20 രൂപ കിലോയ്ക്ക് ഉണ്ടായിരുന്ന പൊട്ടാഷ് വളത്തിന് ഒറ്റ ദിവസം കൂടിയത് 14 രൂപ. 1040 ൽ നിന്ന് 1700 ലേക്ക്...
100 കിലോയ്ക്ക് 2080 രൂപ എന്നത് ഒരാഴ്ച മുൻപ് 3400 രൂപയായി വർധിച്ചു.. ഇടതും, വലതും നിരവധി കർഷക സംഘടനകൾ...
എല്ലാവരും ഉൾപ്പെടുന്ന രാഷ്ട്രീയ സംഘടനകൾ.. നിറഞ്ഞുനിൽക്കുന്ന ഒരു നാട്ടിൽ ഒരു പ്രതിഷേധ സമരം ഉണ്ടായില്ല എന്നത് ഈ അവസരത്തിൽ നാം ഓർക്കേണ്ടത് തന്നെയാണ്...
പൊട്ടാഷിൽ ഉൾപ്പെടുത്തേണ്ട ഏതു വസ്തുവിന് ഉണ്ടായ വിലക്കയറ്റമാണ് ഇതിന് പിന്നിൽ എന്ന് ഇനിയും വ്യക്തമല്ല..
കാർഷികമേഖലയിൽ ഉൽപ്പാദനക്ഷമത കുറയുകയും, കാലാവസ്ഥ വ്യതിയാനം ഉൾപ്പെടെ നിരവധി പ്രതിസന്ധികൾ രൂപപ്പെടുകയും, കൂലിച്ചെലവും ഉൽപ്പാദനച്ചെലവും വൻതോതിൽ വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ്, കൂനിന്മേൽ കുരു എന്ന പോലെ തന്നാണ്ടു വിളകളും ദീർഘകാല വിളകളും മാത്രം കൃഷി ചെയ്യുന്ന ഒരു സംസ്ഥാനത്തെ കർഷകരുടെ തലയിൽ ഇടിത്തീ വീണപോലെ ഇപ്പോൾ പൊട്ടാഷ് വളത്തിന് വില ഒടുക്കത്തെ വർദ്ധനവ് ഉണ്ടായത്...
പൊട്ടാഷ് വളങ്ങൾ ഉൽപാദിപ്പിക്കുന്ന കമ്പനികൾക്ക് സർക്കാർ സബ്സിഡി കുറച്ചു എന്നാണ് കാരണം പറയുന്നത്, എന്നാൽ യൂറിയ, DAP ഉൾപ്പെടെ നിരവധി വളങ്ങളിൽ സബ്സിഡി നിരക്ക് കൂട്ടിയിട്ടുമുണ്ട്..
കേരളം ഒഴികെ രാജ്യത്തെമ്പാടും കർഷകർ വൻതോതിൽ ഉപയോഗിക്കുന്ന യൂറിയ വളത്തിന് ഒരു രൂപ പോലും വർധിപ്പിച്ചിട്ടില്ല എന്നതും ഇവിടെ നാം ചേർത്തുവായിക്കണം.
യൂറിയ ചാക്കിന് 266 രൂപ തന്നെയാണ്, നേരത്തെ ഇത് 50 കിലോയ്ക്ക് 299 രൂപ എന്നത് ഇപ്പോൾ 45 കിലോയായി എന്നുമാത്രം, വില പഴയതുതന്നെ.
5 രൂപ 90 പൈസ വിലയുള്ള യൂറിയയോട് 34 രൂപ കിലോയ്ക്ക് വില ഉള്ള പൊട്ടാഷ് കൂട്ടണം. മിശ്രിത വളത്തിന്.
