കീടനിയന്ത്രണം – Cheera Cultivation
മഴക്കാലത്തും മഞ്ഞുകാലത്തും വ്യാപകമായി ചീരയില്‍ കാണാന്‍ സാധ്യതയുളള ഒരു രോഗമാണ് ഇലപ്പുളളി രോഗം. ഇലകളില്‍ വെളള നിറത്തോടു കൂടിയ പൊട്ടുകള്‍ പ്രത്യക്ഷപ്പെടുന്നതാണ് ആരംഭലക്ഷണം.
രോഗം വരാതെ പ്രതിരോധിക്കുന്നതിനായി പച്ചയും ചുവപ്പും ചീരകള്‍ ഇടകലര്‍ത്തി നടുക.
സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ ചേര്‍ത്ത് 10 ദിവസത്തെ ഇടവേളകളിലായി തളിച്ച് കൊടുക്കുക. ട്രൈക്കോഡെര്‍മ സമ്പുഷ്ടീകരിച്ച് ചാണകം മണ്ണില്‍ ചേര്‍ത്ത് കൊടുക്കുക. 40 ഗ്രാം പാല്‍ക്കായം, 8 ഗ്രാം അപ്പക്കാരം, 32 ഗ്രാം മഞ്ഞള്‍പൊടി എന്നിവ 10 ലിറ്റര്‍ വെളളത്തില്‍ ചേര്‍ത്ത് ഇലകളില്‍ തളിച്ച് കൊടുക്കുന്നതും രോഗ പ്രതിരോധശേഷിയ്ക്ക് ഉപകരിക്കും. രോഗം നിയന്ത്രിക്കുന്നതിനായി പുതിയ ചാണകത്തിന്റെ തെളിഞ്ഞ ലായനിയില്‍ 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്ററിന് എന്ന തോതില്‍ ഇലകളില്‍ തളിച്ച് കൊടുക്കുക.