വെറും 680 രൂപക്ക് നെല്ലിയാമ്പതിയിൽ പോയി വരാം Nelliyampathy one day trip - KSRTC

  ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍നിന്ന് കെ.എസ്.ആര്‍.ടി.സി ആരംഭിച്ച മലക്കപ്പാറ സ്‌പെഷല്‍ സര്‍വിസിന് പുറമെ ഇനി നെല്ലിയാമ്ബതിയിലേക്കും ഉല്ലാസ യാത്ര പാക്കേജ്.

ഉല്ലാസ യാത്രയുടെ ഫ്ലാഗ്‌ഓഫ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിച്ചു. പൊതു അവധി ദിവസങ്ങളില്‍ മാത്രം നടത്തുന്ന സര്‍വിസിന് ഒരാളില്‍നിന്ന് ഈടാക്കുന്നത് 680 രൂപയാണ്. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, വൈകീട്ടത്തെ ചായയും സ്നാക്സും ഉള്‍പ്പെടുന്നതാണ് ടിക്കറ്റ് നിരക്ക്. വരയാടുമല സൈറ്റ് സീയിങ്​, സീതാര്‍കുണ്ട് വ്യൂപോയന്‍റ്, സര്‍ക്കാര്‍ ഓറഞ്ച് ഫാം, കേശവന്‍പാറ പോയന്‍റ്, പോത്തുണ്ടി ഡാം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

ഇരിങ്ങാലക്കുടയില്‍നിന്ന് ആരംഭിക്കുന്ന യാത്ര, പാലക്കാട് വടക്കഞ്ചേരിയിലൂടെ നെന്മാറ പോത്തുണ്ടി വഴിയാണ് നെല്ലിയാമ്ബതിക്ക് പോകുന്നത്. രാവിലെ ആറിന്​ പുറപ്പെടുന്ന വണ്ടി രാത്രി 8.30ഓടെ തിരിച്ചെത്തും. 

ബുക്കിങ്ങിനായി ബന്ധപ്പെടേണ്ട നമ്ബര്‍ 0480 2823990. ഫ്ലാഗ്‌ഓഫ് ചടങ്ങില്‍ മാള കെ.എസ്.ആര്‍.ടി.സി എ.ടി.ഒ കെ.ജെ. സുനില്‍ അധ്യക്ഷത വഹിച്ചു. ടി.എന്‍. കൃഷ്ണന്‍കുട്ടി, അജിത് കുമാര്‍, ടി.കെ. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section