മൂന്നുനാലു മാസം കൊണ്ട് വിളവെടുക്കാവുന്ന എല്ലാത്തരം കൃഷിക്കും യൂറിയ വളം ഉപയോഗിച്ചാൽ മതിയാകും, എന്നാൽ കാലാവസ്ഥയും ഭൂപ്രകൃതിയും വ്യത്യാസമുള്ള കേരളംപോലുള്ള സംസ്ഥാനങ്ങളിൽ ഹ്രസ്വകാല വിളകൾ കുറവാണ്, അതുകൊണ്ടുതന്നെ പൊട്ടാ ഷിനു ഒപ്പം മാത്രമേ ഇവിടെ യൂറിയ ചേർക്കുന്നുള്ളൂ.
പൊട്ടാഷ് വളത്തിൽ ഉണ്ടായിരിക്കുന്ന രൂക്ഷമായ വിലക്കയറ്റം നമ്മുടെ 20 എംപിമാർ ഒന്നിച്ച് പാർലമെന്റിൽ എതിർത്തിട്ടില്ല എന്നതും ഇത്തരത്തിൽ ശ്രദ്ധേയമാണ്.
കേരളത്തിൽ ഉല്പാദനക്ഷമത ഏറ്റവും കുറഞ്ഞ ജില്ലയാണ് വയനാട്. ഇതിന് കാരണം കൃത്യമായ ജലസേചനം ലഭ്യമാകുന്നില്ല എന്നത് തന്നെയാണ്.
മണ്ണിന് ഈർപ്പം ഉള്ളപ്പോൾ മാത്രമേ ജൈവവള പ്രയോഗം നടത്താൻ പറ്റൂ.
യൂറിയക്ക് ഒരു രൂപ വർധിച്ചാൽ പല സർക്കാറുകളും പിന്നെ ഉണ്ടായെന്ന് വരില്ല, എന്നാൽ പൊട്ടാ ഷിനു എത്ര രൂപ വർധിച്ചാലും ഒരു പുല്ലും സംഭവിക്കില്ല എന്ന് കേരളം തെളിയിച്ചു.,.
59 കിലോമീറ്റർ ദൈർഘ്യത്തിൽ നമ്മുടെ ജില്ലയിലൂടെ പുഴകൾ ഒഴുകുന്നുണ്ട്, ഒരുകാലത്തും വറ്റാത്ത പുഴകൾ. ഓരോ മഴയിലും പെയ്യുന്ന വെള്ളവും ഉറവ വെള്ളവും ഇങ്ങനെ ഒഴുകിയൊഴുകി കാവേരിയിൽ എത്തും..
കർണാടക നാല് അണക്കെട്ടുകൾ ഇതിനായി സമയബന്ധിതമായി പൂർത്തീകരിച്ചിട്ടുണ്ട്..
അവർ വൈദ്യുതി നിർമ്മാണത്തിനും ജലസേചനത്തിനും ആയി ഈ ജലം സമൃദ്ധിയായി വിനിയോഗിക്കും.
കുഴൽ കിണറുകളിൽ നിന്നെത്തുന്ന ഭൂഗർഭ ജലത്തിന് പുറമേ, നമ്മുടെ ജലം കനാലുകളിലൂടെ ഒഴുകിയെത്തുന്നതും കൂട്ടിച്ചേർത്ത് കൃഷിക്ക് ഉപയോഗിമ്പോൾ അവിടെ അവിടെ കനകം വിളയും.
ചന്ദ്രനിൽ കൃഷി നടത്താനുള്ള ഗവേഷണം നടത്തുന്ന നമ്മൾ, ഭൂമിയിൽ ചുരുങ്ങിയ ചെലവിൽ കൃഷി നടത്താൻ ഗവേഷണത്തിനു മുതിരാത്തത് എന്താണ്....?
രാജ്യത്തിന്റെ നാനാഭാഗങ്ങളിലും നൂറുകണക്കിന് ഗവേഷണ ശാലകളും ആയിരക്കണക്കിന് കാർഷിക ശാസ്ത്രജ്ഞരും ഉണ്ട്..
