കൃഷിക്ക് ആനുകൂല്യം: 31 വരെ അപേക്ഷിക്കാം.
കാസർകോട്: സംസ്ഥാന ഹോർട്ടി കൾച്ചർ മിഷന്റെ രാഷ്ട്രീയ കൃഷിവികാസ് യോജന ഗുഡ് അഗ്രികൾച്ചർ പ്രാക്ടീസ് പദ്ധതിയിൽ പഴവർഗ പച്ചക്കറി കൃഷിക്ക് ആനുകൂല്യം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
വാഴകൃഷി
വാഴകൃഷി വ്യാപനത്തിന് ഹെക്ടർ ഒന്നിന് 26,250 രൂപയും കൈതച്ചക്ക കൃഷിക്ക് ഹെക്ടർ ഒന്നിന് 26,250 രൂപയും പാഷൻ ഫ്രൂട്ട് വ്യാപനത്തിന് ഹെക്ടർ ഒന്നിന് 30,000 രൂപയും സബ്‌സിഡി നൽകും.
പച്ചക്കറി കൃഷി
പച്ചക്കറി കൃഷി പന്തലുളളതിന് 20,000 രൂപയും പന്തലില്ലാത്തതിന് 15,000 രൂപയും നൽകും.
കൂൺ കൃഷി
കൂൺ കൃഷി 80-100 ബെഡ് വരെയുളള യൂണിറ്റുകൾ ചെയ്യുന്നതിന് 11,250 രൂപയും ഹൈടെക് പാൽ കൂൺ കൃഷി ചെയ്യുന്നതിന് ഒരു ലക്ഷം രൂപയും കൂൺ വിത്ത് ഉത്‌പാദന യൂണിറ്റ് നിർമാണത്തിന് രണ്ട് ലക്ഷം രൂപ വീതവും കൂൺ കമ്പോസ്റ്റ് യൂണിറ്റ് നിർമാണത്തിന് 50,000 രൂപയും നഴ്‌സറി യൂണിറ്റ് നിർമാണത്തിന് ഗ്രൂപ്പുകൾക്ക് 1,50,000 രൂപയും സബ്‌സിഡി നൽകും.
പഴവർഗ കൃഷി
വിവിധയിനം പഴവർഗ കൃഷിക്ക് ഹെക്ടർ ഒന്നിന് 30,000 രൂപ നിരക്കിൽ സബ്‌സിഡി അനുവദിക്കും. വിദേശ പഴവർഗങ്ങളായ റമ്പൂട്ടാൻ, മാംഗോസ്റ്റിൻ, ഡുരിയാൻ, ഡ്രാഗൺ ഫ്രൂട്ട്, അവോക്കാഡോ, പുലാസാൻ, പാഷൻ ഫ്രൂട്ട്, ജബൂട്ടിക്ക, സ്നേക്ക് ഫ്രൂട്ട്, ലിച്ചി, അബ്യൂ, മിൽക്ക് ഫ്രൂട്ട്, മിറാക്കിൾ ഫ്രൂട്ട് തുടങ്ങിയവക്കാണ് സബ്‌സിഡി നൽകുന്നത്. പപ്പായ, കുടംപുളി, ഞാവൽ തുടങ്ങിയവക്കും സബ്‌സിഡി നൽകും.
താത്പര്യമുളളവർ നികുതി രശീത് സഹിതം അതത് കൃഷി ഭവനുകളിൽ 31-നകം അപേക്ഷിക്കണം.
ഫോൺ; 9446121701, 9961455060.
ഇതുപോലെയുള്ള കാർഷിക വിവരങ്ങൾക്ക് താഴെയുള്ള വാട്സ്ആപ്പ് ഐക്കണിൽ ക്ലിക്ക് ചെയ്യുക.