാതെ വരാം. അതിനാൽ ഇപ്പോൾ തന്നെ ഒരു കുടമ്പുളി തൈയ്യോ,കോകം തൈയ്യോ സംഘടിപ്പിച്ച് വീട്ടുവളപ്പിൽ നടുവാൻ ശ്രമികുക.
SAJEEV PS
തയ് എവിടെ നിന്ന് കിട്ടും?
ReplyDelete