80 ശതമാനത്തോളം പേർ കാർഷികവൃത്തിയെ ആശ്രയിക്കുന്ന ഒരു രാജ്യത്ത് രാസവള കീടനാശിനികളുടെ വില കാരണമില്ലാതെ ഇങ്ങനെ കുതിച്ചുയരുന്നത് നിയന്ത്രിക്കാൻ ആളില്ലാതെ പോകുന്നത് എന്തുകൊണ്ടാണ്...
നമ്മുടെ നിരവധിയായ അസംസ്കൃതവസ്തുക്കൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ചിലവ് കുറഞ്ഞ വളപ്രയോഗ രീതി കണ്ടെത്താൻ എന്തുകൊണ്ട് നമ്മുടെ ഗവേഷണങ്ങൾക്ക് സാധ്യമാകുന്നില്ല...?
ഇത്തരത്തിൽ അമിതമായ ചിലവുകൾ ചെയ്തത് ഉൽപ്പാദിപ്പിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾക്ക് വില സ്ഥിരത ഇല്ല എന്നതാണ് രൂക്ഷമായ മറ്റൊരു പ്രശ്നം.
ഒരുഭാഗത്ത് രാസവളങ്ങളുടെ വില വർധനവും, ഉൽപ്പാദന ചെലവും അനിയന്ത്രിതമായി കുതിക്കുമ്പോൾ, ഉൽപ്പന്ന വില കൂപ്പുകുത്തുന്ന കാഴ്ച ഭരണകൂടം കാണാതെ പോകുന്നു..
കഴിഞ്ഞ 3 മാസമായി കൃത്രിമമായ രാസവള ദൗർലഭ്യം കേരളത്തിലെ വിവിധ ജില്ലകളിൽ അനുഭവപ്പെടുകയാണ്, നാളിതുവരെ ഇതിന് പരിഹാരം കണ്ടിട്ടില്ല.
നിയമസഭയിൽ ഒറ്റപ്പെട്ട സബ്മിഷൻ ഉന്നയിച്ചാൽ പരിഹരിക്കാവുന്ന വിഷയമല്ല ഇത്.
ഭരണപക്ഷം വഴങ്ങുന്നത് വരെ പ്രതിപക്ഷം ശബ്ദമുയർത്തണം. എന്തുകൊണ്ടോ അത് ഉണ്ടാവുന്നില്ല.
പൊട്ടാഷ് കൂടിയ വളങ്ങൾക്ക് എല്ലാം, 50 കിലോ ബാഗിന് 300 രൂപ മുതൽ 500 രൂപ വരെ വർധിച്ചതാണ് ഇനി വിപണിയിലെത്താൻ പോവുക.
ആ സമയത്ത് ഒരു സമരം അസാധ്യമാകും, കാരണം പൊട്ടാഷിന് വിലവർധിച് മാസങ്ങൾ മൗനം പാലിച്ച ശേഷം, പൊട്ടാഷ് കൂടിച്ചേർന്ന വളങ്ങളിൽ വില വർധിക്കുമ്പോൾ സമരം ചെയ്യാനാവില്ല...
കർഷകർ ഭീകരമായ വെല്ലുവിളികളെ നേരിടുകയാണ്, നേതാക്കൾ തയ്യാറാവുന്നില്ലെങ്കിൽ, കർഷകർ സ്വയം നേതാക്കളായി മുന്നോട്ടുവരണം, നിലനിൽപ്പ് ഓരോ ഘട്ടത്തിലും അപകടകരമായ സ്ഥിതിയിലാണ്..
ശക്തമായി പ്രതികരിക്കാൻ കർഷകരും ജനപ്രതിനിധികളും മുന്നോട്ടുവരണം...
✒ഇതുപോലെയുള്ള വിവരങ്ങൾക്ക് താഴെയുള്ള വാട്സ്ആപ്പ് ഐക്കണിൽ ക്ലിക്ക് ചെയ്യുക.