സാധാരണ നമ്മൾ കണ്ടുവരുന്ന കറ്റാർവാഴ പച്ചനിറമാണ് Red Aloe Vera Plant

ചുവന്ന കറ്റാർവാഴ എന്ന് കേൾക്കുമ്പോൾ നിങ്ങൾക്ക് ആദ്യം തെളിയുന്നത് ചുവന്ന കളറുള്ള  കറ്റാർവാഴ ആയിരിക്കും. പക്ഷെ ഇതിന്റെ പുറംഭാഗമല്ല ചുവപ്പ്. 

ഈ കറ്റാർവാഴ  മുറിച്ച് കുറച്ചു സമയം വെച്ചതിനുശേഷമാണ്  കറ്റാർവാഴയുടെ മുറിച്ച ഭാഗം ചുവന്ന കളറിലേക്ക് മാറുന്നത്.

 Googleൽ red aloe vera plant എന്ന് search ചെയ്താൽ ചിലപ്പോൾ Photoshop കറ്റാർ വാഴ  വന്നേക്കാം.🤭

 ചുവന്ന കറ്റാർവാഴ കൃഷി

വിപണനസാധ്യതയിലും ഔഷധമൂല്യത്തിന്റെ കാര്യത്തിലും ഏറെ മുൻപിൽ നിൽക്കുന്ന സസ്യമാണ് കറ്റാർവാഴ. ലോകത്താകമാനം നാനൂറിലധികം കറ്റാർവാഴ ഇനങ്ങൾ കാണപ്പെടുന്നു. അതിൽ ഏറ്റവും പ്രാധാന്യമുള്ള കറ്റാർവാഴയാണ് ചുവന്ന കറ്റാർവാഴ. ആഫ്രിക്കയാണ് ഇതിന്റെ ജന്മദേശമായ കരുതപ്പെടുന്നത്. എന്നാൽ അമേരിക്കൻ ഐക്യനാടുകളിൽ ആണ് ഇവ കൂടുതലായി കണ്ടുവരുന്നത്. ചുവന്ന കറ്റാർവാഴയുടെ മാംസളമായ ഉൾഭാഗം ഉപയോഗപ്പെടുത്തി നിരവധി സൗന്ദര്യവർദ്ധക വസ്തുക്കളും, മരുന്നുകളും നിർമിക്കുന്നുണ്ട്.

ചുവന്ന കറ്റാർ വാഴ കൃഷി രീതികൾ

ചെടികൾ നടുന്ന സമയത്ത് താരതമ്യേന സൂര്യപ്രകാശം ലഭ്യമാകുന്ന ഇടം തെരഞ്ഞെടുക്കുന്നതാണ് ഉത്തമം. മഴക്കാലങ്ങളിൽ ഗ്രോബാഗുകളിലും ചട്ടികളിലും കൃഷി ചെയ്യുന്നവർ താഴെ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. കാര്യമായ രോഗ ബാധകൾ ചുവന്ന കറ്റാർവാഴ തൈകളിൽ ഉണ്ടാകാറില്ല. ചെടി നട്ട് ഏകദേശം എട്ടു മാസത്തിനുള്ളിൽ വിളവെടുപ്പിന് പാകമാകും. തുടർച്ചയായി മൂന്നു വർഷം വരെ ഇതിൽനിന്ന് വിളവെടുക്കാം എന്ന് ചെങ്കുമാരി കൃഷിചെയ്യുന്നവർ അഭിപ്രായപ്പെടുന്നു.

 കറ്റാർവാഴ ജ്യൂസ്

ഈ കറ്റാർവാഴ ജ്യൂസ് ആക്കി തേൻ ചേർത്ത് കഴിക്കുന്നത് രക്തശുദ്ധിക്ക് നല്ലതാണ്. കൂടാതെ രക്തസമ്മർദം, പ്രമേഹം തുടങ്ങി ജീവിതശൈലി രോഗങ്ങളെ അകറ്റുവാനും ഈ കറ്റാർവാഴ ജ്യൂസ് ഉപയോഗംകൊണ്ട് സാധ്യമാകും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section