പാവൽ കൃഷിയിൽ അറിയേണ്ട കാര്യങ്ങൾ | Paval Krishi | Bitter Gourd Cultivation in Malayalam
നടീൽ സമയം :
മെയ് -ആഗസ്റ്റ് സെപ്റ്റംബർ -ഡിസംബർ ജനുവരി -മാർച്ച്
ഇനങ്ങൾ :
പ്രിയ -നീണ്ട പച്ചനിറത്തിലുള്ള കായ്കൾ.കായുടെ അഗ്രഭാഗത്തിന് വെള്ളനിരമാണ്.
പ്രിയങ്ക - വെളുത്ത വലിപ്പമുള്ളതും പരന്ന മുള്ള്കളുള്ള തുമായ കായ്കൾ.
പ്രീതി - ഇടത്തരം നീളമുള്ളതും മുള്ളുകൾ ഉള്ളതുമായ ഇവയുടെ നിറം വെള്ളയാണ്.
വിത്തും നടീൽ രീതിയും
പാവലിന് ഒരു സെന്റിന് 20-25 ഗ്രാം വിത്ത് മതിയാകും.ചാക്കിലാണ് നടുന്നതെങ്കിൽ ഒരു ചാക്കിൽ 2-3 വിത്തുകൾ നടാം. നടുന്നതിന് തലേ ദിവസം നനഞ്ഞ കോട്ടൻ തുണിയിൽ പൊതിഞ്ഞു വച്ചിരുന്നാൽ പെട്ടന്ന് മുള പൊട്ടും. കോഴികളുടെ ശല്യമുള്ള സ്ഥലങ്ങളിൽ തേക്കിലയിലോ വട്ടയിലയിലോ കുംബിള് കുത്തി മണ്ണ് നിറച്ചു നട്ടുമുളപ്പിച്ചതിന് ശേഷം ഇലയോടുകൂടി നടാനുദ്ദെശിക്കുന്ന സ്ഥലത്ത് നടാം.ഇങ്ങനെ ചെയ്‌താൽസാധാരണ പ്ലാസ്റ്റിക് കവറുകളിൽ മുളപ്പിച്ചു മാറ്റി നടുമ്പോൾ വേരുകൾക്ക് സംഭവിക്കുന്ന ക്ഷതം കുറവായിരിക്കും. നടുന്നതിന് മുൻപ് തടത്തിൽ ഓരോ പിടി എല്ലുപൊടിയും ചാണക പ്പൊടിയും ഇട്ടു മണ്ണ് നല്ലതുപോലെ ഇളക്കണം.
വള്ളി വീശി തുടങ്ങുമ്പോൾ മുതൽ ആഴ്ചയിൽ ഒരിക്കൽ വേപ്പെണ്ണ ആവണക്കെണ്ണ വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കുന്നത് നീരൂറ്റി കുടിക്കുന്ന പ്രധാനപെട്ട കീടങ്ങളായ പച്ചത്തുള്ളൻ മൊസൈക് രോഗം പരത്തുന്ന വെള്ളീച്ചകൾ എന്നിവയിൽ നിന്നും ചെടികളെ സംരക്ഷിക്കാം.
വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തയാറാക്കുന്ന വിധം
80 മില്ലി വേപ്പെണ്ണയും 20 മില്ലി ആവണക്കെണ്ണയും നല്ലത് പോലെ മിക്സ് ചെയ്യുക. ഇതിലേക്ക് 6ഗ്രാം ബാർസോപ്പ് കുറച്ചു ചെറിയ ചൂടുവെള്ളത്തിൽ നന്നായി അലിയിച്ചതിനു ശേഷം ഒഴിച്ച് നന്നായി ഇളക്കുക. ശ്രെദ്ധിക്കുക എണ്ണയിലോട്ട് വേണം സോപ്പ് ലായനി ഒഴിക്കാൻ തിരിച്ചാവരുത്. തിരിച്ചായാൽ എണ്ണ മുകളിൽ പാടപോലെ കിടക്കുകയെ ഉള്ളു. ഇങ്ങനെ തയ്യാറാക്കിയ ലായനിയിൽ ആറിരട്ടി വെള്ളം ചേർത്ത് നേർപ്പിക്കുക. ഒരു 100 ഗ്രാം വെളുത്തുള്ളി നല്ലതുപോലെ അരച്ച് അരിച്ചു തയാറാക്കിയ ലായനിയിൽ ചേർത്ത് സ്പ്രി ചെയ്യാൻ ഉപയോഗിക്കാം. കഴിയുന്നതും രാവിലെയോ വൈകുന്നെരങ്ങളിലോ വേണം സ്പ്രേ ചെയ്യണ്ടത്.
പൂ പിടിക്കാൻ തുടങ്ങുമ്പോൾ തന്നെ പേപ്പർ കൊണ്ട് കവർ ചെയ്യുനതു കയ്കളെ ആക്രമിക്കുന്ന കായീച്ചകളിൽ നിന്ന് കായ്കളെ സംരക്ഷിക്കാൻ സഹായിക്കും. ആഴ്ചയിലൊരിക്കൽ ജൈവ സ്ലറി ഒഴിച്ചുകൊടുക്കുനത് ധാരാളം കായ്കലുണ്ടാവാൻ സഹായിക്കും.
ജൈവ സ്ലറി തയ്യാറാക്കുന്ന വിധം
100 ഗ്രാം വീതം കപ്പലണ്ടി പിന്നാക്ക് ,വേപ്പിൻ പിന്നാക്ക് ,പച്ചചാണകം 200 ഗ്രാം എല്ലുപൊടി ഒരുപിടി ചാരം എന്നിവ ഒരു ബക്കറ്റിൽ 10 ലിറ്റർ വെള്ളമൊഴിച്ച് 4-5 ദിവസം വരെ പുളിക്കുവാൻ അനുവദിക്കുക .ദിവസവും ഇളക്കണം .ഇതിന്റെ തെളിവെള്ളം നാലിരട്ടി വെള്ളവും ചേർത്ത് ഒരു താദത്തിനു ഒരു ലിറ്റർ എന്നാ തോതിൽ ആഴ്ച്ചയില്ൽ ഒരു പ്രാവശ്യം ഒഴിച്ച് കൊടുക്കണം.
പാവൽ കൃഷിയെ കുറിച്ച് വീഡിയോ കാണൂ
✒ഇതുപോലെയുള്ള കാർഷിക വിവരങ്ങൾക്ക് താഴെയുള്ള വാട്സ്ആപ്പ് ഐക്കണിൽ ക്ലിക്ക് ചെയ്യുക.