ഇതുവരെ കായ്ക്കാത്ത ഫലവൃക്ഷങ്ങൾ ഉണ്ടോ നിങ്ങളുടെ വീട്ടിൽ. നമ്മുടെ പൂർവ്വീകർ ഉപയോഗിച്ച നാടൻ രീതികളാണ് ചുവടെ കൊടുക്കുന്നത്.
ഉലുവാ കഷായം
ഫല വൃക്ഷങ്ങൾ വിദേശിയോ സൊദേശിയോ ആകട്ടെ, നട്ട് ഫലങ്ങൾ തരാതെ വരുമ്പോൾ നാം വെട്ടികളയുകയാണ് പതിവ്. ഫല വൃക്ഷങ്ങൾ കായ്കൾ ലഭിക്കാൻ ഉലുവ കഷായം നല്ലതാണ്. 500 ഗ്രാം ഉലുവ 5 ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച വെള്ളം തണുത്ത ശേഷം ഫലം തരാത്ത വൃക്ഷത്തിന്റെ ചുവട്ടിൽ ഒഴിക്കുക. ഉലുവ രണ്ട് ദിവസ ശേഷം 2 ലിറ്റർ വെള്ളത്തിൽ വീണ്ടും തിളപ്പിച്ച് ഉലുവ സഹിതം ഫലവൃക്ഷ ചുവട്ടിൽ ഇട്ടൽ പിന്നീട് വരുന്ന സീസണിൽ ഫലം പ്രതീക്ഷിക്കാം .
ഉലുവാ ത്രിഫല കഷായത്തിൽ പുഴുങ്ങി
ആറിയ ശേഷം ഫലം തരാത്ത മര ചുവട്ടിൽ ഒഴിക്കുക. ഈ രീതിയിലും നിരവധി കായ്ക്കാത്ത വൃക്ഷങ്ങൾ നമ്മുടെ പൂർവ്വികർ ഫലം തരുന്നതാക്കിയിട്ടുണ്ട്. എന്നാൽ പ്ലാവിന് പാവാട ഇടുക യാണ് പതിവ്, ചില ഫല വൃക്ഷങ്ങൾക്ക്, മോതിര വളയം ആണ് നല്ലത്.
ഫലം തരാത്താ തെങ്ങിന് ചെയ്യുന്ന ഒരു രീതി
* പണ്ട് കാലത്ത് വർഷങ്ങൾ ആയിട്ടും, കായ് തരാത്താ തെങ്ങുകളിൽ കർഷകർ ആണി അടിക്കുന്ന ഒരു പതിവ് ഉണ്ട്. പിന്നീട് അത്തരം തെങ്ങ് കൾ കായിച്ച് കണ്ടിട്ടുണ്ട്.
* പണ്ട് ഉണ്ടായിരുന്നതും, ഇപ്പോള് വീണ്ടും സജീവമായ ഈ രീതി വിജയം ആണ് പ്ലാവിന് പാവട ഇടുക എന്നത്.
* മഴക്കാലത്തിന് മുന്പ് ചാണകം പ്ലാവിൽ തേച്ച് പഴയ തുണി കൊണ്ട് കെട്ടി വെക്കുന്ന രീതി. ഈ രീതി താഴെ ചക്ക ലഭിക്കുന്ന തിന് ഉപകരിക്കും. ചെറിയ കൈപ്പ് ഉള്ള പ്ലാവിന് ചുവട്ടിൽ, കമുങ്ങിന്റെ പോള (അടക്ക മരത്തിന്റെ പാള) ഇട്ട് മൂടുന്നത് നല്ലതാണ്.
* നെല്ലിയും, പ്ലാവും ഒഴിച്ച് ബാക്കി എല്ലാത്തിനും, മോതിര വളയം ആണ് വിജയം. പലരും ഒരു ഇഞ്ച് തൊലി ആണ് വട്ടത്തില് കളയുന്നത് .
പക്ഷേ ധാരാളം ആളുകൾ വൃക്ഷങ്ങൾക്ക് കേട് വരും വിധത്തിൽ, രണ്ട് ഇഞ്ച് കനത്തിലും, ചെയ്യുന്നു.
* നെല്ലി യുടെ ഒരെ വൃക്ഷത്തിന്റെ രണ്ട് തൈകൾ നട്ട് വളരുന്ന നെല്ലികൾ തമ്മിൽ പരാഗണം നടത്തില്ല. അതിനാൽ നെല്ലി നടുമ്പോൾ രണ്ട് വൃക്ഷങ്ങളുടെ ഓരോ തൈകൾ നടാൻ ശ്രദ്ദിക്കണം.
* നാരക വര്‍ഗ്ഗത്തിൽ ഉള്ള വൃക്ഷങ്ങളുടെ ചുവട്ടിൽ മുടി കുഴിച്ചിടുന്ന വരുണ്ട്.
* മുരിങ്ങ യുടെ യും മാവിന്റെ യും തടം എടുത്ത് ഉമീ ഇട്ട് മൂടുക നല്ല ഫലം തരും. മുരിങ്ങ യും, മാവും പൂക്കുമ്പോള്‍ വൃക്ഷത്തീനടിയില്‍ വററല്‍ മുളകിട്ട് പുകക്കുക എന്നതും പണ്ട് കാല രീതികൾ.
* റോസ് ചെടികൾ കൂടുതൽ പൂക്കൾ തരാൻ, അടുത്ത് ഉള്ള ചായ കടയിൽ നിന്നും ഉപയോഗിച്ച് കഴിഞ്ഞ തെയില കൊണ്ട് ഇടുക എന്നതും പഴയ കാല കൃഷി രീതി.