ചാരം വളമായി ഇടുന്നതെന്തിന്?

ചാരം: ജൈവവളങ്ങളിലെ താരം 

 ആദ്യകാലം മുതല് തന്നെ കൃഷിക്ക് ഉപയോഗിക്കുന്ന പ്രധാന വളമാണ് ചാരം. വീടുകളിലെ അടുപ്പില് വിറക് കത്തിക്കുമ്പോള് ലഭിക്കുന്ന ചാരം അക്കാലത്ത് അടുക്കളത്തോട്ടത്തില് വളമായി ഉപയോഗിച്ചു. എന്നാല് ഗ്യാസ് അടുപ്പുകള് വ്യാപിച്ചതോടെ ചാരം അത്ഭുതവസ്തുവായി. ഇന്നത്തെ തലമുറയിലെ പല കുട്ടികള്ക്കും ചാരം എന്താണെന്നു പോലും അറിയാത്ത സ്ഥിതിയാണ്. എന്നാല് നഗരപ്രദേശങ്ങളിലടക്കം അടുക്കളത്തോട്ടവും ടെറസ് കൃഷിയും വ്യാപകമായതോടെ ചാരത്തിനും നല്ലകാലം തെളിഞ്ഞിരിക്കുകയാണ്.


🔹 ചാരത്തിന്റെ ഗുണങ്ങള്

ജൈവവസ്തുക്കള് കത്തിച്ചു കിട്ടുന്ന ചാരം നല്ലൊരു വളമാണ്. ചെടികളുടെ വളര്ച്ചയ്ക്ക് വേണ്ട പ്രാഥമിക മൂലകങ്ങളിലൊന്നാണ് ക്ഷാരം. ഇതു ചാരത്തില് ധാരാളമായി അടങ്ങിയിരിക്കുന്നു. അടിസ്ഥാനവളമായിട്ടാണ് ചാരം ഉപയോഗിക്കുക. നടുന്നതിനും വിതയ്ക്കുന്നതിനും മുന്പ് അവസാനം മണ്ണ് ഇളക്കുന്നതിനൊപ്പം ചാരവും മണ്ണില് ചേര്ക്കണാം. തടമെടുത്തു നടുമ്പോള് തടത്തിനുള്ളിലും അല്ലാതെ വിത നടത്തി കൃഷിയിറക്കുമ്പോള് മുഴുവന് സ്ഥലത്തും വിതറി ചേര്ക്കുകയും ചെയ്യണം.


🔹 അടങ്ങിയിരിക്കുന്ന വസ്തുക്കള്

ഇതില് സസ്യമൂലകങ്ങളായ ക്ഷാരം, കാത്സ്യം എന്നിവ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇവയുടെ അളവ് ചാരം ഏതു വസ്തുവില്നിന്നും തയാറാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. വീട്ടിലുണ്ടാകുന്ന ചാരത്തില് 0.51.9% നൈട്രജനും, 1.64.2% ഫോസ്ഫറസും, 2.312.0% പൊട്ടാഷുമുണ്ട്. ചാരം, കുമ്മായം, മഞ്ഞള്പ്പൊടി എന്നിവ സമം ചേര്ത്ത് കീട നിയന്ത്രണത്തിനായും ഉപയോഗിക്കാം. വാഴ, കപ്പ, തെങ്ങ് തുടങ്ങിയ വിളകള്ക്ക് ചാരം പണ്ടുമുതല് ഉപയോഗിച്ചുവരാറുണ്ട്. ജൈവ കീടനാശിനിയുടെ റോളും ചാരം നിര്വഹിച്ചുവരുന്നു. ചെറിയ പ്രാണികള്,കായീച്ചകള്, നീറുകള് തുടങ്ങിവയെ തുരത്താനുമിതു സഹായകരമാണ്. ചാരം വെള്ളത്തില് നന്നായി കലക്കിയെടുത്ത് അരിച്ച് സ്പ്രേ ചെയ്യുന്ന രീതിയും കര്ഷകര്ക്കിടയിലുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section